പഠനത്തിനൊപ്പം കാശുണ്ടാക്കാൻ ചില പൊടിക്കൈകൾ ഇതാ...

പഠത്തിനൊപ്പം മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്ന ചില പാ‍ർട്ട് ടൈം ജോലികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠന കാലത്ത് അൽപ്പം പോക്കറ്റ് മണിയുണ്ടാക്കാൻ ആ​ഗ്രഹിക്കാത്തവർ അപൂർവ്വമാണ്. എന്നാൽ പഠനത്തിന് സമയം മാറ്റി വച്ചിട്ട് വേണം ജോലി എന്നുമാത്രം. പഠത്തിനൊപ്പം മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്ന ചില പാ‍ർട്ട് ടൈം ജോലികൾ ഇതാ...

 

സോഷ്യൽ മീഡിയ അസിസ്റ്റന്റ്

സോഷ്യൽ മീഡിയ അസിസ്റ്റന്റ്

ചില കമ്പനികൾ അവരുടെ പ്രൊഡക്ട് അല്ലെങ്കിൽ സേവനം സോഷ്യൽ മീഡിയയിലൂടെ പ്രമോട്ട് ചെയ്യാറുണ്ട്. ഈ ജോലി പാ‍ർട്ട് ടൈമായും ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികളും മറ്റും ആകുമ്പോൾ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്ടിവിറ്റികളിൽ കൂടുതൽ സജീവമായിരിക്കും.

ടെലിമാ‍ർക്കറ്റർ

ടെലിമാ‍ർക്കറ്റർ

ടെലിമാ‍ർക്കറ്റിം​ഗ് നന്നായി സംസാരിക്കാൻ കഴിവുള്ള ആളുകൾക്ക് പറ്റിയ തൊഴിലാണ്. വൈകുന്നേരങ്ങളിലാണ് ടെലി മാ‍ർക്കറ്റിം​ഗ് അധികവും കാണാറുള്ളത്. അതുകൊണ്ട് തന്നെ ക്ലാസുകൾ നഷ്ട്ടപ്പെടുത്താതെ ജോലി ചെയ്യാം.

സെക്യൂരിറ്റി

സെക്യൂരിറ്റി

വീടിനോ കോളേജിനോ സമീപത്തുള്ള സ്ഥാപനങ്ങളിൽ പാർട്ട് ടൈം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യാവുന്നതാണ്. അധികം അധ്വാനമില്ലാത്ത ജോലിയാണിത്. എന്നാൽ ഉറക്കക്ഷീണം നിങ്ങളുടെ പഠനത്തെ ചിലപ്പോൾ ബാധിച്ചേക്കാം.

പേഴ്സണൽ ഫിറ്റ്നസ് ട്രെയിനർ

പേഴ്സണൽ ഫിറ്റ്നസ് ട്രെയിനർ

ജിം, ഫിറ്റ്നസ് ക്ലാസ്സുകൾ തുടങ്ങിയവയിൽ ഫിറ്റ്നസ് ട്രെയിനർ ആയി ജോലി ചെയ്യാവുന്നതാണ്. ഇത് നിങ്ങൾക്ക് വരുമാനം മാത്രമല്ല നിങ്ങളുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.

ട്യൂഷൻ

ട്യൂഷൻ

പഠനത്തിനൊപ്പം അൽപ്പം അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ജോലിയാണ് ട്യൂഷൻ. വീടുകളിൽ ഇരുന്ന തന്നെ ഈ ജോലി ചെയ്യാവുന്നതാണ്.

ക്ലീനിം​ഗ് സർവ്വീസ്

ക്ലീനിം​ഗ് സർവ്വീസ്

ഹോട്ടൽ റൂമുകളിലെയും മറ്റും ക്ലീനിം​ഗ് സർവ്വീസ് പാ‍ർട്ട് ടൈം ആയി ചെയ്യാൻ പറ്റുന്ന ഒരു ജോലിയാണ്. ജോലിയ്ക്ക് അനുസരിച്ച് നിങ്ങൾക്ക് ശമ്പളം ലഭിക്കുകയും ചെയ്യും.

ഡാറ്റാ എൻട്രി

ഡാറ്റാ എൻട്രി

മികച്ച ഒരു പാ‍ർട്ട് ടൈം ജോലിയാണ് ഡാറ്റാ എൻട്രി. കാര്യമായ റിസ്ക്ക് ഇല്ലാത്ത ജോലിയാണ് ഡാറ്റാ എൻട്രി.

malayalam.goodreturns.in

English summary

College Students to Make Money on the Side

Making money while you’re a student won’t just help pay your bills -- it can expand your college experience. It turns out nearly 80 percent of college students work at least part-time, meaning most students need options that can help them buy books and build resumes while keeping up with their studies.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X