മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനും മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ടെലികോം റോഗുലേറ്ററി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതേ കാലയളവില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന് 3.7 ദശലക്ഷം വരിക്കാരെ ലഭിച്ചതായും ട്രായ് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2 ജി, 3 ജി, 4 ജി എന്നിവയുള്‍പ്പടെയുള്ള വയര്‍ലെസ് വരിക്കാരുടെ എണ്ണം മെയ് മാസത്തില്‍ 0.5 ശതമാനം കുറഞ്ഞു. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറുന്നതിനാലാണിത്.

ട്രായ് കണക്കനുസരിച്ച്, മെയ് മാസത്തെ മൊത്തത്തിലുള്ള വയര്‍ലെസ് വരിക്കാരുടെ എണ്ണം 5.61 ദശലക്ഷം ഇടിഞ്ഞു. മെയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, നഗരപ്രദേശങ്ങളിലെ വയര്‍ലെസ് ഉപയോഗിക്കുന്നവരുടെ എണ്ണം 629 ദശലക്ഷത്തില്‍ നിന്ന് 620 ദശലക്ഷമായി ചുരുങ്ങി. ഗ്രാമീണമേഖലയില്‍ ഇത് 520 ദശലക്ഷത്തില്‍ നിന്ന് 523 ദശലക്ഷമായി ഉയരുകയും ചെയ്തു. ഇത് ഗ്രാമീണ വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷനുകളില്‍ പ്രതിമാസം 0.70 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കാരണമായി. ഏപ്രിലിലുണ്ടായ പ്രവണതയെത്തുടര്‍ന്ന് 8.2 ദശലക്ഷം വരിക്കാരുടെ നഷ്ടത്തിനും ടെലികോം കമ്പനികള്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇത് മെയ് മാസത്തിലേക്കും നീളുകയായിരുന്നു.

 മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും

കൊവിഡ് 19 അനുബന്ധ നിയന്ത്രണങ്ങളുടെ ഫലമായി നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് വന്‍തോതിലുണ്ടായ മാറ്റം, തൊഴില്‍ നഷ്ടം, ഒന്നിലധികം സിം കാര്‍ഡുള്ളവര്‍ അവ നിര്‍ജ്ജീവമാക്കിയത് എന്നീ കാരണങ്ങള്‍ ജൂണ്‍ പാദത്തില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാക്കിയെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ജിയോയ്ക്ക് പുറമേ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനും (ബിഎസ്എന്‍എല്‍) മെയ് മാസത്തില്‍ 2,01,593 വരിക്കാരെ ചേര്‍ത്തുവെന്ന് ട്രായ് കണക്കുകള്‍ പറയുന്നു. മെയ് മാസത്തില്‍ 2.98 ദശലക്ഷം ഉപയോക്താക്കളാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ആവശ്യപ്പെട്ടത്. എംഎന്‍പി നടപ്പാക്കിയതിനുശേഷം, 2020 ഏപ്രില്‍ അവസാനത്തോടെ എംഎന്‍പി അഭ്യര്‍ഥനകള്‍ 488.23 ദശലക്ഷത്തില്‍ നിന്ന് 2020 മെയ് അവസാനത്തോടെ 491.21 ദശലക്ഷമായി ഉയര്‍ന്നെന്നും ടെലികോം റെഗുലേറ്റര്‍ അഭിപ്രായപ്പെട്ടു.

English summary

vodafone airtel lose 4.7 million subscribers in may | മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും

vodafone airtel lose 4.7 million subscribers in may
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X