ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് കൊണ്ട് നിരവധി നേട്ടങ്ങളുണ്ട്. എന്നാൽ അമിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗം നിങ്ങളെ വലിയ കടക്കാരാക്കി മാറ്റിയേക്കാം. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പരമാവധി നേട്ടമുണ്ടാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
റിവാർഡ് പോയിന്റ്
റിവാർഡ് പോയിന്റുകളാണ് ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ ആകർഷണം. നിങ്ങൾ ചെലവഴിക്കുന്ന ഓരോ പണത്തിനും റിവാർഡ് പോയിൻറുകൾ ലഭിക്കും. കൂടുതൽ പണം ചെലവഴിച്ചാൽ കൂടുതൽ റിവാർഡ് പോയിന്റ് ലഭിക്കും.
ക്യാഷ്ബാക്ക് ഓഫറുകൾ
റിവാർഡ് പോയിന്റുകൾക്ക് പുറമെ ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നത് വഴി ലഭിക്കുന്ന മറ്റൊരു നേട്ടം ക്യാഷ്ബാക്ക് ഓഫറുകളാണ്. മിക്ക ബാങ്കുകൾക്കും ഓൺലൈൻ പോർട്ടലുകളുമായി ബന്ധമുണ്ടാകും. ഇതുവഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടും മറ്റും നടത്തുമ്പോൾ ക്യാഷ്ബാക്ക് ഓഫർ, മറ്റ് ഡിസ്കൗണ്ടുകൾ തുടങ്ങിയ ഇളവുകൾ ലഭിക്കും.
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കൽ
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പരമാവധി നേട്ടമുണ്ടാകണമെങ്കിൽ അവ തിരഞ്ഞെടുക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്ധനം വാങ്ങുമ്പോഴും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴുമൊക്കെ ഇളവുകൾ നൽകുന്ന നിരവധി ക്രെഡിറ്റ് കാർഡുകളുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്താൽ കൂടുതൽ നേട്ടമുണ്ടാക്കാം.
ഓൺലൈൻ ഷോപ്പിംഗ്
ഓൺലൈൻ ഷോപ്പിംഗുകളും മറ്റും നടത്തുമ്പോൾ വിവിധ സൈറ്റുകൾ പരിശോധിച്ച് നിങ്ങളുടെ കൈവശമുള്ള ക്രെഡിറ്റ് കാർഡിന് ഇളവ് ലഭ്യമാകുന്ന സാധനങ്ങൾ നോക്കി വാങ്ങുക. എന്നാൽ അപരിചിതമായ വെബ്‌സൈറ്റുകളിലൂടെയുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ക്രെഡിറ്റ് പരിധി
ക്രെഡിറ്റ് കാര്‍ഡിലൂടെ കടം വാങ്ങാവുന്നതിന് ബാങ്ക് നിങ്ങള്‍ക്കൊരു പരിധി
നിശ്ചയിച്ചിട്ടുണ്ടാകും. നിങ്ങളുടെ വരുമാനവും തിരിച്ചടവു ശേഷിയും പരിഗണിച്ചാണ് ഇത് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ദനവ് വരാതെ ഈ പരിധി ഉയര്‍ത്താതിരിക്കുന്നതാണ് നല്ലത്.
malayalam.goodreturns.in
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications