മികച്ച സംരംഭകരാകാനുള്ള ഏറ്റവും മികച്ച പ്രായം ഏത്?

അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിലാണ് സംരംഭകരുടെ പ്രായം സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ പഠനം അനുസരിച്ച് ഏറ്റവും വിജയകരമായ സംരംഭകരുടെ ശരാശരി പ്രായം 45 വയസാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സംരംഭകനാകാൻ ആ​ഗ്രഹിക്കുന്നവരാണോ? എങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്ര​ദ്ധിക്കണം. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ പ്രായം. മികച്ച സംരംഭകരാകാൻ മികച്ച പ്രായം എത്രയെന്ന് അറിയണ്ടേ?

ബിസിനസിന് പറ്റിയ പ്രായം

ബിസിനസിന് പറ്റിയ പ്രായം

അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിലാണ് സംരംഭകരുടെ പ്രായം സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ പഠനം അനുസരിച്ച് ഏറ്റവും വിജയകരമായ സംരംഭകരുടെ ശരാശരി പ്രായം 45 വയസാണ്.

യുവാക്കളല്ല ബെസ്റ്റ്

യുവാക്കളല്ല ബെസ്റ്റ്

ഏറ്റവും വിജയകരമായ പുതിയ ബിസിനസ് സംരംഭങ്ങൾ യുവാക്കളിൽ നിന്നാണ് ഉടലെടുക്കുന്നതെന്നാണ് നിലവിലെ കാഴ്ച്ചപ്പാട്. എന്നാൽ ഇത് തെറ്റാണെന്നും മദ്ധ്യവയസ്സാണ് മികച്ച സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ പ്രായമെന്നും പഠനം വ്യക്തമാക്കുന്നു.

ചിന്ത കുറവ്

ചിന്ത കുറവ്

ചെറുപ്പക്കാർക്ക് ചിന്തിക്കാനുള്ള കഴിവ് കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ യുവ സംരംഭകരുടെ എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. ഇത് പരാജയത്തിന് കാരണമാകും. എന്നാൽ 40ന് മുകളിൽ പ്രായമുള്ള സംരംഭകർ വളരെ നന്നായി തീരുമാനിച്ച ശേഷമേ ഒരു തീരുമാനമെടുക്കൂ.

സമയവും ഊ‍ർജവും

സമയവും ഊ‍ർജവും

എന്നാൽ സമയവും ഊ‍ർജവും കൂടുതൽ യുവാക്കൾക്ക് ആണെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്. ഇവ രണ്ടും ഒരു സംരംഭത്തിന് അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളാണ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് വളരെ ചെറുപ്പത്തിൽ തന്നെ ബിസിനസ് വിജയം നേടിയാളാണ്.

മദ്ധ്യവയസ്ക‍ർ നിസാരക്കാരല്ല

മദ്ധ്യവയസ്ക‍ർ നിസാരക്കാരല്ല

2007 നും 2014 നുമിടയിൽ യുഎസിൽ ആരംഭിച്ച എല്ലാ ബിസിനസ്സുകളും പരിശോധിച്ചതു വഴി 2.7 ദശലക്ഷം സ്ഥാപകരെ നിരീക്ഷകർ കണ്ടെത്തി. ഇവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ വളർച്ച, ജീവനക്കാരുടെ എണ്ണം, ഓഹരി വില എന്നിവയും ​ഗവേഷകർ കണ്ടെത്തി. ഇതനുസരിച്ച് വിജയകരമായ സംരംഭങ്ങളുള്ളത് മദ്ധ്യവയസ്കർക്കാണെന്നാണ് റിസേർച്ച് റിപ്പോർട്ട്.

മദ്ധ്യവയസ്സിൽ താരമായ സംരംഭകൻ

മദ്ധ്യവയസ്സിൽ താരമായ സംരംഭകൻ

മദ്ധ്യവയസ്സിൽ മികച്ച നേട്ടമുണ്ടാക്കിയ ലോക പ്രശസ്തനായ സംരംഭകരിലൊരാളാണ് ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ്. തന്റെ 52-ാം വയസ്സിലാണ് സ്റ്റീവ് ജോബ്സ് ഐഫോൺ പുറത്തിറക്കിയത്.

20 വയസ്സിലെ സംരംഭം

20 വയസ്സിലെ സംരംഭം

ഇരുപതാമത്തെ വയസ്സിൽ സംരംഭം ആരംഭിച്ച പല സ്ഥാപകരുടെയും സ്ഥിതി പിന്നീട് മോശമാകുന്നതായാണ് പഠന റിപ്പോർട്ട്. എന്നാൽ ഈ പ്രായത്തിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഏതാനും ചില സ്ഥാപനങ്ങളും അമേരിക്കയിൽ കണ്ടെത്തിയിരുന്നു.

മുൻപരിചയം

മുൻപരിചയം

ബിസിനസ് രം​ഗത്തെ മുൻ പരിചയങ്ങൾ നിങ്ങളുടെ ബിസിനസിനെ കൂടുതൽ ഉയർച്ചയിലെത്തിക്കും. മദ്ധ്യവയസ്ക്കരായ പല സംരംഭകരും മികച്ച മുൻ പരിചയമുള്ളവരാണ്. ഇതാണ് ഇവരുടെ നേട്ടത്തിന്റെ പ്രധാന ഘടകം.

30 കഴിഞ്ഞവർക്ക് ആന്മവിശ്വാസം കൂടും

30 കഴിഞ്ഞവർക്ക് ആന്മവിശ്വാസം കൂടും

യുഎസിൽ, 30 വയസ്സിന് മുകളിലുള്ള സ്റ്റാർട്ട്അപ് സ്ഥാപകരാണ് വിജയിച്ചിട്ടുള്ളവരിൽ അധികവും. ഇവ‍ർക്കാണത്രേ ആത്മവിശ്വാസം കൂടുതൽ.

malayalam.goodreturns.in

English summary

This is The Optimum Age to Be a Successful Entrepreneur

The average age of the most successful entrepreneurs is 45 — and that founders in their 20s are the least likely to build a top firm.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X