സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്

മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. നിരവധി സാധനങ്ങള്‍ക്ക് ഇതോടെ വില കുറയുമെന്നും, അതുപോലെ വര്‍ധിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്

ദില്ലി: മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ഇത്തവണ ഗംഭീര ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. നിരവധി പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. ഇതോടെ ചില സാധനങ്ങളുടെ വില വര്‍ധിക്കുകയും, ചിലത് കുറയുകയും ചെയ്തിരിക്കുകയാണ്.

ചില സാധനങ്ങളുടെ നികുതിയില്‍ മാറ്റങ്ങള്‍ വരുത്തിയത് കൊണ്ട് ചിലത് തൊട്ടാല്‍പ്പൊള്ളുന്നവയും, ചിലത് വളരെ തുച്ഛമായ നിരക്കില്‍ കിട്ടുന്നവയും ആയി മാറിയിരിക്കുകയാണ്.

അതേസമയം ഇത്തവണ ബജറ്റ് നിര്‍ണായകമായിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് കൂടിയാണിത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു.

സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്

ടിവിയുടെ കാര്യത്തില്‍ ഇനി പേടിക്കേണ്ട. സ്മാര്‍ട്ട് ടിവി മുതല്‍ സാധാരണ ടിവി വരെയുള്ളവ വില കുറയും. ടിവി പാനലുകളും ഓപ്പണ്‍ സെല്ലുകളും ഭാഗങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരിക്കുകയാണ്. 2.4 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്.

ഈ ഭാഗങ്ങളാണ് ടിവിയുടെ വില വര്‍ധിപ്പിക്കുക. അതാണ് ഇപ്പോള്‍ കുറച്ചത്. എല്ലാ തരം ടിവിക്കും വിലകുറയാന്‍ ഇത് കാരണമാകും. അടുത്തത് നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട മൊബൈല്‍ ഫോണുകളാണ്. ഇവയ്ക്കും വില കുറയും.

മൊബൈല്‍ ഫോണുകളുടെ നിര്‍മാണ ഭാഗങ്ങളുടെ ഇറക്കുമതി തീരുവയാണ് കുറച്ചിരിക്കുന്നത്. അതായത് മെയ്ക്ക് ഇന്‍ ഇന്ത്യയാണെങ്കിലും, പുറത്ത് നിന്ന് വരുന്ന കുറച്ച് സാധനങ്ങളുണ്ട്. അവയുടെ വില കുറയുന്നത് ഉല്‍പ്പന്നത്തിന്റെ മൊത്തം വിലയും കുറയാന്‍ ഇടയാക്കും.

ആപ്പിള്‍ ഫോണുകളും, ഷവോമി, വിവോ, ഓപ്പോ തുടങ്ങിയ പ്രമുഖ ഫോണ്‍ ബ്രാന്‍ഡുകളും വിദേശത്ത് നിന്ന് മൊബൈല്‍ ഫോണുകളുടെ നിര്‍ണായക ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. സാധാരണ ഫോണുകളുടെ വില കുറയാന്‍ ഇത് ഇടയാക്കും.

ഇനി ധൈര്യമായി ഫോണുകള്‍ പര്‍ച്ചേസ് ചെയ്യാം. ആപ്പിള്‍ ഫോണുകളുടെ അടക്കം വില കുറയാന്‍ ഇത് സഹായിക്കും.

ലാബില്‍ വളര്‍ത്തിയെടുക്കുന്ന ഡയമണ്ടുകളുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ വിത്തുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും കേന്ദ്രം കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുള്ളത്. അത് മാത്രമല്ല ചെമ്മീനുള്ള ഭക്ഷണത്തിനുള്ള കസ്റ്റംസ് നികുതിയും കുറച്ചിട്ടുണ്ട്. ഇത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

എല്ലാം കുറയുമെന്ന് മാത്രം കരുതരുത്. തൊട്ടാല്‍ കൈപ്പൊള്ളുന്ന കാര്യങ്ങളുമുണ്ട്. നിങ്ങള്‍ പുകവലിക്കുന്നയാളാണെങ്കില്‍ അത് ഉപേക്ഷിക്കാം. സിഗരറ്റിന് 16 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനിയും സിഗരറ്റിന് ധാരാളം വില കൂടും.

കോമ്പൗണ്ട് റബ്ബറിന്റെ നികുതി പത്ത് ശതമാനത്തില്‍ നിന്ന് 25 ശതമാനമായിട്ടാണ് വര്‍ധിച്ചത്. സ്വര്‍ണത്തിനും വില വര്‍ധിക്കും. വെള്ളി, രത്‌നം എന്നിവയ്ക്കും വിലയേറും. വസ്ത്രങ്ങള്‍ക്കും വിലയേറും. കുടയ്ക്കും അതുപോലെ വിലയേറും.

ലിഥിയം അയേണ്‍ ബാറ്ററി, കംപ്രസ്ഡ് ബയോഗ്യാസ്, ക്യാമറ ലെന്‍സ്, ഹീറ്റ് കോയില്‍, സ്മാര്‍ട്ട് വാച്ച്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആന്റി ഡംപിങ് എന്നിവയെല്ലാം വില കുറയുന്നതാണ്.

English summary

Union budget 2023: which products price will increase and decrease, here is the list

union budget 2023: which products price will increase and decrease, here is the list
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X