ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാന്യമായ നിരക്കില്‍ കാര്‍ ലോണ്‍ അനുവദിക്കുന്നത് ഏഴ് വര്‍ഷത്തേക്കു വരെയാണ്. യാത്രാ കാറുകള്‍, മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍, എസ്യുവികള് അഥവാ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍സ് എന്നിവ വാങ്ങാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലോണ്‍ ലഭിക്കും. പ്രീപെയ്മെന്റ് പിഴയോ അഡ്വാന്‍സ് ഇഎംഐയോ ഇല്ലാതെയാണ് ലോണ്‍ ഓഫര്‍.
9.30 മുതല്‍ 9.80 വരെയാണ് ഇതിന് എസ്ബിഐ ഈടാക്കുന്ന പലിശ. ലോണിനെ കുറിച്ച് കൂടുതലറിയാന്‍ അഞ്ച് കാര്യങ്ങള്‍
1. കാര്‍ ലോണ്‍ എളുപ്പത്തില്‍
ഒരു സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനത്തിലെയോ അറിയപ്പെട്ട സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനോ വാര്‍ഷിക വരുമാനം ചുരുങ്ങിയത് 2.5 ലക്ഷമുണ്ടെങ്കില്‍ കാര്‍ ലോണ്‍ എളുപ്പത്തില്‍ എടുക്കാം. ഒന്നിലേറെ ആളുകള്‍ ചേര്‍ന്നാണ് വാഹനം എടുക്കുന്നതെങ്കില്‍ രണ്ടു പേരുടെ ശമ്പളം ചേര്‍ത്ത് 2.5 ലക്ഷം ഉണ്ടായാല്‍ മതിയാവും. ഇവര്‍ക്ക് അടിസ്ഥാന മാസ ശമ്പളത്തിന്റെ 48 ഇരട്ടിവരെ ലോണായി ലഭിക്കും.
2. നാലു ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ ലോണിന് അപേക്ഷിക്കാം
പ്രഫഷനലുകള്‍, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് വര്‍ഷത്തില്‍ നാലു ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ ലോണിന് അപേക്ഷിക്കാം. അല്ലെങ്കില്‍ ആദായനികുതി അടയ്ക്കുന്നതിന് പരിഗണിക്കുന്ന തുക നാലു ലക്ഷമുണ്ടാവണം. ഇത്തരം കേസുകളില്‍ വാര്‍ഷിക തുകയുടെ നാലിരട്ടിയാണ് ലോണായി ലഭിക്കുക.
3. വരുമാനപരിധി
കാര്‍ഷിക വൃത്തിയിലോ അനുബന്ധ തൊഴിലിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നാലു ലക്ഷം തന്നെയാണ് വാര്‍ഷിക വരുമാന പരിധി. ഒന്നില്‍ കൂടുതല്‍ ആളുകളുടെ വരുമാനം ചേര്‍ത്ത് ഈ പരിധി എത്തിച്ചാലും മതി. വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടിയാണ് ഇവര്‍ക്ക് വാഹന വായ്പയായി ലഭിക്കുക.
4. വരുമാനം 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക്
അതേസമയം, വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് ഓണ്‍റോഡ് വിലയുടെ 90 ശതമാനം വരെ ലോണ്‍ നല്‍കും. അതായത് എല്ലാ പണികളും കഴിഞ്ഞ് കാര്‍ ഉപയോഗ യോഗ്യമാക്കുന്നതിന് ആവശ്യമായ മുഴുന്‍ ചെലവുകളുടെയും 90 ശതമാനം. കാര്‍ രജ്സ്ട്രേഷന്, ഇന്‍ഷൂറന്‍സ്, വാറണ്ടി, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയൊക്കെ ഉള്‍പ്പെടുത്തിയ ശേഷമുള്ള വിലയാണ് പരിഗണിക്കുക.
5. കാര്‍ ലോണ്‍ സ്കീം
കാര്‍ ലോണ്‍ സ്കീമില്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കാനുള്ള സംവിധാനവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എസ്ബിഐയുടെ വെബ്സൈറ്റായ sbi.co.inല്‍ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications