മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും മുന്‍പ് ശ്രദ്ധിക്കാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി-സ്റ്റോക്ക്, കടപത്ര-ബോണ്ട് നിക്ഷേപങ്ങള്‍ നടത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട് വിവിധ നിക്ഷേപകരില്‍ നിന്നും പണം സംഭരിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപങ്ങള്‍ ഓഹരികളില്‍ ബോണ്ടുകളില്‍ മറ്റു സെക്യൂരിറ്റികളില്‍ ഇല്ലെങ്കില്‍ ഇതില്‍ ഏതിലെങ്കിലും കൂടിച്ചേര്‍ന്നതിലായിരിക്കും. ഇത് ഒരുമിച്ച് കൂടിച്ചേരുന്നതിനെ ആണ് പോര്‍ട്ട് ഫോളിയോ എന്ന് പറയുന്നത്.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുമുന്നില്‍ അവസരങ്ങള്‍ നിരവധിയാണ് പക്ഷേ, ശരിയായ അവസരം തെരഞ്ഞെടുക്കുന്നവര്‍ക്ക് മുന്നില്‍ മാത്രമാണ് നേട്ടത്തിന്റെ സാധ്യതകള്‍. അല്ലാത്തവരെ കാത്തിരിക്കുന്നത് നഷ്ടമായിരിക്കും.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കാന്‍

1. ലക്ഷ്യം തിരിച്ചറിയാം

1. ലക്ഷ്യം തിരിച്ചറിയാം

നിക്ഷേപത്തിന്റെ ലക്ഷ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പലര്‍ക്കും സാമ്പത്തികമായ പല ലക്ഷ്യങ്ങളുമുണ്ടാവും,നികുതി കിഴിവിനുവേണ്ടിയാണ് നിക്ഷേപത്തിനൊരുങ്ങുന്നതെങ്കില്‍ ഇ.എല്‍.എസ്.എസുകളാണ് നല്ലത്. സ്ഥിര വരുമാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മന്ത്‌ലി ഇന്‍കം പ്‌ളാനുകള്‍ (എം.ഐ.പി) തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ ലക്ഷ്യത്തിനനുസരിച്ചാവണം സ്‌കീം തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത സ്‌കീമുകള്‍ തെരഞ്ഞെടുക്കാം

2. റിസ്‌ക് എടുക്കാനുള്ള കഴിവ്

2. റിസ്‌ക് എടുക്കാനുള്ള കഴിവ്

മ്യൂച്വല്‍ ഫണ്ടുകള്‍ പ്രൊഫഷണലുകളായിരിക്കും നടത്തുക.പക്ഷേ, വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നമായതിനാല്‍ അവക്ക് നഷ്ടസാധ്യത കൂടുതലാണെന്നത് നിക്ഷേപകന്‍ ഓര്‍ക്കണം. റിട്ടേണുകള്‍ ഒരിക്കലും കൃത്യമായി പ്രവചിക്കാനാവില്ല.

3. പ്രവര്‍ത്തന പരിചയം

3. പ്രവര്‍ത്തന പരിചയം

റിട്ടേണ്‍ ഉറപ്പല്ല. എന്നതിനാല്‍, നിക്ഷേപിക്കും മുമ്പ് ഫണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം വിലയിരുത്തണം. ഭാവിയിലേക്കുള്ള സൂചകങ്ങളായി പ്രവര്‍ത്തന റിട്ടേണുകളെ പരിഗണിക്കാം. പക്ഷേ, മുമ്പ് നന്നായി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് ഭാവിയിലും മികച്ച നേട്ടം കിട്ടും എന്ന് ഒരിക്കലും ഉറപ്പിക്കാനുമാവില്ല.

4. കണക്കുകള്‍

4. കണക്കുകള്‍

റിട്ടേണുകള്‍ കൂടാതെ മറ്റു ചില സ്ഥിതിവിവരക്കണക്കുകളും മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ പരിഗണിക്കാം. റിസ്‌കുമായി ബന്ധപ്പെട്ടും ബെഞ്ചുമാര്‍ക്കുമായി താരതമ്യപ്പെടുത്തിയുമുള്ള ആല്‍ഫയാണ് ഇതിലൊന്ന്. പോസിറ്റീവായ ആല്‍ഫ സൂചിപ്പിക്കുന്നത് ഫണ്ടിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ്. വിപണിയിലെ മാറ്റങ്ങളോടുള്ള ഫണ്ടിന്റെ പ്രതികരണശേഷിയുടെ അളവുകോല്‍ കൂടിയായ ബീറ്റയാണ് മറ്റൊന്ന്. അധികം റിസ്‌ക്കെടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് നല്ലത് ബീറ്റ മൂല്യം ഒന്നില്‍ താഴെയുള്ള ഫണ്ടുകളാവും.

English summary

Things to consider before investing in mutual funds

Mutual funds is an investment programme funded by shareholders that trades in diversified holdings and is professionally managed.
Story first published: Sunday, June 12, 2016, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X