സീ - സോണി ലയനം; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

സോണി പിക്‌ചേഴ്‌സ് നെറ്റുവര്‍ക്ക് ഇന്ത്യയുമായുള്ള (എസ്പിഎന്‍ഐ) ലയനത്തിന് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് (സീല്‍) ബോര്‍ഡ് ഓഫ് ഡയറക്ടേവ്‌സ് ഐക്യകണ്‌ഠേന അനുമതി നല്‍കി. സീല്‍ സോണി ലയനത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോണി പിക്‌ചേഴ്‌സ് നെറ്റുവര്‍ക്ക് ഇന്ത്യയുമായുള്ള (എസ്പിഎന്‍ഐ) ലയനത്തിന് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് (സീല്‍) ബോര്‍ഡ് ഓഫ് ഡയറക്ടേവ്‌സ് ഐക്യകണ്‌ഠേന അനുമതി നല്‍കി. സീല്‍ സോണി ലയനത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സീ - സോണി ലയനം; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ലയന ശേഷം കമ്പനിയുടെ 47.07 ശതമാനം ഓഹരികള്‍ സീല്‍ ഉടമസ്ഥതയിലായിരിക്കും, ശേഷിക്കുന്ന 52.93 ശതമാനം ഓഹരികള്‍ എസ്പിഎന്‍ഐയ്ക്ക് കീഴിലാകും. ലയനം പൂര്‍ത്തിയാകുന്നതോടെ ഇരു കമ്പനികളുടേയും കണ്ടന്റുകള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും സീല്‍ന് ലഭ്യമാകും. അതേ സമയം സോണിയ്ക്ക് ഇന്ത്യയില്‍ തങ്ങളുടെ സാമീപ്യം ഉയര്‍ത്തുവാനും ഈ ലയനത്തിലൂടെ സാധിക്കും.

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ? - ഇവിടെ വായിക്കാം

ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാകും. 90 ദിവത്തെ ഇടവേള ലയനത്തിന് ലഭിക്കും. ലയനത്തിന് ശേഷം രൂപീകരിച്ച കമ്പനിയില്‍ സോണി 11,605.94 കോടി രൂപ നിക്ഷേപം നടത്തും. നിക്ഷേപ തുക കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കും. കമ്പനി ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്യപ്പെടും.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ! - ഇവിടെ വായിക്കാം

രണ്ട് കമ്പനികളുടെയും ടിവി ബിസിനസ്, ഡിജിറ്റല്‍ അസറ്റുകള്‍, പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറി എന്നിവയും ലയിപ്പിക്കും. ഇരു കമ്പനികള്‍ക്കിടയില്‍ ഒരു പ്രത്യേക നോണ്‍-ബൈന്‍ഡിംഗ് ടേം ഷീറ്റ് ഒപ്പിട്ടിട്ടുണ്ട്. സീയ്ക്ക് ഓഹരി പങ്കാളിത്തം 4 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനുള്ള അവസരമുണ്ട്. ബോര്‍ഡിലെ മിക്ക ഡയറക്ടര്‍മാരെയും നോമിനേറ്റ് ചെയ്യാന്‍ സോണി ഗ്രൂപ്പിന് അവകാശമുണ്ട്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം? - ഇവിടെ വായിക്കാം

കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൂടാതെ, ഭാവി വിപുലീകരണ പദ്ധതിയും ബോര്‍ഡ് ചര്‍ച്ച ചെയ്തു. നിലവിലെ സാഹചര്യത്തില്‍ ZEEL ന്റെ ഓഹരിയുടമകളുടെ വിഹിതം 61.25% ആയിരിക്കും. 157.5 കോടി നിക്ഷേപത്തിന് ശേഷം ഓഹരിയില്‍ മാറ്റം ഉണ്ടാകും. സീല്‍ന് വളര്‍ച്ചാ മൂലധനം ലഭിക്കും. പരസ്പരം ഉള്ളടക്ക, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പങ്കുവയ്ക്കും. സോണിക്ക് ഇന്ത്യയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ലഭിക്കും.കൂടാതെ സോണിക്ക് 130 കോടി ആളുകളുടെ വ്യൂവര്‍ഷിപ്പ് ലഭിക്കും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ? - ഇവിടെ വായിക്കാം

190 രാജ്യങ്ങളില്‍ 10 ഭാഷകളില്‍ 100 ലേറെ ചാനലുകളില്‍ സീല്‍ വ്യാപിച്ചു കഴിഞ്ഞു. പ്രേക്ഷകര്‍ക്ക് 19 ശതമാണ് വിപണി വിഹിതം. 2.6 ലക്ഷം മണിക്കൂറുകള്‍ക്ക് മുകളിലാണ് ടിവി കണ്ടന്റ്. ഡിജിറ്റല്‍ സ്‌പേസിലും പ്രാതിനിധ്യം ഉയരും. കൂടാതെ രാജ്യത്തെ 25 ശതമാനത്തോളം സിനിമകളും സീ നെറ്റുവര്‍ക്കിലൂടെയാണ് പ്രേക്ഷകരിലെത്തുന്നത്.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ? - ഇവിടെ വായിക്കാം

സോണിയ്ക്ക് ഇന്ത്യയില്‍ 31 ചാനലുകളുണ്ട്. 167 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. രാജ്യത്ത് 700 മില്യണ്‍ പ്രേക്ഷര്‍ക്ക് സോണിയ്ക്കുണ്ട്. പ്രേക്ഷകരുടെ വിപണി വിഹിതം 9 ശതമാനമാണ്.നിരവധി മാസങ്ങള്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലയനത്തിന് അംഗീകാരം ലഭിച്ചത്.

Read more about: business
English summary

ZEEL-Sony Merger: important things you need to know; explained | സീ - സോണി ലയനം; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ZEEL-Sony Merger: important things you need to know; explained
Story first published: Wednesday, September 22, 2021, 17:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X