നിങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ എങ്ങനെ തെരെഞ്ഞെടുക്കാം?

മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്റ്റോക്ക്, ബോണ്ട്, മണി മാർക്കറ്റ് ഫണ്ടുകൾ എന്നിവ തീരുമാനിക്കുകയാണ്. ഏതെങ്കിലും ഫണ്ട് വാങ്ങുന്നതിന് മുമ്പ് നിക്ഷേപകർ ആദ്യം തന്റെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. ഇതാ നിങ്ങളുടെ നിക്ഷേപ തന്ത്രം തീരുമാനിക്കുന്നതിന് ചില നിർദ്ദേശങ്ങൾ.

 

വ്യത്യസ്തത പരീക്ഷിക്കുക

വ്യത്യസ്തത പരീക്ഷിക്കുക

നിങ്ങളുടെ കൈയിൽ ഉള്ളതു മുഴുവൻ ഒരിടത്ത് നിക്ഷേപിക്കരുത്. വിവിധതരം സെക്യൂരിറ്റികളിലായി വേണം നിക്ഷേപിക്കാൻ. ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് സെക്യൂരിറ്റികൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായി നിക്ഷേപിക്കുമ്പോൾ അവ പലതായി പ്രവർത്തിക്കും. ഓരോ നിക്ഷേപത്തിനും വിവിധതരത്തിലുള്ള ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ നിക്ഷേപങ്ങളെ വൈവിധ്യവൽക്കരിക്കുമ്പോൾ ഇത് ദീർഘകാലത്തേക്ക് നിങ്ങളുടെ വരുമാനം വർദ്ധിപ്പിച്ചേക്കാം

ഫണ്ട് മനേജർ

ഫണ്ട് മനേജർ

ഫണ്ട് മാനേജറാണ് അന്തിമ തീരുമാനമെടുക്കുന്നയാൾ. ഫണ്ടുകളുടെ പ്രകടനത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ഫണ്ട് മാനേജരുടെ പ്രകടനം, അനുഭവം പരിചയം, ഉദ്യോഗകാലാവധി എന്നിവ നോക്കേണ്ടതാണ്. അദ്ദേഹം കൈകാര്യം ചെയ്യുന്ന മറ്റ് ഫണ്ടുകളുടെ പ്രകടനവും പരിശോധിക്കേണ്ടതാണ്. ഫണ്ട് മാനേജരുടെ പഴയകാല ചരിത്രം അറിഞ്ഞിരിക്കുന്നതും ഗുണം ചെയ്യും.

റിസ്ക്

റിസ്ക്

നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തെ റിസ്ക് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങൾ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് എത്രത്തോളം അപകടസാധ്യതകൾ തരണം ചെയ്യാനാകുമെന്ന് പരിശോധിക്കണം. നിങ്ങൾ വിരമിക്കലിനോട് അടുത്ത ആളാണെങ്കിൽ വളരെ കുറച്ച് റിസ്ക് ഉള്ള ഒരു പോർട്ട്ഫോളിയോ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങൾ പ്രായം കുറഞ്ഞ ആളാണെങ്കിൽ മാർക്കറ്റിന്റെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കുമനുസരിച്ച് നീങ്ങാനുള്ള സമയം നിങ്ങൾക്കുണ്ട്. കൂടാതെ നിങ്ങൾക്ക് കൂടുതൽ ആക്രമണാത്മക നിക്ഷേപ തന്ത്രം തിരഞ്ഞെടുക്കാനും കഴിയും.

പ്രായം പ്രധാനം

പ്രായം പ്രധാനം

ചെറു നിക്ഷേപകർ സ്റ്റോക്ക് ഫണ്ടുകളിൽ നിക്ഷേപിക്കാനാണ് താല്പര്യപ്പെടുന്നത്. കാരണം സ്റ്റോക്ക് വിലയുടെ ഹ്രസ്വകാല ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കുമനുസരിച്ച് കാത്തു നിൽക്കാൻ അവർക്ക് സമയമുണ്ട്. ദീർഘകാലത്തേക്ക് അവർക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്യും. വിരമിക്കാറായവർ അപകടസാദ്ധ്യതയുള്ള സ്റ്റോക്കുകളിൽ താൽപര്യം കാണിക്കില്ല. അവർ അവരുടെ പണത്തെ സംരക്ഷിക്കാനാകും ശ്രമിക്കുക.
അതിനാൽ നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക.

പണപ്പെരുപ്പം

പണപ്പെരുപ്പം

പണപ്പെരുപ്പത്തെയും അതിന്റെ ഫലങ്ങളെയും അവഗണിക്കരുത്. എല്ലാ നിക്ഷേപകരുടെയും മുഖ്യ ശത്രുക്കളിൽ ഒന്നാണ് പണപ്പെരുപ്പം. ചരക്കുകളുടെയും സേവനങ്ങളുടെയും വിലകൾ വർദ്ധിക്കുന്നതോടെ, ഈ അദൃശ്യമായ ശക്തി നിങ്ങളുടെ വാങ്ങൽശക്തിയും നിങ്ങളുടെ നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനവും വേഗത്തിൽ നശിപ്പിക്കും. പണപ്പെരുപ്പത്തിന്റെ ഫലമായി കാലാകാലങ്ങളിൽ മൂല്യത്തിൽ കുറവുണ്ടാക്കുന്നതിനാൽ നിങ്ങളുടെ സമ്പാദ്യത്തെ എങ്ങനെ സംരക്ഷിക്കണം എന്ന് അറിയേണ്ടത് സുപ്രധാനമാണ്. വ്യത്യസ്ത രീതികളിൽ നാണയപ്പെരുപ്പത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന നിരവധി മ്യൂച്വൽ ഫണ്ടുകൾ നിലവിലുണ്ട്.

malayalam.goodreturns.in

English summary

How To Select A Mutual Fund For You?

Are you thinking about investing in a mutual fund? Here are some general points to keep in mind when deciding what your investment strategy should be.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X