ബജറ്റില്‍ വിചാരിച്ചത്ര ശോഭിക്കാതെ പ്രതിരോധ മേഖല; കാരണം പെന്‍ഷന്‍ ബില്‍

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബജറ്റില്‍ ഇത്തവണ വിചാരിച്ചത്ര നേട്ടം ലഭിക്കാതെ പ്രതിരോധ മേഖല. ചെറിയ തോതിലുള്ള വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 5.94 ലക്ഷം കോടിയായിട്ടാണ് പ്രതിരോധ മേഖലയുടെ ബജറ്റ് ഉയര്‍ന്നത്. കഴിഞ്ഞ തവണ 5.25 തവണ ലക്ഷം കോടിയായിരുന്നു അനുവദിച്ചത്.

അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 13.02 ശതമാനം മാത്രമാണ് പ്രതിരോധ ബജറ്റ് ഉയര്‍ന്നത്. ജിഡിപിയുടെ ഒരു ശതമാനം മാത്രമേ ഇത് വരൂ. ഇതിന് കാരണം വേറെയുണ്ട്. ഇത്തവണ പെന്‍ഷന്‍ ബില്‍ വന്‍ തോതിലാണ് വര്‍ധിച്ചത്.

ബജറ്റില്‍ വിചാരിച്ചത്ര ശോഭിക്കാതെ പ്രതിരോധ മേഖല; കാരണം പെന്‍ഷന്‍ ബില്‍

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയിലെ തുകയിലെ മാറ്റത്തെ തുടര്‍ന്ന് വന്‍ തോതിലാണ് ഇവിടെ ബില്‍ ഉയര്‍ന്നത്. 8450 കോടി വര്‍ഷത്തില്‍ അധിക ചെലവായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണം.

ധനമന്ത്രിയുടെ ബജറ്റില്‍ ഇത്തവണ പ്രതിരോധ മേഖലയെ കുറിച്ച് പരാമര്‍ശം പോലുമില്ലായിരുന്നു. പ്രതിരോധ മേഖലയില്‍ അനുവദിച്ച തുകയില്‍ 2,7012014 കോടിയാണ് സൈന്യത്തിന് ലഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റവന്യു ആന്‍ഡ് ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചറില്‍ വര്‍ധനവുണ്ട്.

റവന്യു ബജറ്റ് കാര്യമായി പ്രതിരോധ മേഖലയെ ബാധിച്ചിട്ടുണ്ട്. 15.93 ശതമാനമാണ് റവന്യു ബജറ്റ് വര്‍ധിച്ചത്. ഒപ്പം പെന്‍ഷന്‍ ബജറ്റ് കൂടി വന്നതോടെ പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക കുറയുകയായിരുന്നു.

ആംഡ് ഫോഴസുകളില്‍ 12.29 ശതമാനമാണ് വകയിരുത്തലുണ്ടാവുക എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അത് സൈനിക മേഖലയില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്നതാണ്.

1.62 ലക്ഷം കോടിയാണ് മൂലധനച്ചെലവിനായി വകയിരുത്തിയിരിക്കുന്നത്. പുതിയ സൈനികോപകരണങ്ങള്‍ വാങ്ങാന്‍ കൂടിയാണിത്. വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മറ്റ് ഹാര്‍ഡ് വെയറുകള്‍ എന്നിവ വാങ്ങുന്നതിനും കൂടിയാണ് ഇവ ഉപയോഗിക്കുക.

റവന്യൂ ചെലവിനായി 2,70120 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനും, മറ്റ് അറ്റകുറ്റപണികള്‍ക്കുമൊക്കെയായി ഉപയോഗിക്കാനുള്ള തുകയാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ ചെലവിനായി അനുവദിച്ചത് 2,39000 കോടിയായിരുന്നു. പ്രതിരോധ മേഖലയിലെ പെന്‍ഷനുകള്‍ക്കായി 1,38205 കോടിയാണ് അനുവദിച്ചത്.

പാകിസ്താന്‍, ചൈന പോലുള്ള ശക്തികളില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ മൂലധനചെലവ് വര്‍ധിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമായിരുന്നു. അതിനൊക്കെ പുറമേ പ്രതിരോധ മേഖലയിലെ ഉല്‍പ്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കും ഇത് ആവശ്യമാണ്.

പുതിയ സാങ്കേതികവിദ്യയും ഒപ്പം അടിസ്ഥാന സൗകര്യ വികസനവും പ്രതിരോധ മേഖലയില്‍ ലഭ്യമാക്കാന്‍ മൂലധന ചെലവ് ആവശ്യമാണ്. 57.1300 കോടി വ്യോമസേന നവീകരണത്തിനായി ലഭിക്കും.

മൂന്ന് വിഭാഗത്തിലെ ഏറ്റവും വലിയ തുക വ്യോമ സേനയ്ക്കാണ്. നാവിക സേനയ്ക്ക് 52.8000 കോടി ലഭിക്കും. ഇത് മൊത്തം ബജറ്റിന്റെ 18 ശതമാനമാണ്. കഴിഞ്ഞ തവണ ഇത് 17.5 ശതമാനമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് 37.2400 കോടി ലഭികകും.

English summary

Union budget 2023: defence budget didn't get the expected fund, here is the reason

union budget 2023: defence budget didn't get the expected fund, here is the reason
Story first published: Wednesday, February 1, 2023, 22:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X