ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളിൽ ഇന്ന് ഏറ്റവും മുന്നിലിട്ട് നിൽക്കുന്നത്, എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ എന്നീ കമ്പനികളാണ്. മൂന്നു കമ്പനികളും അവരുടെ പ്രീപെയ്ഡ് താരിഫ് പ്ലാനുകൾ വലിയ ഓഫറുകളോട് കൂടിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് . ഈ കൂട്ടത്തിൽ അൺലിമിറ്റഡ് കോളിങ്, 100 പ്രതിദിന എസ്എംഎസുകൾ, കുറഞ്ഞ നിരക്കിൽ ദിവസേനയുള്ള 4G ഡാറ്റ പോലുള്ള പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്.
എന്നാൽ ഡേറ്റാ ബെനഫിറ്റ് മാത്രമാണ് ഉപഭോക്താക്കൾക്ക് വേണ്ടതെങ്കിൽ കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ വേണ്ടെന്നു വെക്കാൻ സാധിക്കുന്നതാണ് . എല്ലാ കമ്ബനികളും ഡാറ്റ ടോപ്പ് അപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. . വൊഡാഫോൺ, എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികൾ നൽകുന്ന നൂറ് രൂപയ്ക്ക് താഴെയുള്ള മികച്ച ഇന്റർനെറ്റ് ഓഫറുകൾ ഏതൊക്കെയാണെന്ന് നോക്കൂ.
എയർടെൽ (98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ)
ഡാറ്റ റീചാർജ് പ്ലാനുകളിൽ എയർടെൽ 98 രൂപയ്ക്ക് 3 ജിബി 4G / 3G ഡാറ്റ നൽകും.28 ദിവസത്തെ കാലാവധിയാണ് ഓഫറിനുണ്ടാവുക, കോളുകൾ, എസ്എംഎസ് തുടങ്ങിയ ഓഫറുകൾ ഉപഭോക്താവിന് ഈ പ്ലാൻ വഴി ലഭിക്കുകയില്ല. ലൈവ് ടിവിയും മൂവികളും പോലെ ഉപഭോക്താക്കൾക്ക് സൗജന്യ ഡിജിറ്റൽ സൗകര്യം പ്രദാനം ചെയ്യുന്ന ഡിജിറ്റൽ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.എയർടെൽ ടി.വി നിങ്ങൾക്കു വേറെ ഡൌൺലോഡ് ചെയ്യാവുന്നതാണ് .
വോഡഫോൺ (98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ)
ഡാറ്റ റീചാർജ് പ്ലാനുകളിൽ വോഡഫോൺ 98 രൂപയ്ക്ക് 3 ജിബി 4 ജി / 3 ജി ഇന്റർനെറ്റ് ഓഫറാണ് ഉപഭോക്താക്കൾക്ക് നൽകുന്നത് . എയർടെൽ പ്ലാൻ പോലെ തന്നെ ഇരുപത്തിയെട്ടു ദിവസത്തേക്കാണ് ഓഫർ കാലാവധി . ഡാറ്റാ FUP പരിധി കവിഞ്ഞാൽ ഉപഭോക്താവിൽ നിന്നും സാധാരണ നിരക്കുകൾ ഈടാക്കും.എയർടെല്ലിന്റെ 98 രൂപയുടെ ഇന്റർനെറ്റ് പായ്ക്കു പോലെ തന്നെ സൗജന്യ കോൾ, എസ്എംഎസ് അല്ലെങ്കിൽ വോഡഫോൺ പ്ലേ ആപ്ലിക്കേഷൻ മുഖേന ഡിജിറ്റൽ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങളില്ല.
റിലയൻസ് ജിയോ (98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ)
Reliance Jio ഉപഭോക്താക്കൾക്ക് സജീവമായ ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം, ഒരു പ്രത്യേക ഡാറ്റ പ്ലാൻ ജിയോയ്ക്ക് ഇല്ലാത്തതു കൊണ്ട് തന്നെ ഉപഭോക്താവിന് ഒരു പ്രത്യേക ഡാറ്റ പ്ലാൻ മാത്രമായി തിരഞ്ഞെടുക്കാനാകില്ല. കമ്പനിയുടെ 98 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്താൽ ഉപഭോക്താവിന് ദിവസേന 2 ജിബി 4 ജി ഡാറ്റയും , പരിധിയില്ലാത്ത കോളുകളും , 300 എസ്എംഎസും ഓഫറായി ലഭിക്കുന്നതാണ് .