ജീവിതത്തിൽ എപ്പോൾ, എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിത ചെലവുകളും മറ്റും ഉണ്ടാവുകയും ഇതിനായി പണം സംഘടിപ്പിക്കേണ്ടി വരികയും ചെയ്യുന്നതും സ്വാഭാവികം. ഇത്തരത്തിൽ പെട്ടെന്ന് കാശിന് അത്യാവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? അടിയന്തര ഫണ്ട് കണ്ടെത്താൻ ചില മാർഗങ്ങൾ ഇതാ..
ശമ്പളത്തിൽ നിന്ന് വായ്പ
ഒരാൾക്ക് അവരുടെ ശമ്പളത്തിന്റെ 2.5 ഇരട്ടി വരെ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങാവുന്നതാണ്. ചില സ്ഥാപനങ്ങൾ മൊത്തം ശമ്പളത്തിന്റെ ആറിരട്ടി വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ശമ്പളത്തിൽ നിന്നെടുക്കുന്ന വായ്പയ്ക്ക് പ്രതിമാസം 1 മുതൽ 3 ശതമാനം വരെയാണ് പലിശ നിരക്ക്. ഒരാൾക്ക് 1 മുതൽ 12 മാസത്തേക്കാണ് ശമ്പളത്തിൽ നിന്ന് വായ്പ ലഭിക്കുക. ഇത്തരം വായ്പകൾക്ക് വളരെ കുറഞ്ഞ പ്രോസസ്സിംഗ് ഫീസ് മാത്രമേ ഈടാക്കൂ. എന്നാൽ ഈ വായ്പ ലഭിക്കണമെങ്കിൽ അപേക്ഷന് പ്രതിമാസം 12,000 രൂപ ശമ്പളം ഉണ്ടായിരിക്കണം.
സ്വർണ പണയം
സ്വർണം പണയം വച്ച് 1,000 രൂപ മുതൽ രണ്ട് കോടി രൂപ വരെ വായ്പ എടുക്കാം. സ്വർണ്ണത്തിനെതിരായ വായ്പ സാധാരണയായി വിപണി മൂല്യത്തിന്റെ 75% വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പണത്തിന്റെ ആവശ്യകത അനുസരിച്ച് നിങ്ങൾക്ക് 3 വർഷത്തെ ഹ്രസ്വകാല വായ്പയോ 20 വർഷം വരെയുള്ള ദീർഘകാല വായ്പയോ തിരഞ്ഞെടുക്കാവുന്നതാണ്. സ്വർണത്തിനെതിരായ വായ്പയുടെ പലിശ 10% മുതൽ 29% വരെ വ്യത്യാസപ്പെടുന്നു. അത്തരം വായ്പകളുടെ പ്രോസസ്സിംഗ് ഫീസ് വായ്പ തുകയുടെ 2% വരെയാണ്. 18-75 വയസ്സിനിടയിലുള്ള ആർക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കാറും പണയം വയ്ക്കാം
നിങ്ങളുടെ കാർ പണയം വച്ചും വായ്പ എടുക്കാവുന്നതാണ്. സാധാരണഗതിയിൽ, ഒരാൾക്ക് അവരുടെ കാറിന്റെ മൂല്യത്തിന്റെ 50 മുതൽ 150 ശതമാനം വരെ വായ്പ ലഭിക്കും. 11 മുതൽ 16 ശതമാനം വരെയാകും പലിശ നിരക്ക്. വായ്പ തിരിച്ചടവ് കാലാവധി ഒന്ന് മുതൽ ഏഴ് വർഷം വരെയാകാം. എന്നാൽ പ്രോസസ്സിംഗ് ഫീസായി 3 ശതമാനം വരെ തുക ഈടാക്കും. കാറിന് അഞ്ച് വർഷത്തിൽ താഴെ മാത്രം പഴക്കമുണ്ടെങ്കിലേ ഈ വായ്പ ലഭിക്കൂ.
ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് വായ്പ
കുറഞ്ഞ പലിശ നിരക്കിൽ വായ്പ വേണമെങ്കിൽ നിങ്ങളുടെ തന്നെ ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് വായ്പ എടുക്കുന്നതാണ് നല്ലത്. നിക്ഷേപിച്ച തുകയുടെ 70 മുതൽ 90 ശതമാനം വരെ വായ്പ അനുവദിക്കും. ഈടാക്കുന്ന പലിശ നിരക്ക് ഏകദേശം രണ്ട് ശതമാനമാണ്. വായ്പാ കാലാവധി ഒരിയ്ക്കലും എഫ്ഡി കാലാവധി കവിയരുത്. സാധാരണയായി, പ്രോസസ്സിംഗ് ഫീസോ പ്രീപേയ്‌മെന്റ് ചാർജുകളോ ഇല്ല. എഫ്.ഡിക്കെതിരെ വായ്പയെടുക്കുന്നതിന്, വ്യക്തിക്ക് 21 വയസ്സിന് മുകളിലായിരിക്കണം കൂടാതെ ബാങ്കിൽ ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് ഉണ്ടായിരിക്കണം. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ് നിക്ഷേപം ഉള്ളതെങ്കിൽ ഈ സൗകര്യം ലഭ്യമല്ല.
പിപിഎഫിൽ നിന്ന് വായ്പ
അക്കൗണ്ട് തുറന്ന് മൂന്ന് വർഷം മുതൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കാം. പിപിഎഫ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശയേക്കാൾ രണ്ട് ശതമാനം കൂടുതലായിരിക്കും പിപിഎഫ് അക്കൗണ്ടിൽ നിന്നെടുക്കുന്ന വായ്പയുടെ പലിശ. 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം, അത് പരാജയപ്പെട്ടാൽ, നിങ്ങൾ 6 ശതമാനം കൂടുതൽ പലിശ നൽകണം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) ഉടമകൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് ഒന്നിലധികം ആവശ്യങ്ങൾക്കായി വായ്പ ലഭിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തി എൻഎസ്‌സി ഉടമയാണെന്ന് തെളിയിക്കണം. വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കണം സർട്ടിഫിക്കറ്റ്. എൻഎസ്‌സി മൂല്യത്തിന്റെ 85 മുതൽ 90 ശതമാനം വരെ ബാങ്കുകൾ വായ്പ നൽകും. നിക്ഷേപത്തിന്റെ കാലാവധിയ്ക്ക് അനുസരിച്ച് വായ്പ തുകയും മാറുന്നു. മിക്ക ബാങ്കുകളും അടിസ്ഥാന നിരക്ക് + 4% മുതൽ അടിസ്ഥാന നിരക്ക് + 7% വരെ പലിശയാണ് ഈടാക്കുക.
പ്രോപ്പർട്ടി വായ്പ
ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷിത വായ്പകളാണ് സ്വത്തിനെതിരായ വായ്പ. പ്രോപ്പർട്ടി പണയം വയ്ക്കുമ്പോൾ പ്രോപ്പർട്ടിയുടെ ഇപ്പോഴത്തെ വിപണി മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം വായ്പക്കാരന് വായ്പയായി ലഭിക്കും. 8.8 മുതൽ 15% വരെ പലിശ നിരക്കിൽ ഒരാൾക്ക് 3 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പയെടുക്കാം. സാധാരണയായി 15 വർഷം വരെയാണ് വായ്പ കാലാവധി. ചില ബാങ്കുകൾ 25 വർഷം വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. ഇത്തരം വായ്പകൾക്ക് 2% വരെ പ്രോസസ്സിംഗ് ഫീസും ഈടാക്കും.
സെക്യൂരിറ്റികൾ
ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ എന്നിവയ്ക്കെതിരെ വായ്പയെടുക്കാം. സെക്യൂരിറ്റികൾ ഭൗതിക രൂപത്തിൽ സൂക്ഷിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ വരെയും ഡീമാറ്റ് രൂപത്തിലാണ് സൂക്ഷിക്കുന്നതെങ്കിൽ 20 ലക്ഷം രൂപ വരെയും വായ്പയെടുക്കാം. ഡെറ്റ് ഫണ്ടുകൾക്ക് പരമാവധി പരിധിയില്ല. ഒരാൾക്ക് മാർക്കറ്റ് മൂല്യത്തിന്റെ 50 ശതമാനം, ബോണ്ടുകളുടെ വിപണി മൂല്യത്തിന്റെ 85% എന്നിങ്ങനെ വായ്പ ലഭിക്കും. ഡെറ്റ് ഫണ്ടുകളിൽ നിന്ന് 10 മുതൽ 13 ശതമാനം വരെ പലിശ നിരക്കിൽ വായ്പയെടുക്കാം.
ഇൻഷുറൻസ് പോളിസികൾ
ഇൻഷുറൻസ് പോളിസി കൈവശമുള്ള ഒരു വ്യക്തിക്ക് പരമ്പരാഗത പോളിസികളുടെ (എൻഡോവ്‌മെൻറ്, മണിബാക്ക്) സറണ്ടർ മൂല്യത്തിന്റെ 80 മുതൽ 90 ശതമാനം വരെ വായ്പ ലഭിക്കും. അത്തരം വായ്പകളുടെ പലിശ നിരക്ക് 9 മുതൽ 12 ശതമാനം വരെയാണ്. എന്നിരുന്നാലും, ഇത് നിങ്ങൾ അടച്ച പ്രീമിയത്തെ ആശ്രയിച്ചിരിക്കും. കൂടാതെ വായ്പയുടെ കാലാവധി പോളിസിയുടെ കാലാവധിയെ ആശ്രയിച്ചുമിരിക്കും. എൽഐസി പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല, അതേസമയം ബാങ്കുകൾ നാമമാത്രമായ തുക 250 മുതൽ 500 രൂപ വരെ ഈടാക്കും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications