ഒക്ടോബർ മുതൽ ടിവിയ്ക്ക് വില കൂടും, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലിവിഷനുകള്‍ക്ക് അടുത്ത മാസത്തോടെ വില ഉയരാൻ സാധ്യത. ടിവിയ്ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് വില കൂടിയേക്കാമെന്ന റിപ്പോർട്ടുകൾക്ക് കാരണം. കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത ഓപ്പൺ സെൽ പാനലുകളിൽ 5% ഇറക്കുമതി തീരുവ ഇളവ് ഈ മാസം അവസാനം അവസാനിക്കും. പൂർണ്ണമായും നിർമ്മിച്ച പാനലുകളുടെ വില (ടിവി നിർമ്മിക്കുന്നതിലെ ഒരു പ്രധാന ഘടകം) 50 ശതമാനത്തിലധികം ഉയർന്നതിനാൽ ടെലിവിഷൻ വ്യവസായം ഇതിനകം സമ്മർദ്ദത്തിലാണ്.

 

തീരുമാനം

തീരുമാനം

ഉദാഹരണത്തിന്, 32 ഇഞ്ച് പാനലിന് ഇപ്പോൾ 60 ഡോളറാണ് വില. നേരത്തെ ഇതിന് 34 ഡോളറായിരുന്നു നിരക്ക്. ഇറക്കുമതി തീരുവ ഇളവ് നീട്ടുന്നതിന് ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം അനുകൂലമാണെന്നാണ് വിവരം. ഇത് ടിവി നിർമ്മാണത്തിലേക്ക് നിക്ഷേപം തിരികെ കൊണ്ടുവരാൻ സഹായിച്ചു. പ്രമുഖ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിന്റെ നിർമ്മാണ യൂണിറ്റ് വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനും ഇത് പ്രേരിപ്പിച്ചു. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ധനമന്ത്രാലയം എടുക്കും.

കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

ടിവി കമ്പനികൾ

ടിവി കമ്പനികൾ

സെപ്റ്റംബർ 30 ന് ശേഷം ഡ്യൂട്ടി ഇളവ് നീട്ടുന്നില്ലെങ്കിൽ അധികച്ചെലവ് വഹിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ടിവി കമ്പനികൾ വ്യക്തമാക്കി. എൽജി, പാനസോണിക്, തോംസൺ, സാൻസുയി തുടങ്ങിയ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. ടിവി വില ഏകദേശം 4%, അല്ലെങ്കിൽ 32 ഇഞ്ച് ടെലിവിഷന് കുറഞ്ഞത് 600 രൂപ, 42 ഇഞ്ചിന് 1,200-1,500 രൂപ എന്നിങ്ങനെ വില ഉയരാൻ സാധ്യതയുണ്ട്. വലിയ സ്‌ക്രീനുകളുള്ള ടിവികൾക്ക് ഇതിലും വില കൂടും.

തേയിലയ്ക്ക് റെക്കോ‍‍ർഡ് വില; ചായപ്പൊടിയ്ക്കും വില ഉയ‍ർന്നു, ചായയ്ക്ക് വില കൂടുമോ?

വില വ‍‍ർ​ദ്ധനവ്

വില വ‍‍ർ​ദ്ധനവ്

കരാർ നിർമ്മാതാക്കളായ ഡിക്സൺ ടെക്നോളജീസ്, ജൈന ഗ്രൂപ്പ് എന്നിവർ പറയുന്നത് ഈ നടപടി വിപരീത ഫലമാകും നൽകുക എന്നാണ്. കമ്പനികൾ പറയുന്നത് ഇറക്കുമതി തീരുവ ചുമത്തുന്നതിനുപകരം ഘട്ടം ഘട്ടമായി നിർമ്മാണ നടപടികൾ അവതരിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നാണ്. കമ്പനികൾക്ക് വില ഉപയോക്താക്കൾക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് എൽജി ഇന്ത്യ സീനിയർ ഡയറക്ടർ രവീന്ദർ സുത്ഷി പറഞ്ഞു.

ഇളവ് നീട്ടുമോ?

ഇളവ് നീട്ടുമോ?

സർക്കാർ ഡ്യൂട്ടി ഇളവ് നീട്ടേണ്ടതുണ്ട്, അല്ലെങ്കിൽ വിപണിയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് സാംസങ്ങിനും ഷിയോമിക്കും വേണ്ടി ടിവികൾ നിർമ്മിക്കുന്ന ഡിക്സൺ ചെയർമാൻ സുനിൽ വച്ചാനി പറഞ്ഞു.

കേബിള്‍, ഡിടിഎച്ച് നിരക്കുകള്‍ കുറയുന്നു; പുതിയ താരിഫ് പ്ലാനുകള്‍ ഇപ്രകാരം

Read more about: tv price ടിവി വില
English summary

TV prices will go up from October, why? | ഒക്ടോബർ മുതൽ ടിവിയ്ക്ക് വില കൂടും, കാരണമെന്ത്?

Television price likely to go up next month. Read in malayalam.
Story first published: Monday, September 14, 2020, 14:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X