ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈനായി ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് പുതിയ വെല്ലുവിളി. കമ്പനി ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്ന കാലയളവ് വെട്ടിക്കുറച്ചിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്‍പന്നങ്ങളുടെ റിട്ടേണ്‍ പോളിസിയാണ് കമ്പനി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

ഇനി 10 ദിവസം മാത്രം

ഇനി 10 ദിവസം മാത്രം

പുതിയ പോളിസി അനുസരിച്ച് വാങ്ങിയ ഉല്‍പന്നം മടക്കി അയക്കണമെന്നുണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ തിരിച്ച് നല്‍കിയാല്‍ മാത്രമേ ഉപകരണം മാറ്റി നല്‍കുകയുള്ളു. നേരത്തെ ഇക്കാലയളവ് 30 ദിവസമായിരുന്നു.

റിട്ടേണ്‍ പോളിസിയില്‍ മാറ്റം

റിട്ടേണ്‍ പോളിസിയില്‍ മാറ്റം

വസ്ത്രം, ചെരുപ്പ്, വാച്ചുകള്‍, ഐവിയര്‍, ആഭരണങ്ങള്‍, ഫാഷന്‍ സാധനങ്ങള്‍, വീട്ടുപകരണങ്ങല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് 30 ദിവസത്തെ റിട്ടേണ്‍ പോളിസി ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. റിട്ടേണ്‍ കാലയളവ് കുറയ്ക്കുന്നതു വഴി ഫ്ലിപ്കാര്‍ട്ട് പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ആമസോണിലും മാറ്റം

ആമസോണിലും മാറ്റം

ഇ-കൊമേഴ്‌സ് മുന്‍നിരക്കാരായആമസോണും കമീഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം കമീഷന്‍ വര്‍ധിപ്പിച്ചാല്‍ ഉത്പനങ്ങളുടെ വില 9 ഒമ്പത് ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇലക്രോണിക് സാധനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബുക്കുകള്‍ തുടങ്ങിയവക്കാണ് പുതിയരീതി ബാധകമാവുക.

പേടിഎമ്മും നിരക്ക് കൂട്ടി

പേടിഎമ്മും നിരക്ക് കൂട്ടി

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പുറമേ പേടിഎമ്മും നിരക്ക് കൂട്ടിയിട്ടുണ്ട്.ജൂണ്‍ 20 മുതല്‍ ഫ്ലിപ്കാര്‍ട്ട് മുഖേന വില്‍ക്കുന്നവര്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കേണ്ടി വരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

English summary

Flipkart cuts product return time to 10 days

Flipkart revises return policy from 30-day window to just 10 for top-selling products.
Story first published: Tuesday, June 7, 2016, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X