2020ൽ കൂടുതൽ സമ്പന്നമാകുന്ന രാജ്യങ്ങൾ ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രക്ഷുബ്ധതയും അനിശ്ചിതത്വങ്ങളും നിറഞ്ഞ വർഷമായിരിക്കും 2020. പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ബ്രെക്സിറ്റ്, വ്യാപാര തർക്കങ്ങൾ എന്നിവയെല്ലാം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ഇത് എങ്ങനെ ബാധിക്കും? ഏതെങ്കിലും സമ്പദ്വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമോ എന്ന് പരിശോധിക്കാം.

 

ഇന്ത്യ

ഇന്ത്യ

പട്ടികയിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം, 2020 ൽ ജിഡിപി വളർച്ച 7% ആയിരിക്കുമെന്നാണ് പ്രവചനം. 2019 ൽ 6.1 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ രണ്ട് ദശകങ്ങളായി രാജ്യം അതിവേഗം സാമ്പത്തിക വികാസം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിലും, ഈ വളർച്ച പ്രതികൂല പ്രത്യാഘാതത്തെ മറികടക്കാൻ പര്യാപ്തമാണ്.

ചൈന

ചൈന

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ, 2020ൽ ചൈനയിലെ ജിഡിപി വളർച്ച 5.8 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ചൈനയെ സംബന്ധിച്ചിടത്തോളം 30 വർഷത്തെ താഴ്ന്ന നിലയാണ്. യുഎസുമായുള്ള വ്യാപാര യുദ്ധത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന താരിഫുകളാണ് ഇതിന് കാരണം. എന്നിരുന്നാലും, രാജ്യം കാര്യമായ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ, ഭാവിയിലെ വളർച്ച ദീർഘകാലത്തേക്ക് കൂടുതൽ സുസ്ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മാൾട്ട

മാൾട്ട

2020 ൽ മാൾട്ടയിലെ ജിഡിപി വളർച്ചയുടെ 4.3 ശതമാനമായിരിക്കുമെന്നാണ് ഐ‌എം‌എഫ് പ്രവചിക്കുന്നത്. ശക്തമായ സ്വകാര്യ ഉപഭോഗവും റെക്കോർഡ് തൊഴിൽ വളർച്ചയും അന്താരാഷ്ട്ര സേവന മേഖലയിലെ ശ്രദ്ധയുമാണ് മാൾട്ട മുൻനിരയിലെത്താൻ കാരണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമായി തുടരുമെങ്കിലും, ജിഡിപി വളർച്ചാ നിരക്ക് 5.1 ശതമാനമായിരുന്ന മുൻ വർഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. രാഷ്ട്രീയ അസ്ഥിരത, ആഗോള വളർച്ച ദുർബലമായത്, ബ്രെക്സിറ്റ് എന്നിവയുൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങളാണ് ഇതിന് കാരണം.

ഒമാൻ

ഒമാൻ

മുൻവർഷത്തേക്കാൾ മികച്ച ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഒമാൻ. ഐ‌എം‌എഫിൽ നിന്നുള്ള 2019 ലെ കണക്ക് 0% ആണെങ്കിൽ, 2020ലെ വളർച്ചാ നിരക്ക് 3.7% ആണ്. എന്നാൽ ചില വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ട്. യുവജനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് (15-24 വയസ് പ്രായമുള്ളവർ),ജനസംഖ്യയുടെ 40% 25 വയസ്സിന് താഴെയുള്ളവർ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു.

അയർലൻഡ്

അയർലൻഡ്

വേതനവർദ്ധനവ് മൂലം ഉപഭോക്തൃ ചെലവിലെ ശക്തമായ വളർച്ച അയർലണ്ടിന്റെ വികസനത്തിന് കാരണമാകും. 2020 ലെ 3.5 ശതമാനം ജിഡിപി വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള മറ്റൊരു വലിയ ഘടകമാണ് നിർമ്മാണ മേഖലയിലെ നിക്ഷേപം. എന്നിരുന്നാലും, ഇത് 2019 ലെ 4.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മന്ദഗതിയിലാണെന്നത് എടുത്തുപറയേണ്ടതാണ്. ആഗോള വളർച്ചയും ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് ഇതിന് പിന്നിലെ കാരണങ്ങൾ.

English summary

Which countries will be richer by 2020? || 2020ൽ കൂടുതൽ സമ്പന്നമാകുന്ന രാജ്യങ്ങൾ ഏതെല്ലാം?

2020 will be a year full of turmoil and uncertainties. Presidential elections, Brexit and trade disputes are all major factors affecting the global economy. So how does this affect the economic growth of the richest countries in the world? Let’s see if any economy gets better. Read in malayalam.
Story first published: Thursday, February 27, 2020, 7:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X