യുടിഐ മിഡ് ക്യാപ് ഫണ്ട് 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: യുടിഐയുടെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിഡ് ക്യാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് നാലു രൂപ എന്ന നിലയില്‍ 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 15-ന് പട്ടികയില്‍ ഉള്ള യൂണിറ്റ് ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക. റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാവും പദ്ധതിയുടെ ഡിവിഡന്റന് അര്‍ഹത. ലാഭവിഹിതം നല്‍കുന്നതിനെ തുടര്‍ന്ന് ഇവയുടെ എന്‍എവി കുറയും. യുടിഐ മിഡ്കാപ് പദ്ധതിയുടെ ഡിവിഡന്റ് റഗുലര്‍ വിഭാഗത്തില്‍ 74.1493 രൂപയും ഡിവിഡന്റ് ഡയറക്ട് വിഭാഗത്തില്‍ 82.0088 രൂപയുമാണ് 2021 മാര്‍ച്ച് ഒന്‍പതിലെ കണക്കു പ്രകാരമുള്ള എന്‍എവി. അങ്കിത് അഗര്‍വാളാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍.

 
യുടിഐ മിഡ് ക്യാപ് ഫണ്ട് 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

നേരത്തെ, നിക്ഷേപകരുമായുള്ള ഇടപഴകലും ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സാപ്പ് ചാറ്റ് സേവനം ആരംഭിച്ചിരുന്നു. +91 7208081230 ആണ് വാട്ട്സാപ്പ് നമ്പര്‍. നിക്ഷേപകര്‍ക്ക് 24 മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ ലഭ്യമാവും; നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. ടെക്സ്റ്റ് അധിഷ്ഠിത ചാറ്റുകൾക്ക് പുറമെ അപ്ഡേറ്റുകളും ഇന്‍ഫോഗ്രാഫിക്‌സും വാട്ട്സ്ആപ്പിലൂടെ നിക്ഷേപകർക്ക് ലഭിക്കും. 24 മണിക്കൂറും ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

ലംപ്സം, എസ്ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്ഡേറ്റ് തുടങ്ങിയ മുപ്പതിലധികം ഇടപാടുകള്‍ നടത്താൻ നിക്ഷേപകർക്ക് അവസരമുണ്ട്. ഇതുവഴി നിക്ഷേപകര്‍ക്ക് ശാഖാ സന്ദര്‍ശനം ഒഴിവാക്കാം സാധിക്കും. ഇടപാടുകള്‍ പൂര്‍ണമായും സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും വാട്ട്സ്ആപ്പിലൂടെ നടത്താമെന്ന് യുടിഎ മ്യൂച്വൽ ഫണ്ട് അറിയിക്കുന്നു. എന്‍എവി, പോര്‍ട്ട്ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയെക്കുറിച്ചും ഇതിൽ അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങളും മെസേജിങ് ആപ്പിൽ ലഭിക്കും.

Read more about: mutual fund uti
English summary

UTI Mid Cap Fund declares 40 per cent dividend

UTI Mid Cap Fund declares 40 per cent dividend. Read in Malayalam.
Story first published: Thursday, March 11, 2021, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X