കാശ് കൈയിൽ കൊണ്ടുനടക്കുന്നവർ സൂക്ഷിക്കുക! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പിടി വീഴും, പിഴ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം സാങ്കേതിക പുരോഗതി അതിവേഗം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. പണമിടപാടുകളെയും ഇത് ബാധിച്ചിട്ടുണ്ട്. അതായത് സൗകര്യപ്രദവും സുരക്ഷിതവുമായതിനാൽ നിരവധി ആളുകൾ ഇന്ന് ഡിജിറ്റൽ പണമിടപാട് രീതിയിലേക്ക് മാറി. എന്നാൽ ​ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും പണമിടപാട് പഴയ രീതിയിൽ തന്നെയാണ്. എന്നാൽ ഇങ്ങനെ പണമിടപാട് നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും.

ലോക ബാങ്കിന്റെ റിപ്പോർട്ട്
 

ലോക ബാങ്കിന്റെ റിപ്പോർട്ട്

ലോക ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിട്ടുള്ള പണമിടപാട് രീതിയാണ് സ്വീകരിക്കുന്നത്. വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നത്.

നിയമങ്ങൾ

നിയമങ്ങൾ

കൈയിൽ കൊണ്ടു നടക്കാവുന്നതും ഇടപാടുകൾ നടത്താവുന്നതുമായ പണത്തിന് പരിമിതികളുണ്ട്. ഇവ സംബന്ധിച്ച് ചില നിയമങ്ങളും പാലിക്കണം. താഴെ പറയുന്നവയാണ് ആ നിയമങ്ങൾ.

രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാട്

രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാട്

ആദായ നികുതി നിയമത്തിലെ സെക്ഷൻ 269ST പ്രകാരം ഒരു ഇടപാടോ അല്ലെങ്കിൽ ഒന്നിലധികം ഇടപാടുകളിലൂടെയോ ഒരു വ്യക്തിയിൽ നിന്ന് രണ്ടര ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി വാങ്ങുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമം പാലിച്ചില്ലെങ്കിൽ കൈമാറുന്ന പണത്തിന് തുല്യമായ തുക പിഴയായി നൽകണം. ബാങ്കുകൾക്കും സർക്കാരിനും ഈ നിയമം ബാധകമല്ല. എന്നാൽ കമ്പനികൾ, വ്യക്തികൾ, പങ്കാളിത്തങ്ങൾ, ബിസിനസുകൾ മുതലായവയ്ക്ക് ഈ നിയമം ബാധകമാണ്.

10,000 രൂപയിൽ കൂടുതലുള്ള ഇടപാട്

10,000 രൂപയിൽ കൂടുതലുള്ള ഇടപാട്

ആദായ നികുതി നിയമത്തിലെ സെക്ഷൻ 40A (3) പ്രകാരം, ബിസിനസ്സിനോ തൊഴിലുകളിലോ ബന്ധപ്പെട്ട ചെലവുകൾക്കായി പ്രതിദിനം 10,000 രൂപയ്ക്ക് മുകളിൽ പണമടയ്ക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ പരിധിക്ക് മുകളിലുള്ള പണം അടച്ച ചെലവുകൾ ഒരു ബിസിനസ് അല്ലെങ്കിൽ തൊഴിൽ വരുമാനത്തിൽ നിന്നും കുറയ്ക്കില്ല.

20,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാട്

20,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാട്

ഇൻകം ടാക്സ് ആക്റ്റിലെ 269 എസ് എസ് അനുസരിച്ച് 20,000 രൂപയോ അതിൽ കൂടുതലോ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിൽ നിന്ന് വായ്പയായോ നിക്ഷേപമായോ മറ്റേതെങ്കിലും തരത്തിലോ പണമായി സ്വീകരിക്കാൻ കഴിയില്ല. ഈ നിയമം ലംഘിച്ചാൽ സ്വീകർത്താവിന് ലഭിക്കുന്ന പണത്തിന് തുല്യമായ തുക പിഴയായി നൽകണം. കൂടാതെ 2 വർഷം വരെ തടവും ലഭിച്ചേക്കാം.

2,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ

2,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ

ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80G, 80GGC പ്രകാരം, 2,000 രൂപയിൽ കൂടുതൽ എൻജിഒയോകൾക്കോ ചാരിറ്റബിൾ ഓർഗനൈസേഷനോ നൽകുന്നത് ടാക്സ് ഡിഡക്ഷന് ബാധകമല്ല. രജിസ്റ്റർ ചെയ്ത ട്രസ്റ്റുകൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ 2,000 രൂപയോ അതിൽ കൂടുതലോ പണമായി നൽകുന്നതും നിരോധിച്ചിരിക്കുകയാണ്.

malayalam.goodreturns.in

Read more about: money cash penalty പണം പിഴ
English summary

Prefer cash transactions over digital? Remember these laws to avoid penalty

With technology advancement, a lot of people in India have switched to the digital mode of transaction as it is quick, convenient and safe. In urban areas and metro cities, people have stopped carrying as much cash as they used to because now they rely more on digital wallets, UPI and platforms of digital transactions.
Story first published: Friday, April 12, 2019, 9:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more