ഓരോ മാസവും ആരംഭിക്കുമ്പോൾ സാമ്പത്തിക രംഗത്ത് പുതിയ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ബാങ്കുകളും ആദായ നികുതി വകുപ്പും അടക്കം വിവിധ സർക്കാർ ഏജൻസികൾ ഓരോ മാസാരംഭത്തിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. ഇവ ഓരോന്നും കൃത്യമായി അറിഞ്ഞ് സാമ്പത്തികമായി ഓരോരുത്തെയും എങ്ങനെ ബാധിക്കും എന്ന് അറിയേണ്ടതുണ്ട്.
മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. റിട്ടേൺ സമയ പരിധി അവസാനിക്കുന്നതിനൊപ്പം പാൻ ആധാർ ലിങ്കിംഗിന്റെ പ്രത്യാഘാങ്ങൾ നേരിടേണ്ടി വരുന്നതും ജൂലായിലാണ്. എച്ച്ഡിഎഫ്സിയുടെ ലയനം പ്രാബല്യത്തിൽ വരുമ്പോൾ നിക്ഷേപനെ എങ്ങനെ സ്വാധീനിക്കുമെന്നും അറിയേണ്ടതുണ്ട്.
ആദായ നികുതി റിട്ടേൺ അവസാന തീയതി
2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 ന് അവസാനിക്കും. പിഴ ഒഴിവാക്കാന്‍ ഈ തീയതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അവസാന തീയതിക്ക് ശേഷവും ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിന് 5,000 രൂപ പിഴ നല്‍കണം. വരുമാനം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പിഴ 1,000 രൂപയാണ്.

പാന്‍- ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് നടപടികള്‍
പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ജൂണ്‍ 30 തിന് അവസാനിച്ചിട്ടുണ്ട്. ഈ നടപടി പൂര്ത്തിയാത്തവരുടെ പാന്‍ ജൂലായ് 1 മുതല്‍ അസാധുവാകും. ഇതോടെ ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള നികുതി റീഫണ്ട്് നിക്ഷേപകന് ലഭിക്കാതെ വരും.
20 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ ടിഡിഎസും ഉയര്‍ന്ന നിരക്കില്‍ ടിസിഎസും ഈടാക്കും. അസാധുവായ പാന്‍ കാര്‍ഡ് ഉടമയ്ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതോടൊപ്പം, മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി നിക്ഷേപങ്ങളെയും ഇത് ബാധിക്കും.
ഇപിഎഫ്ഒ ഉയര്‍ന്ന പെന്ഷന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഉയര്‍ന്ന പെന്ഷന് തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 11 വരെ നീട്ടിയിട്ടുണ്ട്. 2014 സെപ്തംബര്‍ 1-ന് മുന്പ്് ഇപിഎഫ്ഒ, ഇപിഎസ് എന്നിവയില്‍ അംഗങ്ങളായിരുന്ന സര്‍വീസില്‍ തുടരുന്ന ജീവനക്കാരില്‍ നേരത്തെ ഉയര്‍ന്ന പെന്ഷന് ഓപ്ഷന് ലഭിക്കാതിരുന്നവര്‍ക്ക് പെന്ഷന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഇപിഎസ് ഉയര്‍ന്ന പെന്ഷന് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 11 മുന്‍പ് ഇത് പൂര്‍ത്തിയാക്കണം. അപേക്ഷയില്‍ തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവ ഡിലീറ്റ് ചെയ്ത് പുതിയത് സമര്‍പ്പിക്കാനും സാധിക്കും. തൊഴിലുടമ അംഗീകാരം നല്കിയ അപേക്ഷകള്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
എച്ച്ഡിഎഫ്സി ബാങ്ക്- എച്ച്ഡിഎഫ്സി ലയനം
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം ജൂലായ് 1 മുതല്‍ നിലവില്‍ വരും. ലയന ശേഷം, അക്കൗണ്ട് ഉടമകളും വായ്പയെടുത്തവരും നിക്ഷേപ, വായ്പ നിരക്കുകള്‍, പ്രവര്‍ത്തന മാറ്റങ്ങള്‍ എന്നിവ പരിശോധിക്കണ. സമീപത്ത് നിലവിലുള്ള എച്ച്ഡിഎഫ്സി ലിമിറ്റഡ് ശാഖകള്‍ ഫുള്‍ സര്‍വീസ് ബാങ്ക് ശാഖകളാക്കി മാറ്റുമോ അതോ അടച്ചുപൂട്ടുമോ എന്നതും അറിയണം.
ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ ഓഹരികള്‍ കയ്യിലുള്ളവരാണെങ്കില്‍ ലയനത്തോടെ ഇവ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളായി മാറും. കയ്യിലുള്ള 25 ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ ഓഹരികള്‍ക്ക് 42 എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് ലയനത്തോടെ ലഭിക്കുക. ഇതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 13 ആണ്.
എച്ച്ഡിഎഫ്സി ബാങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ ഫിക്സഡ് ഡിപ്പോസിറ്റിന്റെ കാലാവധി ജൂലായ് 7 വരെ നീട്ടിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
