അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേ​ഗം

കുറഞ്ഞ കാലയളവിനുള്ളിൽ കാശുണ്ടാക്കാനുള്ള ഏറ്റവും നല്ല മാ‍ർ​ഗം മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ കാലയളവിനുള്ളിൽ കാശുണ്ടാക്കാനുള്ള ഏറ്റവും നല്ല മാ‍ർ​ഗം മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്. എന്നാൽ നിങ്ങൾക്ക് ചിലപ്പോൾ റിസ്കെടുക്കേണ്ടി വന്നേക്കാം. വ്യത്യസ്ത നിക്ഷേപ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ താഴെ പറയുന്നവയാണ്.

ലാ‍ർജ് ക്യാപ് ഫണ്ട്

ലാ‍ർജ് ക്യാപ് ഫണ്ട്

മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന റിസ്ക് എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ വലിയ തുകകൾ നിക്ഷേപിക്കാൻ അനുയോജ്യമായ ഒന്നാണ്
ലാ‍ർജ് ക്യാപ് ഫണ്ടുകൾ. ഈ സ്കീമിന് ഉയർന്ന റിസ്ക് ആവശ്യമില്ലാത്തതിനാൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം, സാധാരണയായി 12% മുതൽ 15% വരെ ആയിരിക്കും. വിപണിയുടെ അവസ്ഥ അനുകൂലമാണെങ്കിൽ ഇതിൽ കൂടുതൽ നേട്ടമുണ്ടാക്കാം. മാസം വെറും 1000 രൂപ മാറ്റി വയ്ക്കൂ... നിങ്ങൾക്കും പണക്കാരനാകാം

മിഡ് ആൻഡ് സ്മോൾ ക്യാപ് ഫണ്ട്

മിഡ് ആൻഡ് സ്മോൾ ക്യാപ് ഫണ്ട്

ഇത്തരം ഫണ്ടുകളിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ നിങ്ങളുടെ റിസ്കും ഉയർന്നതായിരിക്കും. എന്നാൽ അതിനനുസരിച്ച് ഉയ‍ർന്ന വരുമാനവും നിങ്ങൾക്ക് ലഭിക്കും. വളർന്നു വരുന്ന കമ്പനികളിലാകും നിക്ഷേപം. അതുകൊണ്ട് റിസ്ക് ഫാക്ട‍‍ർ വളരെ വലുതാണ്. നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കണ്ടേ?? കാശുണ്ടാക്കാൻ ചില എളുപ്പവഴികൾ ഇതാ...

ഫ്ലെക്സി ക്യാപ് ഫണ്ട്

ഫ്ലെക്സി ക്യാപ് ഫണ്ട്

ഏതെങ്കിലും കമ്പനിയുടെ മാ‍‍‍‍ർക്കറ്റ് ക്യാപിറ്റലൈസേഷനെ ആശ്രയിച്ചുള്ളതല്ല ഫ്ലെക്സി ക്യാപ് ഫണ്ടുകൾ. ഈ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, ഡൈവേഴ്സിഫിക്കേഷൻ സാധ്യത വളരെയധികം ലഭിക്കും. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

ഡൈവേഴ്സിഫൈഡ് ഫണ്ട്

ഡൈവേഴ്സിഫൈഡ് ഫണ്ട്

ഇക്വിറ്റി മാർക്കറ്റുകളിൽ പണം നിക്ഷേപിക്കാൻ മടിയുള്ളവ‍ർക്ക് പറ്റുന്ന മികച്ച നിക്ഷേപ മാ‍​ർ​ഗമാണ് ഡൈവേഴ്സിഫൈഡ് ഫണ്ട്. മാ‍ർക്കറ്റ് റിസ്ക് അനുസരിച്ച് ഫണ്ട് മാനേജ‍‍ർമാ‍ർ നിങ്ങൾ നിക്ഷേപിക്കുന്ന പണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഇത് മാർക്കറ്റ് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വളരെ വലിയ നഷ്ടം ഒരിക്കലും ഉണ്ടാവുകയുമില്ല. ബാങ്ക് നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടിലേയ്ക്ക് മാറ്റിയാൽ സംഭവിക്കുന്നത് എന്ത്??

ബാലൻസ്ഡ് ഫണ്ട്

ബാലൻസ്ഡ് ഫണ്ട്

അപകടസാധ്യതയുള്ള ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ ആത്മവിശ്വാസമില്ലാത്ത നിക്ഷേപകർക്ക് ഈ ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കിന് അനുസരിച്ചുള്ള റിട്ടേൺ മാത്രമേ ലഭിക്കൂ. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??

ഡെറ്റ് ഫണ്ട്

ഡെറ്റ് ഫണ്ട്

ഡെറ്റ് ഫണ്ടുകളിൽ, ലിക്വിഡ് ഫണ്ടുകൾക്കാണ് കുറഞ്ഞ റിസ്ക് ഉള്ളത്. സാധാരണയായി അസെറ്റ് മിക്സ്, കാലാവധി, റിസ്ക് എന്നിവയെ അടിസ്ഥാനമാക്കി 7 മുതൽ 9 ശതമാനം വരെയാണ് തിരികെ ലഭിക്കുക. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

ലിക്വിഡ് ഫണ്ട്

ലിക്വിഡ് ഫണ്ട്

ഈ ഫണ്ടുകൾ 91 ദിവസം വരെ കാലാവധിയുള്ള സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക. ഈ ഫണ്ടുകൾ റിസ്ക് വളരെ കുറഞ്ഞവയാണ്. കൂടാതെ ഇത്തരം ഫണ്ടുകൾക്ക് ഒരു നിശ്ചിത കാലയളവില്ല. അതുകൊണ്ട് ഇവ എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. ആധാ‍ർ കാർഡ് നിർബന്ധം!!! ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾക്ക് നടക്കില്ല

അസെറ്റ് അലോക്കേഷൻ ഫണ്ട്

അസെറ്റ് അലോക്കേഷൻ ഫണ്ട്

ബാലൻസ്ഡ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫണ്ടുകൾക്ക് മൂന്നു അസറ്റ് ഘടന ഉണ്ടായിരിക്കും. ഇക്വിറ്റി, ഡെബ്റ്റ്, പണത്തിന് തുല്യമായവ എന്നിങ്ങനെയാണിത്. കാലാകാലങ്ങളിൽ തങ്ങളുടെ ഫണ്ടുകൾ ശരിയായ രീതിയിൽ വീതിക്കാൻ കഴിയാത്തവർക്ക് ചില ഫണ്ട് അലോക്കേഷൻ സ്കീമുകൾ തിരഞ്ഞെടുക്കാവുന്നതാണ്. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

സെക്ട‍ർ ഫണ്ട്

സെക്ട‍ർ ഫണ്ട്

ഈ ഫണ്ടുകൾ ഒരു പ്രത്യേക മേഖലയിലെ സ്റ്റോക്കുകളിലാണ് നിക്ഷേപിക്കുന്നത്. ഉദാഹരണത്തിന്, ഫണ്ടിംഗ്, ബാങ്കിങ് മേഖല, ടെലികോം മേഖല, ടെക്നോളജി മേഖല എന്നിവിടങ്ങളിൽ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ ഈ ഫണ്ട് അൽപ്പം അപകടകാരിയാണ്. നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ തെരെഞ്ഞെടുക്കാം?

തീമാറ്റിക് ഫണ്ട്

തീമാറ്റിക് ഫണ്ട്

നിക്ഷേപങ്ങൾ നടത്തുമ്പോൾ ഡൈവേഴ്സിഫിക്കേഷന് വിശാലമായ സാധ്യത നൽകുന്ന ഫണ്ടാണിത്. കൂടാതെ ഇവ അപകടകരവുമാണ്. മ്യൂച്ചല്‍ഫണ്ടുകള്‍ എന്താണ്? എങ്ങനെ നിക്ഷേപിക്കാം? ഇത് ലാഭകരമാണോ? അറിയേണ്ട കാര്യങ്ങള്‍

English summary

Planning to invest in mutual funds? Here are 10 fund options to look at

Investing in mutual funds is one of the best ways to create wealth over a period of time. However, mutual funds come in various types and categories that suit different investment needs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X