നഷ്ടത്തിലായ ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ രക്ഷപ്പെടുത്തുന്നതിനായി ടാറ്റാ ഗ്രൂപ്പ് താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ടാറ്റാ സൺസിന് ഭൂരിപക്ഷം ഓഹരികളുള്ള എയർ ഏഷ്യയെ ഉപയോഗിച്ച് എയർ ഇന്ത്യ ഏറ്റെടുക്കാനാണ് പദ്ധതിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. കൊവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് പുതിയ ഫണ്ടുകൾ നിക്ഷേപിക്കാൻ മലേഷ്യൻ ഉടമസ്ഥർക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയതിനെത്തുടർന്ന് ടാറ്റ എയർ ഏഷ്യ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ കൈവശപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
താത്പര്യ പ്രകടനം
സിംഗപ്പൂർ എയർലൈൻസായ വിസ്താരയുമായുള്ള സംയുക്ത സംരംഭത്തിലൂടെ എയർ ഇന്ത്യയോടുള്ള താൽപര്യം നേരത്തെ ടാറ്റ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ പ്രതിസന്ധിയിലായ എയർലൈനിന്റെ സ്വകാര്യവൽക്കരണ പദ്ധതിയിൽ പങ്കുചേരാൻ സിംഗപ്പൂർ എയർലൈൻസിന് താൽപ്പര്യമില്ലെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അവസാന ഘട്ടം
എയർ ഏഷ്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കാൻ എയർ ഏഷ്യ, ടാറ്റ ഗ്രൂപ്പുമായി ചർച്ച നടത്തുന്നുണ്ടെന്നും എയർ ഏഷ്യയിലെ ടോണി ഫെർണാണ്ടസിന്റെ ഓഹരി വാങ്ങാൻ ടാറ്റ ഗ്രൂപ്പിന് താൽപ്പര്യമുണ്ടെന്നും കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.
ഇന്ന് അവസാനിക്കും
എയർ ഇന്ത്യ വാങ്ങാനുള്ള താത്പര്യപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (ഡിസംബർ 14) അവസാനിക്കും. ഇതിന് മുമ്പ് അഞ്ച് തവണ തീയതി നീട്ടിയിരുന്നുയ താത്പര്യ പത്രം സമർപ്പിച്ച ശേഷം, ലേലക്കാർ 15 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതായത് ഡിസംബർ 29നകം.
ലേലക്കാർ
എയർ ഇന്ത്യയ്‌ക്കായുള്ള ലേലം വിളിക്കുന്നവരുടെ അറിയിപ്പ് തീയതി ഡിസംബർ 29 മുതൽ ജനുവരി 5 വരെ സർക്കാർ നീട്ടി. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ലേലക്കാരെ പ്രഖ്യാപിക്കുന്നതിനുള്ള തീയതിയാണിത്. നേരിട്ടുള്ള ലേല അപേക്ഷ ഡിസംബർ 29 നകം നൽകണം. അദാനി ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പുമാണ് എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് സ്ഥാപനങ്ങൾ.
ഹിന്ദുജ ഗ്രൂപ്പും ലുഫ്താൻസയും
ഈ സ്ഥാപനങ്ങളൊന്നും തന്നെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിൽ ലേലം വിളിക്കാൻ ഹിന്ദുജ ഗ്രൂപ്പും ലുഫ്താൻസയുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന മറ്റൊരു വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
