ബാങ്ക് ലോക്കറില്‍ സാധനങ്ങള്‍ സൂക്ഷിക്കും മുന്‍പ് അറിയണം ഇതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലയേറിയ സാധനങ്ങള്‍ സൂക്ഷിക്കാനായി എല്ലാ ഇന്ത്യക്കാരും ആശ്രയിക്കുന്നതാണ് ബാങ്ക് ലോക്കറുകള്‍. ആഭരണങ്ങള്‍, രേഖകള്‍ തുടങ്ങിയവയെല്ലാം സുരക്ഷിതമാക്കാന്‍ ലോക്കറുകള്‍ ഉപയോഗിക്കുന്നുണ്ട്.

 

ലോക്കറിന്റെ സൈസും ബാങ്ക് ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലവുമനുസരിച്ചാണ് വാര്‍ഷിക വാടക ഈടാക്കുന്നത്.

ആര്‍ബിഐ നിര്‍ദേശങ്ങളനുസരിച്ച് ബാങ്ക് ശാഖകള്‍ ലോക്കറുകള്‍ വെയ്റ്റിംഗ് ലിസ്റ്റ് അടിസ്ഥാനത്തില്‍ വേണം ലഭ്യമാക്കാന്‍. അക്‌നോളജ്‌മെന്റും വെയ്റ്റ് ലിസ്റ്റ് നമ്പറും എല്ലാ അപേക്ഷകള്‍ക്കും ലഭ്യമാക്കണം.

1. ലോക്കര്‍ വാടക

1. ലോക്കര്‍ വാടക

ഓരോ സാമ്പത്തിക വര്‍ഷത്തിലുമാണ് ലോക്കര്‍ റെന്റ് ഈടാക്കുക. ലോക്കര്‍ കരാറിന്റെ ഒരു കോപ്പി ലോക്കര്‍ വേണ്ട ആള്‍ക്ക് ലോക്കര്‍ അനുവദിച്ചാലുടന്‍ നല്‍കും.

2. നോമിനേഷന്‍ വേണം

2. നോമിനേഷന്‍ വേണം

ജോയിന്റ് ലോക്കറാണെങ്കില്‍ ലോക്കര്‍ ഉടമയ്ക്ക് മരണം സംഭവിച്ചാലോ മറ്റോ രണ്ടാമത്തെ ഉടമസ്ഥന് നോമിനേഷന്‍ ഇല്ലെങ്കില്‍ വസ്തുക്കളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് നോമിനേഷന്‍ ആദ്യമേ നല്‍കുന്നതാണ് ഉചിതം.

3. ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍

3. ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍

ഒരു വര്‍ഷത്തിലധികം ലോക്കര്‍ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കിന് ലോക്കര്‍ അനുവദിച്ചത് ക്യാന്‍സല്‍ ചെയ്യാന്‍ അധികാരമുണ്ട്.

4. ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍

4. ബാങ്ക് ലോക്കര്‍ കീ നഷ്ടപ്പെട്ടാല്‍

ലോക്കറിന്റെ കീ നഷ്ടപ്പെട്ടാല്‍ പെട്ടന്നു തന്നെ ബ്രാഞ്ച് മാനേജരെ അറിയിക്കണം. എഴുതി ഡോക്യുമെന്റായി അറിയിക്കുന്നതാണ് ഏറ്റവും നല്ലത്. ഡ്യൂപ്ലിക്കേറ്റ് കീ നല്‍കാനോ ലോക്കര്‍ തുറക്കാനോ ബാങ്ക് സഹായിക്കും.

5. എങ്ങനെ പ്രവര്‍ത്തിക്കുന്നു

5. എങ്ങനെ പ്രവര്‍ത്തിക്കുന്നു

ബാങ്ക് ലോക്കര്‍ ആരംഭിക്കുമ്പോള്‍ ബാങ്ക് ഒരു കീ ബാങ്കിന്റെ കൈയില്‍ സൂക്ഷിക്കും ഒരു കീ ഉടമയ്ക്ക് നല്‍കുകയും ചെയ്യും. ലോക്കര്‍ തുറക്കണമെങ്കില്‍ ബാങ്ക് ഒഫീഷ്യലും ലോക്കര്‍ ഉടമയും ഒരുമിച്ചുവേണം തുറക്കാന്‍.

 6. കെവൈസി

6. കെവൈസി

ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും പുതിയ കസ്റ്റമേഴ്‌സിനും ലോക്കര്‍ സൗകര്യം ലഭ്യമാക്കണം. ഇങ്ങനത്തെ സാഹചര്യങ്ങളില്‍ ബാങ്കിന് നിങ്ങളോട് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടാം, കെവൈസി ഇതിനനുസരിച്ച് നടത്തും.

English summary

Bank Lockers: 6 Things To Know Before And After Renting

As per RBI guidelines, bank branches should maintain a wait list for the purpose of allotment of lockers and ensure transparency in allotment of lockers. All applications should be provided with acknowledgement and a wait list number.
Story first published: Monday, August 29, 2016, 12:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X