യെസ് ബാങ്ക് ഓഹരി ഉടമകളെ സംബന്ധിച്ച് നല്ല ദിവസമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഓഹരിയുടെ മികച്ച മുന്നേറ്റം വ്യാഴാഴ്ചയും തുടർന്നു. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗ തീരുമാനത്തിന് ശേഷം പൊതുവെ സ്വകാര്യ ബാങ്കുകൾ ഇടിവിലേക്ക് പോയ ദിവസത്തിലും നേട്ടത്തോടെ ക്ലോസ് ചെയ്യാൻ യെസ് ബാങ്ക് ഓഹരികൾക്കായി. തുടർച്ചയായ മൂന്നാം സെഷനിലാണ് യെസ് ബാങ്കിൻ്റെ ഓഹരികൾ നേട്ടം തുടരുന്നത്.
വ്യാഴാഴ്ച വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരമായ 32.70 രൂപയിലെത്തി. ശേഷം നേട്ടം കൈവിട്ടെങ്കിലും 0.50ശതമാനം നേട്ടത്തിൽ 29.95 രൂപയിലായിരുന്നു ക്ലോസിംഗ്. മൂന്ന് ദിവസം മുൻപ് യെസ് ബാങ്ക് ഓഹരികൾ വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്കിന് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണ് ഓഹരിയുടെ കുതിച്ചുചാട്ടം. 9.50 ശതമാനം വരെ ഓഹരി സ്വന്തമാക്കാനാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന് അനുമതി. ഒരു വർഷത്തിനുള്ളിൽ ഇടപാട് നടന്നിരിക്കണം.
ആർബിഐ അനുമതി നൽകിയതിന് ശേഷം ഈ കാലയളവിൽ യെസ് ബാങ്കിന്റെ ഓഹരികൾ ഏകദേശം 43 ശതമാനമാണ് ഉയർന്നത്. അതേസമയം യെസ് ബാങ്കിലെ വലിയൊരു ഓഹരി ഉടമയായ എസ്ബിഐ ഇവ വിൽപ്പന നടത്തുമെന്ന വാർത്തയും വ്യാഴാഴ്ച സെഷനിൽ പടർന്നിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ എസ്ബിഐ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയായ 718.80 രൂപയിലേക്ക് കുതിച്ചിരുന്നു.

എസ്ബിഐ ഓഹരികൾ വിൽക്കുമോ?
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ ഏറ്റവും കൂടുതൽ തുക യെസ് ബാങ്കിൽ നിക്ഷേപിച്ചത് എസ്ബിഐയാണ് നിലവിൽ യെസ് ബാങ്കിൽ 26.13 ശതമാനം ഓഹരി യെസ് ബാങ്കിനുണ്ട്.
2020 മാർച്ചിൽ യെസ് ബാങ്കിന്റെ തകർച്ച കാലത്ത് എസ്ബിഐ, അന്നത്തെ ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ യെസ് ബാങ്കിൽ 10,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.
ഓഹരികൾ വൻ നേട്ടത്തിൽ
2020തിൽ ബാങ്കുകൾക്ക് 10 രൂപ വിലയുള്ള 395 കോടി ഓഹരികളാണ് അനുവദിച്ചിരുന്നത്. ഇതിൽ ഓരോ സ്ഥാപനത്തിന്റെയും കൈവശമുള്ള മൊത്തം ഓഹരിയുടെ 75 ശതമാനവും 2020 മാർച്ച് 13 മുതൽ മൂന്ന് വർഷത്തേക്ക് ലോക്ക്-ഇൻ കാലാവധിയുണ്ടായിരുന്നു ബാക്കിയുള്ള 25 ശതമാനം കൈമാറ്റം ചെയ്യാം എന്ന നിലയിലാണ് ഓഹരികൾ അനുവദിച്ചത്.
ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞതിനാൽ ഓഹരികൾ വിൽപ്പന നടത്തുന്നതിന് സാധിക്കും. നിലവിൽ 30 രൂപയ്ക്ക് സമീപം വ്യാപാരം നടക്കുന്ന ഓഹരികൾ ബാങ്കുകൾക്ക് ഇന്ന് 200 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്.
ഇപ്പോൾ ലാഭമെടുക്കില്ലെന്ന് എസ്ബിഐ
യെസ് ബാങ്കിൻ്റെ ഓഹരി വിൽപ്പന സംബന്ധിച്ച വന്ന വാർത്തകൾ എസ്ബിഐ ഇന്നലെ നിഷേധിച്ചിരുന്നു. ഓഹരി വിപണിക്ക് നൽകിയ വിശദീകരണത്തിൽ മാധ്യമ റിപ്പോർട്ടുകൾ വസ്തുതാപരമല്ലെന്ന് എസ്ബിഐ പറഞ്ഞു. ബ്ലോക്ക് ഡീൽ വഴി യെസ് ബാങ്കിൻ്റെ ഓഹരികൾ എസ്ബിഐ വിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു വാർത്തകൾ. എസ്ബിഐ യെസ് ബാങ്കിലെ മുഴുവൻ ഓഹരികളും വിൽക്കാൻ സാധ്യതയുണ്ടെന്നും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ഊഹാപോഹങ്ങളാണെന്നായിരുന്നു യെസ്ബാങ്കിന്റെ പ്രതികരണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications