2024 ജൂലൈ 23 ബജറ്റ് അനുസരിച്ച്, ദീർഘകാല മൂലധന നികുതി (എൽടിസിജി) യിലും ഹ്രസ്വകാല മൂലധന നികുതിയിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതനുസരിച്ച്, ദീർഘകാല മൂലധന നികുതി 10 ശതമാനത്തിൽ നിന്ന് 12.50 ശതമാനമായും ഹ്രസ്വകാല മൂലധന നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായും ഉയർന്നു. എന്നാൽ, ഒരു വർഷത്തെ ഹോൾഡിംഗ് കാലയളവുള്ള നിക്ഷേപങ്ങൾക്ക് ഇളവുണ്ടായിട്ടുണ്ട്. ഇളവ് പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 1.25 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
ബജറ്റിൽ തകർന്ന് ഓഹരി വിപണി, തിരിച്ച് വരവ് ഉടനുണ്ടാകും, ഇപ്പോൾ വാങ്ങാൻ 5 ഓഹരികൾ, കൂടെക്കൂട്ടുന്നോ..?
ഒരു വർഷത്തിൽ താഴെയുള്ള മൂച്വൽ ഫണ്ട് നിക്ഷേപം ഉണ്ടായിരിക്കുമ്പോൾ നിങ്ങൾക്ക് ഹ്രസ്വകാല മൂലധന നികുതി ബാധകമാണ്. അതേസമയം ഹോൾഡിംഗ് കാലയളവ് ഒരു വർഷത്തിൽ കൂടുതലാണെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതിയും ബാധകമാണ്. ഒരു ഇക്വിറ്റി മൂച്വൽ ഫണ്ട് പദ്ധതിയിൽ 5 ലക്ഷം രൂപയുടെ മൂലധന നേട്ടത്തിന് നിങ്ങൾ എത്ര ഹ്രസ്വകാല മൂലധന നികുതിയും ദീർഘകാല മൂലധന നികുതിയും നൽകണമെന്ന് നോക്കാം.

ഹ്രസ്വകാല മൂലധന നികുതിയിൽ 5 ലക്ഷം മൂലധനം ഉണ്ടായിരിക്കെ, ആദായനികുതിയിൽ ഉൾപെട്ടിട്ടുണ്ടെന്നും ഇക്വിറ്റി മൂച്വൽ ഫണ്ടിൽ നിന്നുള്ള മൂലധന വളർച്ച മാത്രമല്ല നിങ്ങളുടെ വരുമാനമെന്നും അനുമാനിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഒരു വർഷം 5 ലക്ഷം രൂപ സമ്പാദിച്ചാൽ നികുതി ഇളവ് ലഭിക്കുന്നതല്ല. അപ്പോൾ 20 ശതമാനം നിരക്കിൽ ഹ്രസ്വകാല മൂലധന നികുതി ഒരു ലക്ഷം രൂപയായിരിക്കും. ദീർഘകാല മൂലധന നികുതിയിൽ പുതിയ നിയമങ്ങൾ പ്രകാരം, 5 ലക്ഷം രൂപയിൽ 1.25 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കുന്നു. അതുകൊണ്ട് 3.75 ലക്ഷം രൂപയ്ക്ക് മാത്രമേ നികുതി ഉണ്ടാവുകയുള്ളൂ. അപ്പോൾ 12.50 ശതമാനം നിരക്കിൽ ദീർഘകാല മൂലധന നികുതി 46,875 രൂപയായിരിക്കും.
നിങ്ങൾക്കും ഇനി കോടിപതിയാകാം; ഈ നിക്ഷേപരീതി തീർച്ചയായും സഹായിക്കും
മൂലധന നികുതിയിലെ മാറ്റങ്ങൾ കൂടാതെ, ഇക്വിറ്റി ഫ്യൂചറുകൾക്കും ഓപ്ഷനുകൾക്കും ധനമന്ത്രാലയം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ (എസ്.ടി.ടി) നികുതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എഫ് ആൻഡ് ഒ ഇടപാടുകൾ കുറയ്ക്കുന്നതിനാണ് ബജറ്റിൽ എസ്.ടി.ടി നിരക്ക് വർധിപ്പിച്ചത്. ഓപ്ഷനുകളുടെ വില്പനയിലെ എസ്.ടി.ടി നിരക്ക് 0.0625 ശതമാനത്തിൽ നിന്ന് 0.1 ശതമാനമായി ഉയർത്തി. ഫ്യൂചർ വില്പനയിലെ എസ്.ടി.ടി 0.0125 ശതമാനത്തിന് പകരം 0.02 ശതമാനമായിരിക്കും. എഫ് ആൻഡ് ഒ യിൽ വർധിപ്പിച്ച എസ്.ടി.ടി നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ ബാധകമാകുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications