ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുന്നതിൽ സ്ത്രീകളേക്കാൾ മുന്നിൽ പുരുഷന്മാരെന്ന് പഠന റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് ഏജൻസിയായ നീൽസെന്റെ കന്നി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ഓൺലൈൻ വസ്ത്ര വിൽപ്പനയിൽ 58 ശതമാനവും പുരുഷന്മാരാണ് വാങ്ങുന്നത്. 36 ശതമാനം മാത്രമാണ് സ്ത്രീകൾ വാങ്ങുന്നത്.
പഠനമനുസരിച്ച്, ഈ പ്രവണത മികച്ച എട്ട് മെട്രോ നഗരങ്ങളിലും കാണപ്പെട്ടു. കുട്ടികളുടെ വസ്ത്രങ്ങൾ വസ്ത്ര വിൽപ്പനയുടെ വെറും 5% മാത്രമാണ്. ഓൺലൈൻ വസ്ത്ര വിൽപ്പനയുള്ളതിനാൽ യുവാക്കൾ പുതിയ ഫാഷനുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില ഫാഷൻ ബ്രാൻഡുകൾ ഓൺലൈനിൽ മാത്രം വാഗ്ദാനം ചെയ്യുന്നവയാണ്.

വസ്ത്രങ്ങൾക്ക് പുറമെ ഫാഷൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന വിഭാകങ്ങളാണ്, പാദരക്ഷകൾ, ഫാഷൻ ആക്സസറികൾ എന്നിവ. എന്നിരുന്നാലും, മൊത്തം ഫാഷൻ വിൽപ്പന ഇ-കൊമേഴ്‌സ് മൊബൈൽ ഫോൺ വിൽപ്പനയേക്കാൾ വളരെ കുറവാണ്. മൊത്തം ഓൺലൈൻ വിൽപ്പനയിൽ മൊബൈൽ ഫോണുകൾ 48% സംഭാവന ചെയ്യുന്നു. എന്നാൽ ഫാഷൻ വിൽപ്പന സംഭാവന ചെയ്യുന്നത് 16% മാത്രമാണ്.
സർവേയിലെ ചില കണ്ടെത്തലുകൾ അനുസരിച്ച്, ഉത്സവ സീസണിൽ മൊബൈൽ, ടെലിവിഷൻ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ വലിയ തോതിൽ വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നു. 'ബിഗ് ഡേ' വിൽപ്പന കാലയളവിൽ നിന്നാണ് 84 ശതമാനത്തിലധികം വിൽപ്പന നടന്നതെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഉത്സവ സീസണിൽ, ഇന്ത്യയിലെ രണ്ട് മികച്ച ഓൺലൈൻ വിപണന കേന്ദ്രങ്ങളായ ആമസോണും ഫ്ലിപ്കാർട്ടും, 31,000 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications