കാറും ബൈക്കും വാങ്ങിക്കഴിഞ്ഞോ? വാഹനവായ്പയെങ്ങനെ തിരിച്ചടയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വാഹനം എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും അതിനായി ഒന്നിച്ചെടുക്കാന്‍ പൈസ കാണില്ല, വാഹനവായ്പ തന്നെയാണ് പോംവഴി.

വായ്പക്കായി നിങ്ങള്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ള ബാങ്കുകളുമായി സംസാരിക്കുകയോ ഓണ്‍ലൈനില്‍ അപേക്ഷിക്കുകയോ ചെയ്യാം. വാഹന വായ്പകളുടെ തിരിച്ചടവുകള്‍ എങ്ങനെയാണെന്ന് ശ്രദ്ധിച്ച് വേണം വായ്പയെടുക്കാന്‍.

തിരിച്ചടവ് എങ്ങനെ

തിരിച്ചടവ് എങ്ങനെ

പെഴ്സണല്‍ ലോണ്‍, ഭവനവായ്പ തുടങ്ങിയവയിലേതു പോലെ ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ് (ഇ.എം.ഐ) അതായത് മാസതവണകളായാണ് വാഹനവായ്പ തിരിച്ചടയ്ക്കുന്നത്.

എങ്ങനെ അടയ്ക്കാം

എങ്ങനെ അടയ്ക്കാം

പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍(പിഡിസി) വഴിയോ ഓട്ടോ ഡെബിറ്റ് വഴിയോ ആണ് പണം ബാങ്ക് അല്ലെങ്കില്‍ ലോണെടുത്ത ധനകാര്യ സ്ഥാപനത്തിന് ലഭിക്കുന്നത്. വായ്പാ ദാതാക്കള്‍ വിവിധതരം തിരിച്ചടവ് മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

റെഗുലര്‍ ഇഎംഐ

റെഗുലര്‍ ഇഎംഐ

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തിരിച്ചടവ് മാര്‍ഗമാണിത്. സ്ഥിരമായ ഒരു പലിശനിരക്ക് തീരുമാനിച്ച് അതനുസരിച്ച് തിരിച്ചടവ് കാലഘട്ടത്തിലേക്ക് മൊത്തത്തിലേക്കായി ഇഎംഐ കണക്കാക്കുന്നു.

സ്റ്റെപ്പ്-അപ്പ് ഇഎംഐ

സ്റ്റെപ്പ്-അപ്പ് ഇഎംഐ

ഇതില്‍ ഇഎംഐ കാലക്രമേണ ഉയരുന്നു. അതായത് ആദ്യവര്‍ഷം ഏറ്റവും കുറവായിരിക്കും ഇത് പിന്നീട് ഉയരും. റെഗുലര്‍ ഇഎംഐയെ അപേക്ഷിച്ച് ഇതില്‍ പലിശനിരക്ക് കൂടുതലായിരിക്കും.

സ്റ്റെപ്പ്-ഡൗണ്‍ ഇഎംഐ

സ്റ്റെപ്പ്-ഡൗണ്‍ ഇഎംഐ

സ്റ്റെപ്പ്-അപ്പ് ഇഎംഐയില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ആദ്യം ഇഎംഐ കൂടുതലായിരിക്കുകയും പിന്നീട് മാസത്തില്‍ അടയ്‌ക്കേണ്ട തുക കുറയുകയുമാണ് ചെയ്യുന്നത്.

English summary

Things to know about EMI of vehicle loans

If you are buying a car on a bank loan, you need to take care of few important things. Loans are quite common for people buying cars. It is a fact that over 90% of people buy cars through car loans.
Story first published: Monday, October 17, 2016, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X