എസ് ബി ഐയിൽ യിൽ കുട്ടികൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്താനും അവർ പണത്തിന്റെ മൂല്യം തിരിച്ചറിയാനുമായി എസ് ബി ഐ പെഹ്ല കദം, പെഹ്ലി ഉഡാൻ എന്ന പേരിൽ കുട്ടികൾക്കായി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നു.

 
എസ് ബി ഐയിൽ യിൽ കുട്ടികൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം

ബാങ്കിന്റെ മൈക്രോബ്ലോഗിംഗ് ട്വിറ്റർ അക്കൗണ്ടിൽ പറയുന്നത് , പെഹ്ല കദം, പെഹ്ലി ഉഡാനിലൂടെ നിങ്ങളുടെ കുട്ടികളെ ആധുനികകാല ബാങ്കിംഗ് പരിചയപ്പെടുത്താനും ,ഉത്തരവാദിത്തത്തോടെ പണം ചിലവാക്കാനും സമ്പാദ്യ ശീലം വളർത്താനും പഠിപ്പിക്കാനുമാണ്" വിവിധ സവിശേഷതകൾ ഉള്ള ഈ അക്കൗണ്ട് നിങ്ങളുടെ കുഞ്ഞിന്റെ സാമ്പത്തിക ഭാവിക്ക് ഉപകാരപ്പെടും എന്നും മൈക്രോബ്ലോഗിൽ പറയുന്നു .

പെഹ്ല കദം , പെഹ്ല ഉഡാൻ എന്നത് രണ്ട് വ്യത്യസ്ത അക്കൗണ്ടുകളാണു. ഇവ രണ്ടും ഒരു കുട്ടിക്ക് വേണ്ടി മാതാപിതാക്കൾക്കു അല്ലെങ്കിൽ രക്ഷകർത്താവിനു കുട്ടിയുമായി ചേർന്ന് തുറക്കാൻ കഴിയും. സ്വന്തമായി ഒപ്പു രേഖപ്പെടുത്താൻ കഴിയുന്ന പത്തു വയസ്സ് പൂർത്തിയായ ഏതൊരു കുട്ടിക്കും എസ് ബി ഐ യിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം.

ശരാശരി ബാലൻസ് :

ശരാശരി ബാലൻസ് :

മിനിമം ബാലൻസ് അക്കൗണ്ടിൽ കരുതേണ്ട ആവശ്യമില്ല.പൂജ്യം ബാലൻസിലും അകൊണ്ട് പ്രവർത്തനക്ഷമമായിരിക്കും,മാത്രമല്ല ശരാശരി ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ബാങ്ക് പിഴ ചുമത്തുകയുമില്ല. എന്നിരുന്നാലും, പരമാവധി ബാലൻസിന്റെ കാര്യം വരുമ്പോൾ അതിനു ഒരു ഉയർന്ന പരിധി ഉണ്ട്. 10 ലക്ഷം രൂപ വരെയേ അക്കൗണ്ടിൽ സൂക്ഷിക്കാൻ പാടുള്ളൂ.

ഇടപാട് തുക:

ഇടപാട് തുക:

ഒരു ദിവസത്തിൽ ഈ അക്കൗണ്ടുകൾക്കു പരമാവധി നടത്താവുന്ന ഇടപാടു തുക 5000 രൂപയാണ്. അക്കൗണ്ട് ഹോൾഡർക്കു ഇന്റർനെറ്റ് ബാങ്കിങ്/മൊബൈൽ ബാങ്കിങ് സൗകര്യം ഉണ്ടെങ്കിൽ ഈ തുക 2000 ആണ്.

എ.ടി.എമ്മും ഡെബിറ്റ് കാർഡും

എ.ടി.എമ്മും ഡെബിറ്റ് കാർഡും

മൈനർ അക്കൗണ്ട് ഉള്ള കുട്ടിക്ക് എ ടി എം കം ഡെബിറ്റ് കാർഡ് നൽകുന്നതാണ്. കുട്ടിയുടെ ഫോട്ടോ അതിൽ ചേർക്കുന്നതാണ്.

 

 

English summary

SBI Zero Balance A/c For Minors: All You Need To Know

SBI has taken an extra-mile and introduced a new zero balance a/c by the name Pehla Kadam and Pehli Udaan savings account.
Story first published: Wednesday, November 21, 2018, 14:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X