വിവാഹം കഴിഞ്ഞും മാതാപിതാക്കളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ നിലവിലെ ന്യൂക്ലിയർ ഫാമിലി എന്ന ആശയം അനുസരിച്ച് മക്കളാണ് മാതാപിതാക്കളെ അവരുടെ വാർദ്ധക്യ കാലത്ത് സാമ്പത്തികമായി സഹായിക്കേണ്ടത്. നിലവിൽ ജീവിതച്ചെലവ് വൻ തോതിൽ വർദ്ധിച്ചു വരുന്നതിനാൽ മാതാപിതാക്കളുടെ വിരമിക്കലിന് ശേഷമുള്ള ചെലവുകളും കൂടും. അതായത് മരുന്നുകളുടെയും മറ്റ് ആരോഗ്യ പരിശോധനകളുടെയും നിലവിലെ വില തന്നെ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കൾക്കായി എങ്ങനെ പണം കരുതിവയ്ക്കാം, എങ്ങനെ അവരെ സാമ്പത്തികമായി സഹായിക്കാം എന്ന് പരിശോധിക്കാം.

 

മക്കളുടെ ഉത്തരവാദിത്തം

മക്കളുടെ ഉത്തരവാദിത്തം

മാതാപിതാക്കളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരിയ്ക്കലും അവരുടെ വിരമിക്കൽ ഫണ്ട് മതിയായെന്ന് വരില്ല. ഇതുകൂടാതെ, നിങ്ങൾ മാതാപിതാക്കളുടെ ഏക മകനോ അല്ലെങ്കിൽ മകളോ ആണെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ പിന്തുണയ്‌ക്കേണ്ട പൂർണ ഉത്തരവാദിത്തവും നിങ്ങളുടേതാണ്. എന്നാൽ വിവാഹത്തിന് ശേഷം നിങ്ങൾക്ക് സ്വന്തമായി ഒരു കുടുംബം ഉണ്ടാകുമ്പോഴാണ് അവരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് അൽപ്പം ബുദ്ധിമുട്ട് നേരിടുക. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്ന് നോക്കാം.

വിവാഹത്തിന് മുമ്പ് എടുക്കേണ്ട തീരുമാനം

വിവാഹത്തിന് മുമ്പ് എടുക്കേണ്ട തീരുമാനം

വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുമായി മാതാപിതാക്കളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യണം. അവരെ സഹായിക്കാൻ നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ പതിവായി ഒരു നിശ്ചിത തുക നൽകുകയോ അല്ലെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ തുക നൽകുന്നതോ ആയ രീതി തിര‍ഞ്ഞെടുക്കാം. എന്തായാലും നിങ്ങളുടെ ശമ്പളത്തിന്റെ എത്ര ശതമാനം മാതാപിതാക്കൾക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക.

ചെയ്യേണ്ട കാര്യങ്ങൾ

ചെയ്യേണ്ട കാര്യങ്ങൾ

വിവാഹശേഷം, കുടുംബത്തിനാണ് എല്ലാവരും മുൻ‌ഗണന നൽകുക. അതുകൊണ്ട് തന്നെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിന് മുമ്പ്, ഒരു ബജറ്റ്, അടിയന്തര കോർപ്പസ്, മതിയായ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വ്യക്തമായ പ്ലാൻ ഉണ്ടാക്കി അതിനനുസരിച്ച് നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി നിക്ഷേപം നടത്തുക.

വിജയകരമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങള്‍ ഇതാവിജയകരമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അഞ്ച് മാര്‍ഗങ്ങള്‍ ഇതാ

ആരോ​ഗ്യ ഇൻഷുറൻസ്

ആരോ​ഗ്യ ഇൻഷുറൻസ്

നിങ്ങളുടെ മാതാപിതാക്കളെ സ്ഥിരമായി സാമ്പത്തികമായി പിന്തുണയ്ക്കാൻ നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ അവർക്ക് വേണ്ടി മതിയായ ആരോഗ്യം ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്. വാർദ്ധക്യത്തിലെ അവരുടെ ചികിത്സാ ചെലവിന്റെ പരമാവധി ഭാഗം ഇതിൽ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കണം.

ഇന്ന് മുതൽ നിങ്ങളുടെ മാസ ബജറ്റിനെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്ഇന്ന് മുതൽ നിങ്ങളുടെ മാസ ബജറ്റിനെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്

ചർച്ച ചെയ്യുക

ചർച്ച ചെയ്യുക

നിങ്ങളുടെ മാതാപിതാക്കൾക്ക് സ്ഥിരമായി പണം നൽകേണ്ടി വന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് നിങ്ങളുടെ മറ്റ് സഹോദരങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാം. മാതാപിതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്യുക. മെഡിക്കൽ അല്ലെങ്കിൽ മറ്റ് അത്യാഹിതങ്ങൾക്കുള്ള തുകയും
ഇത്തരത്തിൽ കണ്ടെത്തേണ്ടതാണ്.

വിവാഹം കഴിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാശ് ധൂർത്തടിക്കാതെ, സമ്പാദിക്കേണ്ടത് എങ്ങനെ?വിവാഹം കഴിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാശ് ധൂർത്തടിക്കാതെ, സമ്പാദിക്കേണ്ടത് എങ്ങനെ?

malayalam.goodreturns.in

English summary

വിവാഹം കഴിഞ്ഞും മാതാപിതാക്കളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം?

According to the current Nuclear Family concept in India, children need to help their parents financially in their old age. Read in malayalam.
Story first published: Thursday, August 15, 2019, 9:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X