ക്രിപ്‌റ്റോ നിക്ഷേപകരെ 'കുഴിയിൽ ചാടിച്ച' നിഷാദ് സിംഗ് ആരാണ്? 5 വസ്തുതകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോ കറന്‍സിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു 2021. ബിറ്റ്‌കോയിനും എഥീരിയവും പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിച്ച നാളുകള്‍. ദിവസേനയുള്ള അത്ഭുതക്കുതിപ്പില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വപണി മൂല്യവും കുത്തനെ ഉയരുന്നു. ഇതോടെ ക്രിപ്‌റ്റോ കറന്‍സികളെ ഡിജിറ്റല്‍ ആസ്തിയായി അംഗീകരിക്കുന്ന സാഹചര്യവും ഉരുത്തിരിഞ്ഞു.

ഇന്ത്യ ക്രിപ്‌റ്റോ കറന്‍സി

എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതും പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയുമൊക്കെ ഒന്നൊന്നായി സമ്മര്‍ദം ചെലുത്തിയതോടെ 2022-ല്‍ ക്രിപ്റ്റോ കറന്‍സി വിപണിയില്‍ കനത്ത തിരിച്ചിയാണ് നേരിടുന്നത്. ക്രിപ്റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1 ട്രില്യന്‍ ഡോളറിനും താഴേക്ക് വീണു. മുന്‍കാലങ്ങളിലും ചാഞ്ചാട്ടം നേരിട്ടിരുന്നെങ്കിലും സമീപകാലത്തായി ക്രിപ്‌റ്റോ ലോകത്ത് ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.

Also Read: ഈ 5 ഓഹരികളെ സൂക്ഷിക്കുക; ഇനിയും വില ഇടിയാംAlso Read: ഈ 5 ഓഹരികളെ സൂക്ഷിക്കുക; ഇനിയും വില ഇടിയാം

പുതിയ സംഭവ വികാസം

പുതിയ സംഭവ വികാസം

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ളവ വന്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി കണക്കാക്കപ്പെടുന്ന എഫ്ടിഎക്‌സ്, സാമ്പത്തികമായി തകരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നവംബര്‍ 10 മുതല്‍ എഫ്ടിഎക്സ് മുഖേനയുള്ള എല്ലാ ക്രിപ്‌റ്റോ ഇടപാടുകളും നിര്‍ത്തി വെച്ചരിക്കുകയാണ്. കഴിഞ്ഞ ദിവസം കമ്പനി പാപ്പര്‍ ഹര്‍ജിയും ഫയല്‍ ചെയ്തു.

ഇതിനിടെ സഹായിക്കാമെന്ന് ആദ്യം വാക്കുനല്‍കിയിരുന്ന ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് 'ബിനാന്‍സ്' എഫ്ടിഎക്‌സുമായുള്ള കരാറില്‍ നിന്നും പിന്മാറിയതും ക്രിപ്‌റ്റോ ലോകത്തെ പിടിച്ചുലയ്ക്കുകയാണ്.

ആരാണ് നിഷാദ് സിംഗ്

ആരാണ് നിഷാദ് സിംഗ്

ഗൂഗിള്‍ ജീവനക്കാരനായിരുന്ന ഗ്യാരി വാങ്ങുമായി ചേര്‍ന്ന് 2019-ലാണ് സാം ബാങ്ക്മാന്‍ ഫ്രൈഡ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സ്ഥാപനമായ എഫ്ടിഎക്‌സ് ആരംഭിക്കുന്നത്. ക്രിപ്റ്റോ ലോകത്തിലെ ഏറ്റവും പ്രധാനിയെന്ന വിശേഷണം നേടിയെടുത്ത യുവസംരംഭകനാണ് സാം ബാങ്ക്മാന്‍. ഇദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്ത നിരയിലേക്ക് കടന്നെത്തിയ ഇന്ത്യന്‍ വംശജനാണ് നിഷാദ് സിംഗ്.

നേരത്തെ ഫെയ്‌സ്ബുക്ക് ജീവനക്കാരനായിരുന്ന നിഷാദ് സിംഗ്, വളരെ വേഗത്തിലാണ് എഫ്ടിഎക്‌സിന്റെ 'ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിങ്' പദവിയിലേക്ക് ഉയര്‍ന്നത്. സാം ബാങ്ക്മാന്റെ ക്രിപ്‌റ്റോ സാമ്രാജ്യം ബഹാമസിലെ ആഡംബര വസതിയില്‍ താമസിച്ചാണ് നിഷാദ് സിംഗ് നിയന്ത്രിച്ചിരുന്നത്.

എഫ്ടിഎക്‌സ്

എഫ്ടിഎക്‌സിലെ ഇടപാടുകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയ്ക്ക് വിധേയമാക്കവേ നിഷാദ് സിംഗുമായി ബന്ധപ്പെട്ട 5 പ്രധാന വസ്തുതകളാണ് ചുവടെ ചേര്‍ക്കുന്നത്.

1). സാം ബാങ്ക്മാന്റെ നേതൃത്വത്തിലുള്ള വ്യാപാര സ്ഥാപനമായ അലമേഡ റിസര്‍ച്ചില്‍ (നിലവിലെ വിവാദത്തിന്റെ കേന്ദ്രബിന്ദു) 2017-ലാണ് നിഷാദ് സിംഗ് ചേരുന്നത്. ഇതിനു മുമ്പ് 5 മാസത്തോളം ഫെയ്‌സ്ബുക്കിലായിരുന്നു ജോലി ചെയ്തിരുന്നത്. നിഷാദിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍, ഒരു സമൂഹമാധ്യമ ഭീമന്റെ കീഴില്‍ മെഷീന്‍ ലേണിങ്ങില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് കുറിച്ചിട്ടിരിക്കുന്നത്.

ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിങ്

2). അല്‍മേഡ റിസര്‍ച്ചില്‍ 'ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിങ്' എന്ന പദവിയില്‍ 17 മാസക്കാലം ജോലി ചെയ്ത നിഷാദ്, 2019 ഏപ്രിലിലാണ് സാം ബാങ്ക്മാന്റെ കൂടെ എഫ്ടിഎക്‌സില്‍ ചേരുന്നത്. അവിടെയും നിഷാദിന് ലഭിച്ചത് 'ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിങ്' എന്ന ഉയര്‍ന്ന സ്ഥാനമാണ്.

3). എഫ്ടിഎക്‌സ് സ്ഥാപകന്‍ സാം ബാങ്ക്മാന്റെ ഏറ്റവും വിശ്വസ്തരുടെ കൂട്ടത്തിലാണ് നിഷാദ് ഉള്‍പ്പെട്ടിരുന്നത്. എഫ്ടിഎക്‌സുമായി ബന്ധപ്പെട്ട പണം, സോഫ്റ്റ്‌വെയര്‍ കോഡ്, എക്‌സ്‌ചേഞ്ചിന്റെ മാച്ചിങ് എന്‍ജിന്‍ തുടങ്ങിയ അതിനിര്‍ണായക കാര്യങ്ങളൊക്കെ നിയന്ത്രിച്ചത് സാം ബാങ്ക്മാന്‍, ഗാരി വാങ് (ചീഫ് ടെക്‌നോളജി ഓഫീസര്‍), നിഷാദും ചേര്‍ന്ന മൂവര്‍ സംഘമായിരുന്നു.

സാം ബാങ്ക്മാന്‍

4). എഫ്ടിഎക്‌സിന്റെ മുന്‍ മേധാവി സാം ബാങ്ക്മാന്‍, ഉപഭോക്താക്കളുടെ 1,000 കോടിയോളം ഡോളര്‍ രഹസ്യമായി എഫ്ടിഎക്‌സില്‍ നിന്നും അല്‍മേഡയിലേക്ക് മാറ്റിയിരുന്നതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഈ പണമിടപാട് സംബന്ധിച്ച വിവരം നിഷാദ് സിംഗിനും അറിയാമായിരുന്നുവെന്ന് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

5). ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം, കാലിഫോര്‍ണിയയിലെ ക്രിസ്റ്റല്‍ സ്പ്രിംഗ്‌സ് അപ്ലാന്‍ഡ് സ്‌കൂളിലാണ് നിഷാദിന്റെ പഠനം. 2017-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയെന്നും അവകാശപ്പെടുന്നു.

Read more about: cryptocurrency india news
English summary

Who Is Nishad Singh? Indian Origin Under Scanner For FTX Exchange Crash

Who Is Nishad Singh? Indian Origin Under Scanner For FTX Exchange Crash. Read More In Malayalam.
Story first published: Monday, November 14, 2022, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X