റെയിൽ‌വേ ജീവനക്കാർക്ക് വിആർ‌എസ്; പകരം ആശ്രിതർക്ക് നിയമനമില്ല, എന്താണ് സല്യൂട്ട് പാക്കേജ്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കനത്ത ജോലിഭാരം ഉള്ള തസ്തികകളിൽ വൊളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർഎസ്) നടപ്പാക്കാൻ റെയിൽവേ ഒരുങ്ങുന്നു. ലോക്കോ പൈലറ്റിന്റെയും ട്രാക്ക് മെയിന്റനറുടെയും (ട്രാക്ക്മാൻ) തസ്തികകളിൽ ജോലി ചെയ്യുന്ന 55 വയസ്സിന് മുകളിലുള്ള ജീവനക്കാരെ 'സല്യൂട്ട്' എന്ന വിആർഎസ് പാക്കേജിനായി പരിഗണിക്കും. ഇതേ സ്ഥാനങ്ങളിലെ ജീവനക്കാർക്കായി റെയിൽവേ മറ്റൊരു വിആർഎസ് പാക്കേജ് നേരത്തെ അവതരിപ്പിച്ചിരുന്നു.

പകരം നിയമനം

പകരം നിയമനം

അതനുസരിച്ച് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് അതേ തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ ജോലിയ്ക്കായി അപേക്ഷിക്കുന്നവർ കോടതിയെ സമീപിച്ച് അനുകൂലമായ വിധി വന്നതിന് ശേഷം ഈ പദ്ധതി നിർത്തിവച്ചു. പുതിയ വിആർ‌എസ് പാക്കേജിൽ‌, ആശ്രിതർക്ക് ജോലി ലഭിക്കില്ല. വിരമിക്കൽ പ്രായം വരെ ജീവനക്കാർക്ക് ലഭിച്ചിരുന്ന തുകയുടെ പകുതി നൽകും. വിരമിക്കുന്ന ദിവസം വരെ വി‌ആർ‌എസ് എടുക്കുന്ന ജീവനക്കാർക്ക് സ്റ്റാഫിന് നൽകുന്ന സൌജന്യ ട്രാവൽ പാസുകളും മറ്റും നൽകും.

റെയിൽവേ 200 ട്രെയിൻ സർവ്വീസുകൾ കൂടി ആരംഭിക്കും, എന്ന് മുതൽ? ബുക്കിംഗ് ഉടൻറെയിൽവേ 200 ട്രെയിൻ സർവ്വീസുകൾ കൂടി ആരംഭിക്കും, എന്ന് മുതൽ? ബുക്കിംഗ് ഉടൻ

'സല്യൂട്ട്' പദ്ധതി

'സല്യൂട്ട്' പദ്ധതി

55 വയസ്സിന് ശേഷവും ജീവനക്കാരെ കനത്ത ജോലികൾ ചെയ്യാതിരിക്കാനാണ് വിആർ‌എസ് പാക്കേജ് അവതരിപ്പിച്ചതെന്ന് റെയിൽ‌വേ ബോർഡ് വ്യക്തമാക്കി. അംഗീകൃത സ്റ്റാഫ് അസോസിയേഷനുകളിൽ നിന്ന് 'സല്യൂട്ട്' പദ്ധതിയെക്കുറിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. അതേസമയം, പുതിയ വിആർ‌എസ് പദ്ധതി ജീവനക്കാർക്ക് നൽകുന്ന സല്യൂട്ട് അല്ല, പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപമാനകരമായ വിടവാങ്ങൽ ആണെന്ന് സ്റ്റാഫ് യൂണിയനുകൾ അഭിപ്രായപ്പെട്ടു.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്: വെറും മൂന്ന് മണിക്കൂർ കൊണ്ട് റെയിൽവേ നേടിയ വരുമാനം അറിയണ്ടേ?ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്: വെറും മൂന്ന് മണിക്കൂർ കൊണ്ട് റെയിൽവേ നേടിയ വരുമാനം അറിയണ്ടേ?

ജീവനക്കാരെ കുറയ്ക്കാനുള്ള തന്ത്രം

ജീവനക്കാരെ കുറയ്ക്കാനുള്ള തന്ത്രം

റെയിൽ‌വേയിലെ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള തന്ത്രമാണ് പുതിയ പാക്കേജ് എന്നും ചില കൂട്ടിച്ചേർത്തു. ആശ്രിതർക്ക് നിയമനം നൽകുന്ന പഴയ പദ്ധതി പുന:സ്ഥാപിക്കണമെന്ന് മറ്റ് ചില യൂണിയനുകൾ ആവശ്യപ്പെട്ടു.

സ്വയം വിരമിക്കൽ പദ്ധതി: എംടിഎൻഎല്ലിൽ അപേക്ഷ 14,000 കവിഞ്ഞുസ്വയം വിരമിക്കൽ പദ്ധതി: എംടിഎൻഎല്ലിൽ അപേക്ഷ 14,000 കവിഞ്ഞു

English summary

VRS for railway employees; what is salute package? | റെയിൽ‌വേ ജീവനക്കാർക്ക് വിആർ‌എസ്; പകരം ആശ്രിതർക്ക് നിയമനമില്ല, എന്താണ് സല്യൂട്ട് പാക്കേജ്?

Railway all set to implement Voluntary Retirement Scheme (VRS) in heavy workload posts. Read in malayalam.
Story first published: Monday, August 3, 2020, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X