ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക്/ അവകാശ ഓഹരി തുടങ്ങിയവയൊക്കെ അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്.
ബോണസ് ഇഷ്യൂ
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല.
കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഈയാഴ്ച ബോണസ് ഓഹരി വിതരണം ചെയ്യുന്ന 3 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പുനീത് കൊമേഷ്യല്‍സ്
ഡയമണ്ട് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് പുനീത് കൊമേഷ്യല്‍സ്. ഇതിനോടൊപ്പം ഓഹരി/ കടപ്പത്രം എന്നിവയുടെ വ്യാപാരത്തിലും നിക്ഷേപത്തിലും സംരംഭമുണ്ട്.
അതേസമയം 5:1 അനുപാതത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ നല്‍കുക. അതായത്, 1 പുനീത് കൊമേഷ്യല്‍സ് ഓഹരി (BSE : 512099) കൈവശമുള്ളവര്‍ക്ക് അധികമായി 5 ഓഹരികള്‍ കൂടി ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ്-ബോണസ് തീയതിയും റെക്കോഡ് തീയതിയും നവംബര്‍ 9-ന് നിശ്ചയിച്ചു. കഴിഞ്ഞ ദിവസം 51.20 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
എഫ്എസ്എന്‍ ഇ-കൊമേഴ്സ്
ഓണ്‍ലൈന്‍ മുഖേന ലൈഫ്സ്റ്റൈല്‍ ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മുന്‍നിര സ്ഥാപനമാണ് എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേര്‍സ്. വിപണിയില്‍ 'നൈക്ക' എന്ന ബ്രാന്‍ഡിലാണ് അറിയപ്പെടുന്നത്.
അതേസമയം 5:1 അനുപാതത്തിലാകും നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുക. അതായത്, 1 എഫ്എസ്എന്‍ ഇ-കൊമേഴ്സ് (BSE: 543384, NSE : NYKAA) ഓഹരി കൈവശമുള്ളവര്‍ക്ക് അധികമായി 5 ഓഹരികള്‍ കൂടി ലഭിക്കുമെന്ന് ചുരുക്കം. ഇതിനായുള്ള എക്സ്-ബോണസ് തീയതി നവംബര്‍ 10-നും റെക്കോഡ് തീയതി 11-നുമായും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 1,105 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
ജിപിടി ഇന്‍ഫ്രാ പ്രോജക്ട്സ്
കെട്ടിട നിര്‍മാണവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ജിപിടി ഇന്‍ഫ്രാ പ്രോജക്ട്സ്. റെയില്‍വേയ്ക്കു വേണ്ടി പാളത്തിന് ഉറപ്പുനല്‍കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പറുകളും നിര്‍മിക്കുന്നുണ്ട്.
അതേസമയം 1:1 അനുപാതത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ നല്‍കുക. അതായത്, കൈവശമുള്ള ഓരോ ജിപിടി ഇന്‍ഫ്രാ പ്രോജക്ട്സ് (BSE: 533761, NSE : GPTINFRA) ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കുമെന്ന് സാരം. ഇതിനായുള്ള എക്സ്-ബോണസ് തീയതി നവംബര്‍ 11-നും റെക്കോഡ് തീയതി 12-നുമായും നിശ്ചയിച്ചു. കഴിഞ്ഞ ദിവസം 128.10 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications