പതിവ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ എന്ന് ആരംഭിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടുമുള്ള ആളുകൾക്ക് കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ പതിവ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കാം. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു റിപ്പോർട്ടിൽ ഇക്കണോമിക് ടൈംസ് ഇക്കാര്യം വ്യക്തമാക്കി.

 

മൂന്ന്, നാല് മാസത്തിനുള്ളിൽ, ലോകമെമ്പാടും ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് യാത്രക്കാരെ ക്വാറന്റൈൻ നടപടികളിൽ നിന്നും ഒഴിവാക്കുകയും വിമാന സർവ്വീസ് സാധാരണ നില കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം.

ബുധനാഴ്ച പുറപ്പെടുവിച്ച കൊവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ അന്താരാഷ്ട്ര വിമാന യാത്രകൾ കൂടുതൽ തുറക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് മറ്റ് രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കും, യാത്രാ ആവശ്യം എന്നിവയെ ആശ്രയിച്ചിരിക്കും. പതിവ് അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണത്തെ ആശ്രയിച്ചിരിക്കും. നിലവിൽ നിരവധി രാജ്യങ്ങളിലേയ്ക്കുള്ള ഫ്ലൈറ്റ് ബബിളുകൾ ഉണ്ട്.

പതിവ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ എന്ന് ആരംഭിക്കും?

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ചിൽ സർക്കാർ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ നിരോധിച്ചു. മെയ് തുടക്കത്തിൽ വന്ദേ ഭാരത് സ്കീമിന് കീഴിൽ എയർ ഇന്ത്യ പരിമിതപ്പെടുത്തിയ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുകയും പിന്നീട് ബബിൾ ക്രമീകരണത്തിൽ വിദേശ വിമാന സർവീസുകൾ വിപുലീകരിക്കുകയും ചെയ്തു. ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഇന്നലെ 2021 ഫെബ്രുവരി 28 വരെ സർക്കാർ നീട്ടി.

യുഎസും യുകെയും ഉൾപ്പെടെ 23 രാജ്യങ്ങളുമായി നിലവിൽ ഇന്ത്യയ്ക്ക് ബബിൾ ഫ്ലൈറ്റ് കരാറുകളുണ്ട്. പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുമ്പോഴും വാണിജ്യ പാസഞ്ചർ സേവനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള താൽക്കാലിക ക്രമീകരണങ്ങളാണ് ബബിൾ കരാറുകൾ.

 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻ വിതരണം ആരംഭിച്ചതോടെ, അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷനും ക്രോസ്ബോർഡർ വിമാനങ്ങൾ പുനരാരംഭിക്കുന്നതിനും വാക്സിനേഷൻ ലഭിച്ച വ്യക്തികൾക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനും അനുകൂലമാണ്.

English summary

When will regular international flights start? | പതിവ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ എന്ന് ആരംഭിക്കും?

Regular international flights may resume in April-June this year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X