ബിസിനസുകാർ സൂക്ഷിക്കുക!! പൊട്ടി പാളീസാകാൻ ഈ 7 കാരണങ്ങൾ മാത്രം മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാട്ടിൽ ബിസിനസുകൾ ഇന്ന് കൂണുപോലെയാണ് മുളച്ച് പൊങ്ങുന്നത്. എന്നാൽ തുടങ്ങുന്ന ഉടൻ പൂട്ടപോകുന്ന സംരംഭങ്ങളാണ് ഇവയിൽ അധികവും. കൃത്യമായ ആസൂത്രണവും വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമില്ലെങ്കിൽ ഏത് ബിസിനസും പരാജയപ്പെട്ടേക്കാം. ഇത്തരത്തിൽ സംരംഭങ്ങൾ വൻ നഷ്ടമായി തീരാനുള്ള ചില സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.

മാർക്കറ്റ് കണ്ടെത്തുക

മാർക്കറ്റ് കണ്ടെത്തുക

നിങ്ങൾ ഒരു ഉത്പന്നം, ആപ്ലിക്കേഷൻ അല്ലെങ്കിൽ ഒരു ഉപകരണം പുറത്തിറക്കുന്നുവെന്ന് കരുതുക. നിങ്ങളുടെ ആശയം മികച്ചതായതുകൊണ്ട് മാത്രം ബിസിനസ് വിജയിക്കണമെന്നില്ല. ഉത്പന്നം വാങ്ങാനോ ഉപയോ ഗിക്കാനോ ആളുണ്ടെങ്കിൽ മാത്രമേ സംരംഭം വിജയിക്കൂ. അതുകൊണ്ട് മാർക്കറ്റ് അറിഞ്ഞ് മാത്രം ബിസിനസ് ആരംഭിക്കുക.

പണം വലിയ വെല്ലുവിളി

പണം വലിയ വെല്ലുവിളി

ആവശ്യമായ പണം ഇല്ലാത്തതാണ് പല ബിസിനസുകളും ആരംഭത്തിൽ തന്നെ അവസാനിപ്പിക്കേണ്ടി വരുന്നതിന് കാരണം. അതുകൊണ്ട് കൃത്യമായ ആസൂത്രണവും ആവശ്യമായ ഫണ്ടും കണ്ടെത്തിയതിന് ശേഷമായിരിക്കണം ബിസിനസിന് തുടക്കും കുറിക്കാൻ. നിങ്ങളുടെ എസ്റ്റിമേറ്റിനേക്കാൾ ഇരട്ടി തുക ചെലവാകും എന്ന് കരുതി വേണം ഫണ്ട് സ്വരൂപിക്കാൻ.

മികച്ച ടീം

മികച്ച ടീം

ബിസിനസിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് ടീം അംഗങ്ങൾ. അതുകൊണ്ട് തന്നെ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മികച്ച കഴിവുകളും പ്രവർത്തി പരിചയവുമുള്ളവരായിരിക്കണം ടീം അം ഗങ്ങൾ.

എതിരാളിയ്ക്ക് മുന്നിൽ കീഴടങ്ങരുത്

എതിരാളിയ്ക്ക് മുന്നിൽ കീഴടങ്ങരുത്

സമാനമായ ഉല്പന്നമോ സേവനമോ ആയി ഒരു എതിരാളി നിങ്ങൾക്ക് ഉണ്ടെങ്കിൽ, എതിരാളിയ്ക്ക് മുന്നിൽ കീഴടങ്ങുകയല്ല വേണ്ടത്. പകരം എങ്ങനെ നിങ്ങളുടെ ഉത്പന്നത്തെ കൂടുതൽ മികച്ചതാക്കാം എന്ന് കണ്ടെത്തണം. ഇതിനായി ടീം അം ഗങ്ങൾ ഒരുമിച്ച് പ്രയത്നിക്കേണ്ടി വരും. ഇല്ലെങ്കിൽ നിങ്ങളുടെ സംരംഭം പരാജയപ്പെട്ടേക്കാം.

യൂസർ ഫ്രണ്ട്ലി

യൂസർ ഫ്രണ്ട്ലി

നിങ്ങളുടെ ഉത്പന്നം യൂസർ ഫ്രണ്ട്ലി ആയിരിക്കണം. ആദ്യ ഉപയോ ഗത്തിൽ തന്നെ ഉപഭോക്താക്കൾക്ക് ഇഷ്ട്ടപ്പെട്ടാൽ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഉത്പന്നം തീർച്ചയായും ക്ലിക്കാകും. സേവനത്തിന്റെ കാര്യത്തിലും ഇതേ രീതി പിന്തുടരുക.

മാർക്കറ്റിംഗ്

മാർക്കറ്റിംഗ്

ബിസിനസിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് മാർക്കറ്റിം ഗ്. അതുകൊണ്ട് പണം മുഴുവൻ ഉത്പന്നത്തിന്റെ വികസനത്തിന് മാത്രം ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല. നല്ലൊരു തുക മാർക്കറ്റിംഗിനും ചെലവാക്കണം. മാർക്കറ്റിംഗിലൂടെ സൂപ്പർ ഹിറ്റായിട്ടുള്ള നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.

ഉപഭോക്താക്കളെ അവഗണിക്കരുത്

ഉപഭോക്താക്കളെ അവഗണിക്കരുത്

ഒരിക്കലും നിങ്ങളുടെ ഉപഭോക്താക്കളെ അവഗണിക്കരുത്. എല്ലായ്പ്പോഴും അവരുടെ ഫീഡ്ബാക്ക് നിങ്ങളുടെ ടീമുമായി പങ്കുവയ്ക്കുക. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ ശ്രമിക്കുക.

malayalam.goodreturns.in

English summary

Why Entrepreneurs Fail: Top 7 Causes Of Small Business Failure

Top 10 reasons why entrepreneurs fail. From no market need to being too early, a lot of these issues can be avoided.
Story first published: Friday, May 3, 2019, 6:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X