സുരക്ഷിതത്വവും ബാങ്ക് ഡിപ്പോസിറ്റിനേയ്ക്കാൾ കൂടുതൽ പലിശയും വാഗ്ദാനം ചെയ്യുന്ന മറ്റ് ചില നിക്ഷേപങ്ങൾ
സുരക്ഷിതത്വമാണ് കൂടുതൽ നിക്ഷേപകരെയും ബാങ്ക് ഡിപ്പോസിറ്റുകളിലേയ്ക്ക് ആകർഷിക്കുന്നത്. എന്നാൽ സുരക്ഷിതത്വവും ബാങ്ക് ഡിപ്പോസിറ്റിനേയ്ക്കാൾ കൂടുതൽ പലിശയും വാഗ്ദാനം ചെയ്യുന്ന മറ്റ് ചില നിക്ഷേപങ്ങളുണ്ടെങ്കിലോ? അവ ഏതൊക്കെയാണെന്ന് അറിയണ്ടേ?
കെടിഡിഎഫ്സി ഫിക്സഡ് ഡിപ്പോസിറ്റ്
നിങ്ങൾ ശമ്പളക്കാരനായ ഒരു വ്യക്തിയാണെങ്കിൽ അൽപ്പം കൂടുതൽ കാശുണ്ടാക്കാൻ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. തുക 1, 2, 3 വർഷത്തെ കാലാവധികളിൽ നിക്ഷേപിക്കാവുന്നതാണ്. 8.25 ശതമാനമാണ് പലിശ നിരക്ക്. ഏത് ബാങ്കുകൾ നൽകുന്നതിനേക്കാളും കൂടിയ പലിശ നിരക്കാണിത്. സുരക്ഷിതത്വത്തെക്കുറിച്ചും പേടിക്കേണ്ട. കാരണം കേരള സർക്കാരിന്റെ ഉറപ്പോട് കൂടിയുള്ളതാണ് കെടിഡിഎഫ്സി നിക്ഷേപങ്ങൾ. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സംഗതി വളരെ സിമ്പിളാണ്!!!
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
പബ്ലിക് പ്രൊവിഡന്റ് ഫണ്ടും ശമ്പളവർഗ വിഭാഗത്തിന് മികച്ച ഓപ്ഷനാണ്. പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിപിഎഫ് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ പലിശ നിരക്ക് 7.9 ശതമാനമാണ്. ഇതും അത്ര മോശം നിരക്കല്ല. എന്നാൽ 15 വർഷത്തെ കാലാവധിയ്ക്കു ശേഷം മാത്രമേ നിങ്ങൾക്ക് പണം പിൻവലിക്കാനാകൂ. ഓരോ വർഷവും നിങ്ങൾക്ക് കുറഞ്ഞത് 500 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം
മ്യൂച്ചൽ ഫണ്ട് SIP
നിക്ഷേപകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ട് SIP. പിപിഎഫ് പോലെയോ കെടിഡിഎഫ്സി പോലെയോ സുരക്ഷിതത്വം ഉറപ്പ് പറയാനാകാത്ത നിക്ഷേപ മാർഗം കൂടിയാണിത്. റിസ്ക് എടുക്കുന്നവർ മാത്രമേ സിപ്സിൽ നിക്ഷേപിക്കൂ. ബാങ്കുകളോട് നോ പറഞ്ഞോളൂ... വെറും 2 ശതമാനം പലിശയ്ക്കും ലോൺ കിട്ടും!!
റിക്കറിംഗ് ഡിപ്പോസിറ്റ്
റിക്കറിംഗ് ഡിപ്പോസിറ്റുകളുടെ ഒരു പ്രശ്നം കുറഞ്ഞ പലിശ നിരക്കാണ്. കൂടാതെ നികുതിയും നൽകേണ്ടി വരും. പലിശ നിരക്കുകൾ താരതമ്യം ചെയ്ത് വേണം നിക്ഷേപം നടത്താൻ. യാത്രാ ചെലവ്, വിവാഹം മുതലായ ഭാവിയിലേക്കുള്ള ചെലവിന് വേണ്ടി റിക്കറിംഗ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍
ബജാജ് ഫിനാൻസ് ആൻഡ് മഹീന്ദ്ര ഫിനാൻസ് എഫ്ഡി
മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിനാൻസ് എന്നിവയുടെ എഫ്ഡിഡികൾ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ഫിനാൻസ് 7.85% പലിശനിരക്ക് നൽകുന്നുണ്ട്. ഇത് 8.20% വരെ ഉയരും. മഹീന്ദ്ര ഫിനാൻസ് എഫ്ഡി, നിങ്ങൾക്ക് 7.80 ശതമാനം പലിശ നിരക്ക് നൽകും. ഈ രണ്ട് കമ്പനികളിൽ നിന്നുള്ള FDകളും AAA റേറ്റഡ് ആണ്. അതുകൊണ്ട് തന്നെ ഇവ സുരക്ഷിതവുമാണ്. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേഗം
സ്വർണം
സ്വർണത്തിൽ നിക്ഷേപം നടത്തുന്നതും വളരെ നല്ല മാർഗമാണ്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റൊരു കാരണം വിവാഹം, വാർഷികം തുടങ്ങിയ കാര്യങ്ങളാണ്. സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം
malyalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
