ആദായ നികുതി അടക്കേണ്ടെങ്കിലും ഐടിആര്‍ ഫയല്‍ ചെയ്യാം; എട്ടുണ്ട് നേട്ടങ്ങള്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിയമാനുസൃത ഇളവുകളെല്ലാം കഴിച്ചുള്ള ഒരു വര്‍ഷത്തെ സമ്പാദ്യം കണക്കാക്കി ആദായ നികുതി പരിധിയില്‍ വരുന്നില്ലെങ്കില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുന്നതാണ് പൊതുവെയുള്ള രീതി. ഹൊ, രക്ഷപ്പെട്ടുവെന്ന ആശ്വാസം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നികുതിയടക്കാനില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യാം.

ഒരാളുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കുടുതലുണ്ടെങ്കില്‍ (നിയമാനുസൃത ഇളവുകള്‍ കുറയ്ക്കാതെ) ഐടിആര്‍ ഫയല്‍ ചെയ്യണമെന്നാണ് ഐടി ഡിപ്പാര്‍ട്ട്‌മെന്റ് അനുശാസിക്കുന്നത്. അങ്ങനെ നികുതി അടക്കേണ്ടാത്തവര്‍ 'നില്‍ റിട്ടേണ്‍' ഫയല്‍ ചെയ്താല്‍ പ്രധാനമായും എട്ടു നേട്ടങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


1. സമ്പാദ്യത്തിന് തെളിവാകും

1. സമ്പാദ്യത്തിന് തെളിവാകും

വര്‍ഷങ്ങളായുള്ള തന്റെ സമ്പാദ്യം ചേര്‍ന്ന് അക്കൗണ്ടില്‍ വലിയൊരു തുകയുണ്ടെന്ന് കരുതുക. ഐടി വകുപ്പിന്റെ അന്വേഷണമുണ്ടായാല്‍ ഇതെങ്ങനെ തെളിയിക്കും? അതിനുള്ള മറുപടിയാണ് ഓരോ വര്‍ഷവും ഐടി റിട്ടേണ്‍ സമര്‍പ്പിക്കുകയെന്നത്. നിങ്ങളുടെ സമ്പാദ്യത്തിനുള്ള തെളിവായി അതു മാത്രം മതി. ഓരോ വര്‍ഷത്തെയും സമ്പാദ്യം എത്രയായിരുന്നുവെന്ന് അതില്‍ നിന്ന് വ്യക്താവും.

 2. വിസ എടുക്കാന്‍ എളുപ്പം

2. വിസ എടുക്കാന്‍ എളുപ്പം

പെട്ടെന്ന് വിദേശയാത്ര നടത്തേണ്ട അവസ്ഥ വന്നാല്‍ നിങ്ങളെ സഹായിക്കാന്‍ ഐടിആര്‍ മതിയാവും. വിസ അപേക്ഷയോടൊപ്പം നമ്മുടെ വരുമാന സ്രോതസ്സ് കാണിക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. ശമ്പളം വാങ്ങുന്ന ആളാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് മതിയാവും. എന്നാല്‍ മറ്റു ജോലികളിലേര്‍പ്പെടുന്നവര്‍ അത് സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഐടിആര്‍ സഹായകമാവും.

3. വരുമാന സര്‍ട്ടിഫിക്കറ്റിന് പകരം

3. വരുമാന സര്‍ട്ടിഫിക്കറ്റിന് പകരം

സ്വന്തമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വരുമാന സ്രോതസ്സ് കാണിക്കാന്‍ സാലറി സര്‍ട്ടിഫിക്കറ്റോ ഫോം പതിനാറോ ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം വരുമാന സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്ന ഔദ്യോഗിക രേഖയാണ് ഐടി റിട്ടേണ്‍.

4. മൂലധന നഷ്ടം കണ്ടെത്താം

4. മൂലധന നഷ്ടം കണ്ടെത്താം

മുന്‍വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് മൂലധന നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ പിന്നീട് ഐടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആ നഷ്ടം കുറവ് ചെയ്ത ശേഷമുള്ള തുകയ്ക്ക് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ എന്നാണ് നിയമം. മൂലധന നഷ്ടമുണ്ടായി എന്നു തെളിയിക്കാനുള്ള നല്ല വഴി ഐടി റിട്ടേണാണ്. എട്ടുവര്‍ഷം വരെയുള്ള മൂലധന നഷ്ടം നികുതിയിളവിന് പരിഗണിക്കും. അതായത് മൂലധന നഷ്ടമുണ്ടാകുന്ന സമയത്ത് പോലും ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നര്‍ഥം.

5. ചെറിയ വരുമാനക്കാര്‍ക്ക് ഗുണകരം

5. ചെറിയ വരുമാനക്കാര്‍ക്ക് ഗുണകരം

ബാങ്ക് ഡിപ്പോസിറ്റില്‍ നിന്നുള്ള പലിശ, ഡിവിഡെന്റുകള്‍, നിയമാനുസൃത അവകാശിക്ക് ലഭിക്കുന്ന കുടുംബ പെന്‍ഷന്‍, കൃഷിയില്‍ നിന്നുള്ള നികുതിയില്ലാ വരുമാനം തുടങ്ങി ഒരാള്‍ക്ക് ലഭിക്കുന്ന ചെറിയ ആദായങ്ങള്‍ക്ക് നികുതി അടക്കേണ്ടതില്ല. കാരണം ഉറവിടത്തില്‍ തന്നെ നികുതി ഇളവ് ചെയ്യുന്ന വരുമാനങ്ങളാണിവ. അതിനുള്ള തെളിവായി ഐടിആര്‍ സമര്‍പ്പിക്കാവുന്നതാണ്.

6. ഐടിആര്‍ ഉണ്ടെങ്കില്‍ സാധിക്കും

6. ഐടിആര്‍ ഉണ്ടെങ്കില്‍ സാധിക്കും

നിങ്ങള്‍ എപ്പോഴെങ്കിലും വേണ്ടതില്‍ കൂടുതല്‍ നികുതി അടച്ചുവെന്നു കരുതുക. ഇത് തിരികെ ലഭിക്കാന്‍ ഐടിആര്‍ ആവശ്യമായി വരും. ഉദാഹരണമായി പല കമ്പനികളും ടിഡിഎസ് പിടിച്ച ശേഷമാണ് ശമ്പളം നല്‍കുന്നതെന്നതിനാല്‍ ജീവനക്കാര്‍ സാധാരണ ഐടിആര്‍ ഫയല്‍ ചെയ്യാറില്ല. എന്നാല്‍ നിങ്ങളുടെ വീട്ടുവാടക, ഇന്‍ഷൂറന്‍സ് പോളിസികള്‍ ഇവയൊന്നും ഒഴിവാക്കാതെയായിരിക്കും കമ്പനി നികുതി നല്‍കിയിട്ടുണ്ടാവുക. ഇവ ക്ലെയിം ചെയ്യാന്‍ ഐടിആര്‍ ഉണ്ടെങ്കില്‍ സാധിക്കും.

7. ലോണ്‍ ലഭിക്കാന്‍ എളുപ്പം

7. ലോണ്‍ ലഭിക്കാന്‍ എളുപ്പം

ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവ എളുപ്പത്തില്‍ ലഭിക്കാന്‍ തൊട്ടുമുമ്പുള്ള രണ്ടുവര്‍ഷത്തെ ഐടിഇആര്‍ നിര്‍ബന്ധമാണ്. നിങ്ങളുടെ തിരിച്ചടവ് ശേഷി അളക്കാന്‍ ബാങ്കുകള്‍ക്ക് ഇതുവഴി സാധിക്കും. പലരും ഇത്തരം ആവശ്യങ്ങള്‍ വരുമ്പോള്‍ ഐടിആര്‍ ഫയല്‍ ചെയ്യാനായി ഓടുകയാണ് പതിവ്.

8. മികച്ച ഇന്‍ഷൂറന്‍സ് പോളിസി വാങ്ങാന്‍

8. മികച്ച ഇന്‍ഷൂറന്‍സ് പോളിസി വാങ്ങാന്‍

നല്ല ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭിക്കണമെങ്കില്‍ പല സ്ഥാപനങ്ങളും ഐടിആര്‍ പ്രധാന രേഖയായി ആവശ്യപ്പെടാറുണ്ട്. മൂന്നു വര്‍ഷത്തെ ഐടിആറാണ് ഇതിനു വേണ്ടത്. ബാങ്ക് സ്റ്റേറ്റ്‌മെന്റിനേക്കാള്‍ നല്ല രേഖയാണ് എന്തുകൊണ്ടും ഐടിആര്‍.


English summary

8 Benefits of filing ITR

8 Benefits of filing ITR
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X