യുഐ‌ഡി‌എഐ ആധാർ ഉടമകൾക്കായി പുതിയ ചാറ്റ്ബോട്ട് സേവനം അവതരിപ്പിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐ‌ഡി‌എഐ) വെബ്‌സൈറ്റിൽ ആധാറുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ പുതിയ ചാറ്റ്‌ബോട്ട് സേവനം ഏർപ്പെടുത്തി. ഈ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ട് നിങ്ങൾക്ക് ഒട്ടേറെ സേവനങ്ങൾ ചാറ്റിംഗിലൂടെ ലഭിക്കും.

 

ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? എവിടെ എൻറോൾ ചെയ്യണം? ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം? തുടങ്ങിയ നിങ്ങളുടെ സംശയങ്ങൾ ഇൻപുട്ട് ഫീൽഡിൽ ടൈപ്പുചെയ്ത ശേഷം 'സെന്റ്' ബട്ടൺ ക്ലിക്കുചെയ്യുക. ചാറ്റ്ബോട്ട് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ആവശ്യമായ ലിങ്കുകൾ നൽകുകയും ചെയ്യും.

 

പുതുവർഷത്തിലെടുക്കുന്ന ഈ തീരുമാനങ്ങൾ നിങ്ങളെ സമ്പന്നരാക്കുംപുതുവർഷത്തിലെടുക്കുന്ന ഈ തീരുമാനങ്ങൾ നിങ്ങളെ സമ്പന്നരാക്കും

യുഐ‌ഡി‌എഐ ആധാർ ഉടമകൾക്കായി പുതിയ ചാറ്റ്ബോട്ട് സേവനം അവതരിപ്പിക്കുന്നു

ഉദാഹരണത്തിന്, ചാറ്റിംഗിലൂടെ "ഡൗൺ‌ലോഡ് ചെയ്‌ത ഇ-ആധാറിന്റെ പാസ്‌വേഡ്" ആവശ്യപ്പെടുകയാണെങ്കിൽ, "ഡൗൺ‌ലോഡ് ചെയ്‌ത ആധാർ ഫയൽ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടെന്ന്" മറുപടി ലഭിക്കും. കൂടാതെ ഫയൽ തുറക്കുന്നതിന് പേരിന്റെ ആദ്യ 4 അക്ഷരവും ജനന തീയതിയും നൽകാൻ ആവശ്യപ്പെടും.

കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന്റെ പുതിയ ആപ്പ്കാഴ്ച്ചപരിമിതർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ റിസർവ് ബാങ്കിന്റെ പുതിയ ആപ്പ്

ആധാർ സേവനങ്ങൾക്കായി യുഐ‌ഡി‌എഐ നേരത്തെ 'എംആധാർ' ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഈ ആപ്ലിക്കേഷനിൽ ഉപഭോക്താക്കൾക്ക് ആധാറുമായി ബന്ധപ്പെട്ട 35 സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) ആധാർ കാർഡ് ഉടമകളോട് പുതിയ എംആധാർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നഷ്ടപ്പെട്ട എൻറോൾമെന്റ് ഐഡി അല്ലെങ്കിൽ ആധാർ നമ്പർ ഈ ആപ്ലിക്കേഷനിൽ നിന്ന് വീണ്ടെടുക്കാനും കഴിയും.

Read more about: uidai
English summary

യുഐ‌ഡി‌എഐ ആധാർ ഉടമകൾക്കായി പുതിയ ചാറ്റ്ബോട്ട് സേവനം അവതരിപ്പിക്കുന്നു | UIDAI Introduces New Chatbot Service for Aadhaar Holders

UIDAI Introduces New Chatbot Service for Aadhaar Holders
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X