ആഗോള വിപണികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗം പലിശ നിരക്ക് വര്‍ധനയോടെ സമാപിച്ചു. തുടര്‍ച്ചയായ നാലാം എഫ്ഒഎംസി യോഗത്തിലും 75 ബിപിഎസ് (0.75 %) നിരക്കിലുള്ള വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയിലെ ഹ്രസ്വകാല വായ്പാ നിരക്കുകള്‍ 3.75- 4.00 ശതമാനം നിരക്കിലേക്ക് ഉയര്‍ന്നു. 15 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിലവാരമാണിത്.
രാജ്യത്ത് നേരിടുന്ന ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറല്‍ റിസര്‍വ് 2022 വര്‍ഷത്തില്‍ ഇതുവരെയായി ആറ് തവണ പലിശ നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ ബിസിനസ്/ കണ്‍സ്യൂമര്‍ ലോണുകള്‍ ചെലവേറിയതാകുന്നു. പലിശ ഭാരം വര്‍ധിക്കുന്നതോടെ ചെലവ് ചുരുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതോടെ പണപ്പെരുപ്പം താഴാമെങ്കിലും സമ്പദ്ഘടനയുടെ വളര്‍ച്ചാ വേഗം ഇടിയാനും സാധ്യത വര്‍ധിക്കുകയാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഫെഡ് യോഗം
നവംബര്‍ 1-2 തീയതികളിലായ ചേര്‍ന്ന ഫെഡറല്‍ റിസര്‍വിന്റെ എഫ്ഒഎംസി യോഗത്തിനു ശേഷം ചെയര്മാന് ജെറോം പവല്‍ നടത്തിയ പ്രസ്തവാന വിപണിക്ക് ആശ്വാസമേകുന്നതാണ്. ഇനിയുള്ള ഫെഡ് യോഗങ്ങളില്‍ പലിശ നിരക്ക് വര്‍ധനയുടെ തോത്, സമ്പദ്ഘടനയുടെ ആരോഗ്യം കൂടി പരിഗണിച്ചുള്ളതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന തോതില്‍ നടപ്പാക്കിയ പലിശ നിരക്ക് വര്‍ധന, സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ ആഘാതം കൂടി പരിഗണിക്കുമെന്നാണ് ജെറോം പവല്‍ പറഞ്ഞു വെയ്ക്കുന്നത്.
അതേസമയം പലിശ നിരക്ക് വര്‍ധന പണപ്പെരുപ്പത്തേയും സാമ്പത്തിക വളര്‍ച്ചയേയും പൂര്‍ണമായും സ്വാധീനം ചെലുത്താന്‍ സമയം എടുക്കുമെന്നും ജെറോം പവല്‍ ചൂണ്ടിക്കാട്ടി. ഇതിനകം ഉയര്‍ത്തിയ വായ്പാ നിരക്കുകള്‍ സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പവും താഴ്ത്തി കൊണ്ടുവരാന്‍ പര്യാപ്തമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യാഖ്യാനിക്കാം. അങ്ങനെയെങ്കില്‍ മുന്നോട്ടുള്ള കാലയളവില്‍ ഇപ്പോള്‍ നടപ്പാക്കുന്ന അത്ര ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധനയുടെയും ആവശ്യമില്ല.
പത്രസമ്മേളനം
എഫ്ഒഎംസി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്മാന് പലിശ നയം ഒന്നുകൂടി വ്യക്തമാക്കി. ഭാവിയിലെ പലിശ നിരക്ക് വര്‍ധനയുടെ തോതില്‍ കുറവ് വരുത്തിയേക്കാമെങ്കിലും പണപ്പെരുപ്പം നിശ്ചിത നിലവാരത്തിലേക്ക് താഴ്ത്തിക്കൊണ്ടുവരാതെ വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്ന് ജെറോം പവല്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതുപോലെ പണപ്പെരുപ്പം പിടിച്ചുകെട്ടാനായി എത്രത്തോളം ഉയര്‍ന്ന നിരക്കില്‍ പലിശ നിരക്ക് വര്‍ധന ഇനിയും നടപ്പാക്കണമെന്ന വിഷയത്തില്‍ എഫ്ഒഎംസി അംഗങ്ങള്‍ക്കിടയില്‍ ധാരണയാകാനുണ്ടെന്നും ജെറോം പവല്‍ വ്യക്തമാക്കി.
വിപണിയില്‍ സംഭവിച്ചത്
ഫെഡറല്‍ റിസര്‍വ് യോഗത്തിനു ശേഷം 75 ബിപിസ് നിരക്കില്‍ വര്‍ധന നടപ്പാക്കിയെന്ന പത്രക്കുറിപ്പ് പുറത്തുവന്നപ്പോള്‍ യുഎസ് ഓഹരി വിപണിയും മുന്നോട്ട് കുതിച്ചു. പ്രതീക്ഷിച്ച തോതില്‍ നിരക്ക് വര്‍ധനയുണ്ടായതിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ഫെഡ് യോഗത്തിനു ശേഷം ഭാവിയില്‍ പലിശ നിരക്ക് വര്‍ധനയുടെ തോത് കുറച്ചേക്കാമെങ്കിലും വര്‍ധന നടപ്പാക്കുന്നതില്‍ ഇടവേള എടുക്കില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കി.
ഇതിനു പുറമെ പണപ്പെരുപ്പം നിയന്ത്രിക്കുന്നത് വരെ യോജിച്ച നടപടികള്‍ എടുക്കുന്നതിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയതും നിക്ഷേപകര്‍ക്ക് കല്ലുകടിയായി. ഇതോടെ നേട്ടത്തിലായിരുന്ന യുഎസ് സൂചികകള്‍ 1.5 ശതമാനത്തിലധികം നഷ്ടം നേരിട്ടാണ് ഇന്നലെ ക്ലോസ് ചെയ്തത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications