റിട്ടെയർമെന്റിനു ശേഷം വരുമാനം : ചില വഴികൾ ഇതാ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിൽ നിന്നും വിരമിക്കുമ്പോൾ മനസ്സിലേക്കു അതിന്റേതായ പല ഉത്കണ്ഠകളും കടന്നു വരും. കൃത്യമായി പെൻഷൻ ലഭിക്കുമെങ്കിൽ പോലും അതു ഇന്നത്തെ ജീവിത രീതിക്കുള്ള ചിലവിലേക്കു മതിയാകും എന്ന കാര്യം സംശയമാണ്.

 
റിട്ടെയർമെന്റിനു ശേഷം വരുമാനം : ചില വഴികൾ ഇതാ

ജോലിയിൽ നിന്നും വിരമിച്ചാൽ പിന്നീട് ധാരാളം സമയം ലഭിക്കും,ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് തന്നെ ജീവിതം ഒറ്റപെട്ടപോലെയും ആശ്രിതരായവരായും അനുഭവപ്പെടുന്നു.ഇത് നിങ്ങൾക്കു സംഭവിക്കാൻ ഇടവരുത്തരുത്.നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുക.സാമ്പത്തികമായി സ്വയം പര്യാപ്തരാകുക.പോസ്റ്റ്-റിട്ടയർമെന്റിൽ പണം സമ്പാദിക്കാനും സമയം ഫല പ്രദമായി ഉപയോഗിക്കാനും ചില വഴികൾ ഇതാ.

നിങ്ങൾക്കു ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുക

നിങ്ങൾക്കു ഏറ്റവും ഇഷ്ടമുള്ളത് ചെയ്യുക

സമയക്കുറവു കാരണം മാറ്റി വെച്ച ,നിങ്ങൾക്കു ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സമയമാണിത്.നിങ്ങളുടെ ഹോബി വരുമാനം കണ്ടെത്താനുള്ള മാർഗ്ഗമായി മാറ്റുക. കഴിവുകൾ പ്രകടിപ്പിക്കാനും അത് വഴി പണം സമ്പാദിക്കാനും ഇന്ന് ഇന്റർനെറ്റിൽ നിരവധി പ്ലാറ്റഫോമുകൾ ഉണ്ട്.

ഫോട്ടോഗ്രാഫി,സംഗീതം,പാചകം അല്ലെങ്കിൽ അത്തരം കഴിവുകൾ വഴി ഇന്ന് പണം സമ്പാദിക്കാൻ കഴിയും.നിങ്ങൾ ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നുവെങ്കിൽ,നിങ്ങളുടെ വൈദഗ്ധ്യം ഓൺലൈനിൽ പ്രദർശിപ്പിക്കുക.നിങ്ങളുടെ കഴിവുകൾക്കു പണം നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്.

 

ഫ്രീലാൻസറായി ജോലി ചെയ്യാം

ഫ്രീലാൻസറായി ജോലി ചെയ്യാം

എല്ലാ പ്രവർത്തന മേഖലകളിലേക്കും ഫ്രീലാൻസർ ജോലിക്കാരെ ആവശ്യമുണ്ട്.നിരവധി വെബ് സൈറ്റുകൾ ഇതിനായി മാത്രം അവസരങ്ങൾ ഒരുക്കുന്നു.ഈ സൈറ്റുകളിൽ രജിസ്റ്റർ ചെയ്തു പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ നിങ്ങൾക്കു അവരുടെ ജോലിയുടെ ഭാഗമാകാം.

ഒരാൾക്ക് ഒരു ഓൺലൈൻ ട്യൂട്ടറോ ഒരു വെർച്വൽ ട്രെയിനറോ ആകാം. വെബ്സൈറ്റുകള്ക്കു വേണ്ടിയുള്ള എഴുത്തും ഇന്ന് ജനകീയമായ ഒരു ഫ്രീലാൻസ് ജോലിയാണ്. നിങ്ങളുടെ ഉള്ളിൽ ഒരു കഴിവുണ്ടെങ്കിൽ നിങ്ങൾക്കു വീട്ടിലിരുന്നു തന്നെ പണം സമ്പാദിക്കാം,വേണ്ടത് ഒരു നല്ല ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ്.ഫ്രീലീലാൻസിംഗ് ജോലികൾ സൗകര്യപ്രദമായ വർക്ക് ഷെഡ്യൂളിൽ സ്ഥിരമായ വരുമാനം നേടാൻ അവസരമൊരുക്കുന്നു.

 

പരിശീലനവും കൺസൾട്ടേഷനും നൽകുക

പരിശീലനവും കൺസൾട്ടേഷനും നൽകുക

നിങ്ങളുടെ പ്രായവും,അനുഭവങ്ങളുമാണ് ഇന്ന് നിങ്ങളുടെ സമ്പത്ത്,അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു നിങ്ങൾക്കു പണം സമ്പാദിക്കാൻ സാധ്യമാണ്.ഒരു കൺസൾട്ടന്റിനായി തിരയുന്ന പല സ്റ്റാർട്ട് അപ്പ് ബിസിനസ്സുകാരും ഇന്നുണ്ട്.

കാര്യങ്ങൾ ക്രമീകരിക്കാൻ പലപ്പോഴും പരിചയസമ്പന്നരായ ഒരു പരിശീലകനെയോ ഉപദേശകനെന്നോ അവർക്കു വേണ്ടി വന്നേക്കാം.നിങ്ങൾക്കു അതിനു കഴിയുമെങ്കിൽ, ആളുകളെ പരിശീലിപ്പിക്കാൻ കഴിയും.അടുത്ത തലമുറയെ പരിശീലിപ്പിക്കുന്നതിന് നിങ്ങളുടെ കഴിവുകളും അറിവും അനുഭവവും ഉപയോഗിക്കുക.സ്വന്തം കൺസൾട്ടിംഗ് സ്ഥാപനമോ വെബ്സൈറ്റോ സ്ഥാപിച്ചുകൊണ്ട് ഓൺലൈനിലും ഓഫ്ലൈനിലും ആളുകളെ പരിശീലിപ്പിക്കാൻ കഴിയും.

 

മ്യൂച്വൽ ഫണ്ട് നിക്ഷേപം

മ്യൂച്വൽ ഫണ്ട് നിക്ഷേപം

പണം സമ്പാദിക്കുന്നതിന് പോസ്റ്റ്-റിട്ടയർമെന്റിൽ ജോലി ചെയ്യേണ്ടതില്ല. നിങ്ങളുടെ മുഴുവൻ ജീവിതവും നിങ്ങൾ പ്രവർത്തിച്ചിട്ടുള്ളതിനാൽ, വിശ്രമിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് അത്തരക്കാർക്കു നല്ലതു.മ്യൂച്വൽ ഫണ്ട് നിക്ഷേപ ഓപ്ഷനുകൾ നോക്കുക.അവരുടെ പോളിസികൾ താരതമ്യപ്പെടുത്തുക.വിവിധ തരം മ്യൂച്ചൽ ഫണ്ടുകൾ നിലവിൽ ഉണ്ട്.നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് നന്നായി അന്വേഷിച്ച ശേഷം തിരഞ്ഞെടുക്കുക.

 

ഓഹരികളിലും ബോണ്ടിലും നിക്ഷേപിക്കുക

ഓഹരികളിലും ബോണ്ടിലും നിക്ഷേപിക്കുക

ജോലി ചെയ്യാതെ വരുമാനം നേടുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഇക്വിറ്റി ട്രേഡിങ്ങ് ആണ്.സാമ്പത്തിക പരിജ്ഞാനം ഉണ്ടെങ്കിൽ, ഓഹരികളിലും ബോണ്ടുകളിലുമായി വ്യാപാരം തുടങ്ങാൻ സാധിക്കും. നിങ്ങളുടെ പണം സ്റ്റോക്കുകളിലേക്കും സുരക്ഷിതമായ ബോണ്ടുകളിലേക്കും നിക്ഷേപിക്കുക.

നിങ്ങൾക്ക് സാമ്പത്തിക പരിജ്ഞാനം ഇല്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും പഠിക്കുക.ഓൺലൈനിൽ സാമ്പത്തിക വിദഗ്ധരോട് സംസാരിക്കാനും കഴിയും.സാമ്പത്തിക പോർട്ട്ഫോളിയോ ഉണ്ടാക്കാൻ അവർ സഹായിക്കും. നിക്ഷേപത്തിനു മുമ്പായി സ്റ്റോക്ക് മാര്ക്കറ്റിനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള അറിവ് നേടുന്നതാണ് അഭികാമ്യം.അല്ലെങ്കിൽ, നിങ്ങളുടെ ഫണ്ട് മാനേജ് ചെയ്യാൻ ഒരു വിദഗ്ദ്ധനെ നിയമിക്കാം.

 

 

വാടകയിൽ നിന്നും വരുമാനം

വാടകയിൽ നിന്നും വരുമാനം

നിങ്ങൾക്കു മറ്റൊരു വീട് ഉണ്ടെങ്കിൽ അത് വാടകയ്ക്കു കൊടുക്കുക.അല്ലെങ്കിൽ,നിങ്ങളുടെ പി.എഫ്. വഴി ലഭിച്ച പണത്തെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുക.

നിങ്ങൾക്കു ഒരു റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേർഷ്യൽ പ്രോപ്പർട്ടി വാങ്ങുകയും അത് വാടകയ്ക്കു കൊടുക്കുകയും ചെയ്യാം. ഇതിൽ നിന്നും ലഭിക്കുന്ന വാടക നിങ്ങൾക്കു പ്രയോജനപ്പെടുത്താം.ഇത് ഒരു സ്ഥിര വരുമാനത്തിനുള്ള മാർഗ്ഗമാണ്.

നിങ്ങൾക്ക് ഒരു പുതിയ വസ്തു വാങ്ങാൻ സാധ്യമല്ലെങ്കിൽ, നിങ്ങളുടെ സ്വന്തം വീടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുക്കുക.ഉദാഹരണത്തിന് രണ്ടു നില വീടാണെങ്കിൽ മുകളിലത്തെ നില വാടകയ്ക്കു കൊടുക്കാം.ഇത് പ്രതിമാസ വരുമാനം നേടാൻ നിങ്ങളെ സഹായിക്കും.

നിങ്ങൾ ജോലിയിൽ നിന്ന് മാത്രമാണ് വിരമിക്കുന്നത് എന്ന് ഓർക്കുക. ജീവിതത്തിൽ നിന്നല്ല.

 

English summary

independent life post-retirement

tips to have a financially independent life post-retirement
Story first published: Friday, September 21, 2018, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X