കൊറോണ വൈറസ് ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും; മുന്നറിയിപ്പുമായി യുഎന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 വ്യാപനം നേരിടാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പാടുപെടുന്നതിനിടയില്‍ സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ രാജ്യങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ആളുകള്‍ കടത്തിലാകുമെന്ന് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കടത്തിന്റെ അമിത ഭാരം ഒഴിവാക്കാനും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാനുമായി സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഇന്റര്‍ ഏജന്‍സി ടാസ്‌ക് ഫോഴ്‌സ് ഓണ്‍ ഫിനാന്‍സിംഗ് ഫോര്‍ ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ദാരിദ്ര്യം അവസാനിപ്പിക്കാനും സാമ്പത്തിക അസമത്വം കുറയ്ക്കാനുമായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഇത്തരം ശ്രമങ്ങളില്‍ ഇപ്പോള്‍ പല രാജ്യങ്ങളും പിന്നിലാണെന്ന് യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് അഭിപ്രായപ്പെട്ടു. ആളുകളുടെ ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ മികച്ച രീതിയില്‍ കെട്ടിപ്പടുക്കാന്‍ അവസരമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറുപതിലധികം യുഎന്‍ ഏജന്‍സികളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നടത്തിയ സംയുക്ത ഗവേഷണത്തിന്റെയും വിശകലനത്തെയും അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശകളോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ രൂപരേഖയാണ് ഈ റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും; മുന്നറിയിപ്പുമായി യുഎന്‍

കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി ആഗോള വിപണികളില്‍ ചാഞ്ചാട്ടമുണ്ടാക്കി. പലരും ഓഹരി വിപണി വിട്ടുപോകുന്ന സ്ഥിതി സംജാതമായി. വികസിത രാജ്യങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. പ്രതിസന്ധി മറികടക്കാന്‍ വലിയ തോതില്‍ കടമെടുക്കേണ്ടി വരും. രോഗത്തെ അടിച്ചമര്‍ത്താനും ജനസംഖ്യയിലെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുമായി വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ഒരു ആഗോള പാക്കേജ് തങ്ങളുടെ കൈവശമില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ പറഞ്ഞിരുന്നു. കോവിഡ് 19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി തരണം ചെയ്യാന്‍ ഏകോപിപ്പിച്ച രീതിയിലുള്ള സമഗ്രമായ പ്രതികരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ സുസ്ഥിര വികസന പാതയിലേക്ക് പുനരുജ്ജീവിപ്പിക്കാനും ആഗോള സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിനായി അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപം നടത്താന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കോവിഡ് -19 നെ നേരിടാന്‍ സര്‍ക്കാരുകളും വികസന പങ്കാളികളും സ്വകാര്യ മേഖലയും മറ്റ് പങ്കാളികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കണമെന്നും സാമ്പത്തിക, സാമൂഹിക കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറലും ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാനുമായ ലിയു ഷെന്‍മിന്‍ ആവശ്യപ്പെട്ടു.

English summary

കൊറോണ വൈറസ് ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

United Nations warned Coronavirus makes poor countries more vulnerable
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X