121 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ച് ഫ്രഷ് ടു ഹോം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്സ്യം, ചിക്കൻ, മറ്റ് ഇറച്ചികൾ എന്നിവ വിൽക്കുന്ന ഇന്ത്യൻ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പായ ഫ്രെഷ് ടു ഹോം പുതിയ ധനകാര്യ റൗണ്ടിൽ 121 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോര്‍ട്ടുകൾ. കൊറോണ വൈറസ് പാൻഡെമിക് കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയതായി ബാംഗ്ലൂർ ആസ്ഥാനമായ സ്ഥാപനം കൂട്ടിച്ചേർത്തു. ദില്ലി, മുംബൈ, പൂന്നെ, ബാംഗ്ലുർ ഹൈദരാബാദ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ സേവനം നൽകുന്ന സ്റ്റാർട്ടപ്പ് പ്രതിമാസം 15 ദശലക്ഷം ഓർഡറുകളാണ് പ്രോസസ്സ് ചെയ്യുന്നത്.

 

ഷാൻ കടവില്‍

കഴിഞ്ഞ വർഷത്തെ 4,20,000 പ്രതിമാസ ഓർഡറുകളിൽ നിന്ന് ഇത് വർദ്ധിച്ചുവെന്ന് ടെക് ക്രഞ്ചിന് നൽകിയ അഭിമുഖത്തിൽ ഫ്രെഷ് ടോഹോമിന്റെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ഷാൻ കടവില്‍ വ്യക്തമാക്കി. ചരക്ക് കൈമാറ്റത്തിനായി ഉബർ അനുബന്ധ കർഷകരെയും മത്സ്യത്തെഴിലാളികളെയും ലക്ഷ്യമിടുന്ന ഫ്രെഷ് ടു ഹോമിന് ജനപ്രീതി വർദ്ധിച്ചുവരികയാണ്. ആളുകൾ വീടുകൾക്ക് പുറത്തിറങ്ങുന്നതിനും കൊറോണ വൈറസിനോടുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി പച്ചക്കറി കടകൾക്ക് മുന്നിൽ ക്യൂവിൽ നിൽക്കുന്നതിനും ജാഗ്രത പുലർത്തുന്നു.

ഫ്രെഷ് ടു ഹോം

ഫ്രെഷ് ടു ഹോം 100 ശതമാനം പുതിയതും രാസവസ്തു രഹിതവുമായ പച്ചക്കറിക്കളും മാംസവും ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നു. പ്ലാറ്റ്ഫോമിൽ കർഷകരും മത്സ്യത്തൊഴിലാളികളും തങ്ങളുടെ ഏറ്റവും പുതിയ വിളവ് (പ്രാദേശിക നിയമങ്ങൾ അനുസരിച്ച്) ഇലക്ട്രോണിക് രീതിയിൽ ലേലം വിളിക്കുന്നു. ഇടനിലക്കാരെ വെട്ടിക്കുറയ്ക്കാൻ ഇത് അവരെ സഹായിക്കുന്നുണ്ട്. ഒപ്പം ഇനങ്ങളുടെ ഗുണനിലവാരത്തിൽ മികച്ച നിയന്ത്രണം ഏറ്റെടുക്കാനും വില കുറയ്ക്കാനും ഫ്രെഷ് ടു ഹോം സഹായിക്കുന്നു.

ഫ്രെഷ് ടു ഹോം

ഇന്ത്യയിലെ പച്ചക്കറി, മാംസം വിൽപ്പനയിൽ ഭൂരിഭാഗവും ഇപ്പോഴും അസംഘടിതമാണ്. സ്റ്റാർട്ടപ്പ് സ്വന്തമായി സപ്ലൈ ചെയിൻ ശ്യംഖല സ്ഥാപിക്കുകയും ട്രെയിനുകളിലൂടെയും വിമാനങ്ങളിലൂടെയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പിനായുള്ള പുതിയ ഫിനാൻസിംഗ് റൗണ്ട് സീരിസ് നയിച്ചത് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ് (ദുബായ് സർക്കാരിന്റെ പ്രധാന നിക്ഷേപ വിഭാഗം) ഇൻവെസ്റ്റ്കോർപ്പ്, അസെന്റ് ക്യാപിറ്റൽ യുഎസ് സർക്കാരിന്റെ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്സി) അലാന ഗ്രൂപ്പ് എന്നിവയാണ്.

ഫ്രെഷ് ടു ഹോം

ഉപഭോക്ത്യ കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾക്കായി സീരിസ് സി ഫിനാൻസിംഗ് റൗണ്ടുകൾ പോകുന്നിടത്തോളം ഫ്രെഷ് ടു ഹോമിന് ലഭിച്ച 121 ദശലക്ഷം ഡോളർ എന്നത് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിനായി ഇന്നുവരെയുള്ള ഏറ്റവും വലിയ സമാഹരണമാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ഇതാദ്യമായാണ് ഡിഎഫ്സി ഇക്വറ്റി ഓഹരി വാങ്ങുന്നത്. ഒഡീഷ ആസ്ഥാനമായ മിൽക്ക് മന്ത്രയ്ക്ക് ഈ സ്ഥാപനം മുമ്പ് മൂലധനം നൽകിയിരുന്നു. ഫ്രെഷ് ടു ഹോമിന്റെ സീരിസ് ബി റൗണ്ടിനെ നയിച്ച അയൺ പില്ലർ പുതിയ ഫിനാൻസിംഗ് റൗണ്ടിൽ 19 മില്യൺ ഡോളർ നിക്ഷേപിച്ചു.

ഫ്രെഷ് ടു ഹോം

ഫ്രെഷ് ടു ഹോം ഇതുവരെ 154 ദശലക്ഷം ഡോളർ സമാഹരിച്ചിട്ടുണ്ട്. മുമ്പ് ഗെയിമിംഗ് കമ്പിനിയായ സിങ്ക ഇന്ത്യയുടെ പ്രവർത്തനങ്ങൾ നേതൃത്വം വഹിച്ചിരുന്ന കടവിൽ, നിരവധി സ്റ്റാർട്ടപ്പുകളുടെ ഉപദേശകനായിരുന്നു. കൊവിഡ് മഹാമാരിയുടെ ഉന്നതിയിൽ ഒരു പുതിയ റൗണ്ട് ഉയർത്തുന്നത് ഫ്രെഷ് ടു ഹോമിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം ഈ വിഭാഗത്തിനായി നിക്ഷേപകരിൽ ആവശ്യക്കാർ ഏറെയാണ്. സ്റ്റാർട്ടപ്പ് സമീപകാല പാദങ്ങളിൽ മികച്ച വളർച്ച പ്രകടമാക്കി.

ഫ്രെഷ് ടു ഹോം

വലിയതും പ്രധാനപ്പെട്ടതുമായ വിപണിയിൽ ഉപയോക്താക്കൾക്കും വിതരണക്കാർക്കും മികച്ച മൂല്യനിർണ്ണയം എത്തിക്കുന്നതിന് എഐ അധിഷ്ഠിത സാങ്കേതികവിദ്യയും ബിസിനസ് നവീകരണവും പ്രാപ്തമാക്കുന്നതിൽ മുൻനിരയിലുള്ള കമ്പനിയാണ് ഫ്രെഷ് ടു ഹോം എന്നും ദുബൈയിലെ ഇൻവെസ്റ്റ്മെൻറ് കോർപ്പറേഷൻ ഡെപ്യൂട്ടി സിഇഒ ഖലീഫ അൽ ദാബൂസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ 85 ദശലക്ഷം ഡോളർ വാർഷിക വരുമാനം നേടുന്ന സ്റ്റാർട്ടപ്പ് അടുത്ത വർഷം 200 മില്യൺ ഡോളറിലെത്താൻ ലക്ഷ്യമിടുന്നു.

ഫ്രെഷ് ടു ഹോം

പക്വതയുള്ള നിരവധി നഗരങ്ങളിലെ ഫ്രെഷ് ടു ഹോം ലാഭകരമായിട്ടുണ്ട് (പലിശ, നികുതി, മൂല്യത്തകർച്ച, പലിശനിരക്ക് എന്നിവ ഒഴിവാക്കിയാൽ ഇത് ലാഭമുണ്ടാക്കുന്നു). ഇപ്പോൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിക്കുമെന്നും കടവിൽ പറഞ്ഞു. കമ്പനി ഇതിനകം തന്നെ യു‌എഇയിൽ പ്രവർത്തിക്കുന്നു, കൂടാതെ സൗദി അറേബ്യയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു. ഇന്ത്യയ്ക്കുള്ളിൽ വിപുലീകരിക്കാനും കൊൽക്കത്തയിൽ പ്രവർത്തനക്ഷമമാക്കാനും പദ്ധതിയിടുന്നുണ്ട്.

English summary

vegetables and meat selling e-commerce platform fresh to home raises $121 Million | 121 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ച് ഫ്രഷ് ടു ഹോം

vegetables and meat selling e-commerce platform fresh to home raises $121 Million
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X