ഇന്‍ഷുറന്‍സ് പോളിസി ലാപ്‌സായാല്‍ എന്തു ചെയ്യണം

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സമയാസമയം പ്രീമിയം അടയ്ക്കാതിരുന്നാലും മറ്റു കാരണങ്ങളാലും ഇന്‍ഷുറന്‍സ് പോളിസികള്‍ ലാപ്‌സായി പോകാം. അങ്ങനെ വന്നാല്‍ അപകടമോ മരണമോ മറ്റ് അത്യാഹിതമോ സംഭവിക്കുമ്പോള്‍ പോളിസി ഉപകാരപ്പെടില്ല. എടുത്ത പോളിസി ആവശ്യനേരത്ത് നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപകാരപ്പെടുമെന്ന് ഉറപ്പാക്കാന്‍ ഇക്കാര്യങ്ങളറിഞ്ഞിരിക്കുക.

ഇന്‍ഷുറന്‍സ് പോളിസി ലാപ്‌സായാല്‍ എന്തു ചെയ്യണം

എപ്പോഴാണ് പോളിസി ലാപ്‌സ് ആകുന്നത്
പ്രീമിയം മുടങ്ങുന്നതാണ് പോളിസി അസാധുവാകാന്‍ പ്രധാന കാരണം. പ്രീമിയം മറക്കാതെ അടയ്ക്കുക. നിവൃത്തികേടുകൊണ്ട് വൈകിയാല്‍ പോലും ഗ്രെയ്‌സ് പീരിയഡ് കഴിയുന്നതിനു മുന്‍പേ അടയ്ക്കണം. ഓരോരോ കമ്പനിയും വ്യത്യസ്തമായ കാലമാണ് ഇളവുകാലമായി അനുവദിക്കുന്നത്. ചിലര്‍ക്ക് 15 ദിവസമേ ഉണ്ടാകൂ, ചിലര്‍ രണ്ടു മാസം വരെ അനുവദിക്കും. ഒരേ കമ്പനിക്കു തന്നെ പല പോളിസിക്കും പല കാലാവധിയായിരിക്കും ഇളവുകാലം. ആ കാലയളവു കഴിഞ്ഞാല്‍ പിന്നെ പോളിസിയുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകും.

യൂലിപ് (യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ളാന്‍)

പോളിസികള്‍ ഒരു നിശ്ചിത കാലാവധിക്കു ശേഷം പ്രീമിയം മുടങ്ങിയാലും അസാധുവാകില്ല. മിക്കവാറും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ പോളിസികളുടെ അടവുതുകയുടെ മൂല്യം പ്രീമിയം ഉള്‍പ്പെടെയുള്ള പോളിസിച്ചെലവുകള്‍ക്കു തികയും; അതിനാല്‍ അവ പ്രാബല്യത്തില്‍ നിലനില്‍ക്കും.

അസാധുവായ പോളിസി പുതുക്കാന്‍

അവസാനത്തെ തവണ അടച്ചതിനു ശേഷം അഞ്ചു വര്‍ഷം വരെ പോളിസി പുതുക്കിയെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുമായി ബന്ധപ്പെടണം. പിഴത്തുകയും നടപടിക്രമങ്ങളും എത്ര കാലം വൈകി എന്നതിനെ ആശ്രയിച്ചിരിക്കും. ആറു മാസത്തില്‍ കൂടുതല്‍ വൈകിയിട്ടുണ്ടെങ്കില്‍ മെഡിക്കല്‍ പരിശോധനകളും മറ്റും നടത്തേണ്ടിവന്നേക്കാം. മുടങ്ങിയിടത്തോളം പ്രീമിയം തുകയും അതിന്റെ പലിശയും (12% മുതല്‍ 18% വരെയാകാം) പിന്നെ പിഴയും അടയ്‌ക്കേണ്ടിവരും.

മുടങ്ങാതെ നോക്കുന്നതു തന്നെ ബുദ്ധി

പ്രീമിയം മുടങ്ങിയാല്‍ അവശ്യനേരത്ത് ഉപകാരപ്പെടില്ല. പുതുക്കിയെടുക്കണമെങ്കില്‍ വലിയ തുക മുടക്കേണ്ടിയും വരും. അതുകൊണ്ട് മുടങ്ങാതെ നോക്കുക. അതിനുള്ള മൂന്നു മാര്‍ഗങ്ങള്‍ പറയാം:

ബാങ്ക് വഴി ഓട്ടോ പേയ്‌മെന്റ്: തിരക്കു മൂലമോ യാത്രകള്‍ മൂലമോ ഒക്കെ മറന്നുപോകാതിരിക്കാന്‍ ഇത് എളുപ്പവഴിയാണ്. ബാങ്കില്‍ പണമുണ്ടാകുമെന്ന് ഉറപ്പാക്കിയാല്‍ മതി. സമയാസമയം അക്കൗണ്ടില്‍ നിന്ന് പ്രീമിയം അടച്ചുകൊള്ളും. ബാങ്കില്‍ ഇതിനുള്ള അപേക്ഷ നല്‍കിയാല്‍ മതി. ചില ബാങ്കുകളില്‍ ഓണ്‍ലൈനായും ഇതു ചെയ്യാം.

ഓര്‍മ്മപ്പെടുത്തലുകള്‍: ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ മുന്‍കൂര്‍ ഓര്‍മ്മിപ്പിക്കും ഇമെയില്‍, എസ്എംഎസ്, തപാല്‍/കൊറിയര്‍ വഴിയൊക്കെ. സ്വാഭാവികമായി ഇവ നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഓര്‍മ്മപ്പെടുത്താന്‍ രേഖാമൂലം ആവശ്യപ്പെടുക.

സാമ്പത്തിക പ്രതിസന്ധികളില്‍: അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധി മൂലം പ്രീമിയം തുകകള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കിലോ? ഇന്‍ഷുറന്‍സ് കവറേജ് പുനപ്പരിശോധിക്കുക. ഇന്‍ഷുറന്‍സ് തുകയോ കാലാവധിയോ ഭേദഗതി ചെയ്ത് താങ്ങാനാവുന്ന പ്രീമിയത്തിലെത്തുക. പല പോളിസികളുണ്ടെങ്കില്‍ ചിലതു റദ്ദു ചെയ്ത് ഉള്ളതിന്റെ പ്രീമിയം മുടങ്ങാതെ നോക്കുക. വലിയ തുക ഇന്‍ഷുറന്‍സിനായി ശ്രമിച്ച് പ്രീമിയം അടയ്ക്കാനാവാതെ ഒന്നും കിട്ടാതെ വരുന്നതിനെക്കാള്‍ നല്ലത് ചെറിയ തുകയെങ്കിലും മുടങ്ങാതെ ഉറപ്പാക്കുന്നതാണ്.

English summary

how to prevent a policy lapse

Non-payment of regular premiums could result in a lapsed policy that would yield no stipulated policy benefit.
English summary

how to prevent a policy lapse

Non-payment of regular premiums could result in a lapsed policy that would yield no stipulated policy benefit.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X