ഓസ്ട്രിയ, ഇറ്റലി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഫേസ്ബുക്ക് ഇൻകോർപ്പറേറ്റ് പോലുള്ള ഇൻറർനെറ്റ് കമ്പനികളുടെ പ്രാദേശിക വരുമാനത്തിന് നികുതി ഏർപ്പെടുത്തുന്ന തീരുമാനത്തിന് തിരിച്ചടിയായുമായി അമേരിക്ക രംഗത്ത്. ഇന്ത്യയുടെ നികുതി ഏർപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ ഫലങ്ങൾ യുഎസ് ഉടൻ പുറത്തിറക്കും. ഇത് പ്രതികാര താരിഫുകൾക്ക് വഴിയൊരുക്കുമെന്നാണ് ബന്ധപ്പെട്ട വ്യത്തങ്ങളിൽ നിന്നുള്ള വിവരം.
ഈ മൂന്ന് രാജ്യങ്ങളും ആൽഫബെറ്റ് ഇൻകോർപ്പറേഷൻറെ ഗൂഗിൾ പോലുള്ള കമ്പനികളുടെ പ്രാദേശിക വിൽപ്പനയ്ക്ക് ഡിജിറ്റൽ സേവന നികുതി ഈടാക്കുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, യു.കെ, തുർക്കി എന്നിവിടങ്ങളിലും അന്വേഷണങ്ങൾ നടത്താൻ സാധ്യതയുണ്ട്.

1974 ലെ യുഎസ് ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരം 10 രാജ്യങ്ങളുടെ നീക്കങ്ങളെക്കുറിച്ച് യുഎസ് വ്യാപാര പ്രതിനിധി ജൂണിൽ അന്വേഷണം ആരംഭിച്ചു. ഇത് അന്യായമാണെന്ന് കണ്ടെത്തിയാൽ വ്യാപാര രീതികൾക്ക് എതിരെ പ്രതികരിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ട്. ഫ്രാൻസിൽ ഡിജിറ്റൽ നികുതി ഏർപ്പെടുത്തിയതിന് കഴിഞ്ഞ വർഷം യുഎസ്‌ടിആർ 2.4 ബില്യൺ ഡോളർ ഫ്രഞ്ച് വൈനുകൾ, ചീസ് എന്നീ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തിയിരുന്നു.
വിവിധ രാജ്യങ്ങൾ നിലവിൽ ഡിജിറ്റൽ നികുതിയുമായി മുന്നോട്ട് പോകുന്നുണ്ട്. ഇത് യു.എസും അമേരിക്കൻ ടെക് ഭീമന്മാരുടെ വരുമാനത്തിൽ നിന്ന് നികുതിയുടെ ഒരു പങ്ക് ആഗ്രഹിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധത്തിന് കാരണമാകാം. അടുത്ത വർഷം ഡിജിറ്റൽ സേവന നികുതി ഏർപ്പെടുത്താൻ കഴിയുന്ന രാജ്യങ്ങളിൽ ബെൽജിയം, നോർവേ, ലാറ്റ്വിയ എന്നിവയും ഉൾപ്പെടുന്നു. ബൈഡൻ ഭരണകൂടം ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്ന കാണേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications