വാഹനം വിൽക്കുന്നവർ സൂക്ഷിക്കുക; ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി നിങ്ങളുടെ ചുമതല, ഇല്ലെങ്കിൽ കുടുങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ നടപടി ക്രമങ്ങളിലും അടിമുടി മാറ്റം വന്നു. അവയിൽ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ ഇവയാണ്.

ഉടമസ്ഥാവകാശം മാറ്റൽ

ഉടമസ്ഥാവകാശം മാറ്റൽ

നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്‌ട്രേഷന്‍ മാറ്റുന്നത്. എന്നാല്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും.

ഉടമ കുടുങ്ങും

ഉടമ കുടുങ്ങും

വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ പുതിയ രീതി അനുസരിച്ച് രജിസ്‌ട്രേഷന്‍ മാറ്റാന്‍ വാഹനം വില്‍ക്കുന്നയാൾ മുന്‍കൈ എടുക്കുന്നതോടെ ഈ തലവേദന ഇല്ലാതാകും.

പുതിയ സോഫ്ട്‍വെയർ

പുതിയ സോഫ്ട്‍വെയർ

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള പുതിയ സോഫ്ട്‍വെയർ വഴിയാണ് ഇനി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റേണ്ടത്. വാഹന്‍ 4 എന്ന സോഫ്റ്റ്‌വെയറാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തോടെ ഈ സോഫ്ട്‍വെയർ വഴിയുള്ള നടപടികൾ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പില്‍ വരും.

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

വാഹനം വില്‍ക്കുന്നയാള്‍ ഓണ്‍ലൈനിലൂടെയാണ് കൈമാറ്റ ഫോറം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വാങ്ങുന്നയാളിന്റെ മേല്‍വിലാസത്തിനൊപ്പം മൊബൈല്‍ നമ്പറും ഓണ്‍ലൈനായി നൽകണം. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന ഒ.ടി.പി. കൂടി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാലേ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി അടയ്ക്കണം.

ആര്‍.ടി. ഓഫീസിലെത്തി ചെയ്യേണ്ട നടപടിക്രമങ്ങൾ

ആര്‍.ടി. ഓഫീസിലെത്തി ചെയ്യേണ്ട നടപടിക്രമങ്ങൾ

പൂരിപ്പിച്ച അപേക്ഷ, ഫീസ് രസീത് എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍.സി.യുമായി വില്‍ക്കുന്നയാള്‍ പിന്നീട് നേരിട്ട് ആര്‍.ടി. ഓഫീസിലെത്തിയും അപേക്ഷ നല്‍കണം. ഈ ഓഫീസില്‍ വാഹനവുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒറിജിനല്‍ ആര്‍.സി. ഉപയോഗശൂന്യമാക്കിയശേഷം വാഹനം വിറ്റ വ്യക്തിക്ക് നല്‍കും.

തുടര്‍ നടപടികള്‍

തുടര്‍ നടപടികള്‍

ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വാഹനത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം വാങ്ങിയ ആളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസിലും ലഭ്യമാകും. ഇവിടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും പുതിയ ആര്‍.സി. തയ്യാറാക്കുക.

പുതിയ ആര്‍.സി

പുതിയ ആര്‍.സി

വാഹനം വാങ്ങുന്നയാള്‍ ബാധ്യതയില്ലാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നമുറയ്ക്ക് പുതിയ ആര്‍.സി. ലഭിക്കും.

വാഹന വിവരങ്ങൾ

വാഹന വിവരങ്ങൾ

രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന്റെ വിവരങ്ങളും പുതിയ വെബ്സൈറ്റ് വഴി ലഭിക്കും. എല്ലാ വാഹന കമ്പനികളുമായും വെബ്സൈറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്ര കാലം കഴിഞ്ഞും വാഹനം വാങ്ങിയ ആളുടെ വിവരങ്ങൾ‌ സൈറ്റിൽ നിന്നെടുക്കാം.

malayalam.goodreturns.in

English summary

new procedure for old vehicle ownership transfer

New procedure for old vehicle ownership transfer.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X