ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാനുണ്ടോ? കാശ് എത്ര ലാഭിക്കാൻ കഴിയുമെന്ന് അറിയണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചു വരുന്നതോടെ രാജ്യത്തെ വാഹന നിർമ്മാതാക്കൾ അടുത്ത കാലത്തായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇലക്ട്രിക് കാറുകളിലാണ്. ഉപഭോക്താക്കൾക്കും പരിസ്ഥിതിയ്ക്കും ​ഗുണകരമായ ഇത്തരം വാഹനങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചില ഇളവുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബജറ്റിലും പ്രത്യേക പരി​ഗണന നൽകിയിരുന്നു.

ഇടത്തരക്കാർക്കും വാങ്ങാം
 

ഇടത്തരക്കാർക്കും വാങ്ങാം

2019 ലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള നിരവധി നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന്, ഇടത്തരം വരുമാനക്കാർക്കും ശമ്പളക്കാരായ ആളുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ താങ്ങാനാകുന്ന വിലയ്ക്ക് തന്നെ സ്വന്തമാക്കാം. എന്തൊക്കെയാണ് ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ച ഇളവുകളെന്ന് പരിശോധിക്കാം.

ബജറ്റ് നിർദ്ദേശങ്ങൾ

ബജറ്റ് നിർദ്ദേശങ്ങൾ

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിത്. ആദ്യത്തേത് സെക്ഷൻ 80 ഇഇബി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി എടുത്ത വായ്പകൾക്ക് നൽകുന്ന പലിശയ്ക്ക് 1.5 ലക്ഷം രൂപ വരെ അധിക ആദായനികുതി ഇളവ് ലഭിക്കും. രണ്ടാമത്തേത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി (ജിഎസ്ടി) നിരക്ക് മുമ്പത്തെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചു എന്നതാണ്. KL7 CR7 എന്ന ഫാൻസി നമ്പർ നാല് ലക്ഷത്തിന് എറണാകുളം സ്വദേശി ലേലത്തിൽ സ്വന്തമാക്കി

2.5 ലക്ഷം നേട്ടം

2.5 ലക്ഷം നേട്ടം

മൊത്തത്തിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ എടുക്കുന്ന നികുതിദായകർക്ക് വായ്പ കാലയളവിൽ ഏകദേശം 2.5 ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുക. സാധാരണക്കാർക്ക് മിതമായ നിരക്കിൽ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത മാർഗ്ഗങ്ങൾ നൽകുക എന്നതാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. എസ്ബിഐയുടെ കാര്‍ ലോണ്‍; അറിയാന്‍ അഞ്ചു കാര്യങ്ങള്‍

ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ ഉൽ‌പാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഫെയിം പദ്ധതി പ്രകാരം സോളാർ സ്റ്റോറേജ് ബാറ്ററികളും ഇൻഫ്രാസ്ട്രക്ചർ ചാർജ് ചെയ്യുന്നതും ഉൽ‌പാദനത്തിന് ഉത്തേജനം നൽകും. FAME- ന്റെ രണ്ടാം ഘട്ടത്തിന് മൂന്നുവർഷത്തേക്ക് 10,000 കോടി രൂപ വിഹിതവും ഉണ്ട്. വാഹനം വിൽക്കുന്നവർ സൂക്ഷിക്കുക; ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി നിങ്ങളുടെ ചുമതല, ഇല്ലെങ്കിൽ കുടുങ്ങും

malayalam.goodreturns.in

English summary

ഇലക്ട്രിക് കാർ വാങ്ങാൻ സർക്കാരിന്റെ ആനുകൂല്യങ്ങൾ

With the growing demand for eco-friendly vehicles, the country's automakers are increasingly focusing on electric cars in recent years. Read in malayalam
Story first published: Monday, July 22, 2019, 9:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more