ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടമാണോ? പണമിടപാടുകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി ചെയ്യുവാന്‍ ഈ 5 കാര്യങ്ങള്‍ ഓര്‍ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പറ്റിക്കപ്പെടുന്നവരുടെ നിരവധി വാര്‍ത്തകള്‍ നാം എപ്പോഴും കേള്‍ക്കാറുണ്ട്. ഇടപാടുകള്‍ നടത്തുന്ന വ്യക്തിയുടെ അശ്രദ്ധ കാരണമോ അല്ലെങ്കില്‍ അവരുടെ ഭാഗത്ത് നിന്ന് യാതൊരു തെറ്റുകളും സംഭവിക്കാതെ തന്നെ ഇത്തരം തട്ടിപ്പുകള്‍ സംഭവിക്കാം. കോവിഡ് കാലത്ത് എല്ലാ കാര്യങ്ങളും ഓണ്‍ലൈനിലേക്ക് മാറിയതോടെ തട്ടിപ്പുകളുടെ എണ്ണവും വര്‍ധിച്ചു.

 
ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടമാണോ? പണമിടപാടുകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി ചെയ്യുവാന്‍ ഈ 5 കാര്യങ്ങള്‍

ബാങ്കിംഗ് അപ്ലിക്കേഷനുകളോ, ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പര്‍ച്ചേസിംഗ് നടത്തുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. എന്നാല്‍ പലരും ഇവയില്‍ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പുകള്‍ മനസ്സിലാക്കുവാനോ അതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനോ തയ്യാറാകാത്തതാണ് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി നല്‍കുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമായി നടത്താനാവശ്യമായ ചില മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലേ? നിങ്ങള്‍ക്കായിതാ മികച്ച ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍

ഒടിപി ഓപ്ഷന്‍ തെരഞ്ഞെടുക്കുക

വെര്‍ച്വല്‍ പെയ്‌മെന്റ് ഗേറ്റ് വേകളിലൂടെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ എപ്പോഴും ഒടിപി ഓപ്ഷന്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.ഇടപാട നടകകുന്ന ആ വളരെ ചെറിയ സമയത്തേക്ക് മാത്രമേ ഒടിപി നിലനില്‍ക്കുകയുള്ളൂ എന്നത് തന്നെയാണ് അതിന്റെ കാരണം. ഒടിപി നമ്പര്‍ മറ്റാരുമായും പങ്കുവയ്ക്കുവാന്‍ പാടില്ല എന്നും ഓര്‍മയില്‍ വയ്ക്കണം. ഒടിപി ആവശ്യപ്പെട്ട് ഏതെങ്കിലും രീതിയില്‍ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ ഉറപ്പിച്ചോളൂ, അത് തട്ടിപ്പാണ്.

വിശ്വസനീയമല്ലാത്ത പോര്‍ട്ടലുകളില്‍ നിന്നും പര്‍ച്ചേസ് നടത്തുന്നത് ഒഴിവാക്കുക

വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളിലൂടെയോ അപ്ലിക്കേഷനിലൂടെയോ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് നടത്താതിരിക്കുക എന്നതാണ് എപ്പോഴും ഓര്‍ക്കേണ്ട കാര്യം. https എന്നാരംഭിക്കുന്ന വെബ്‌സൈറ്റ് ആണെങ്കില്‍ സുരക്ഷിതമാണെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

5 രൂപാ നോട്ട് കൈയ്യിലുണ്ടോ? പകരം 30,000 രൂപ നേടാം

പൊതു വൈഫൈ സംവിധാനങ്ങള്‍ ഒഴിവാക്കുക

പൊതുവിടങ്ങളിലെ വൈഫൈ സേവനങ്ങളും അപരിചിതരുടെ ഹോട്ട് സ്‌പോട്ടും ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താതിരിക്കുക. അവ ഉപയോഗിച്ച് നിങ്ങളുടെ പാസ് വേഡും ഒടിപികളും നല്‍കാതിരിക്കുക. നിങ്ങള്‍ പുറത്താണ് ഉള്ളതെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ മാത്രം ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ നല്‍കാതിരിക്കുക. പൊതു വൈഫൈ ഉപയോഗം ഒഴിവാക്കുക.

സ്വര്‍ണം വില്‍ക്കുമ്പോള്‍ മികച്ച വില നേടുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം?

പാസ്‌വേഡും പിന്‍ നമ്പറുകളും

ശക്തിയേറിയ പാസ് വേഡ് ഉപയോഗിക്കുകയും പാസ് വേും പിന്‍ നമ്പറുകളുമെല്ലാം അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുക. നിങ്ങളുടെ പേര്, പിറന്നാള്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് എളുപ്പം ഊഹിക്കാന്‍ കഴിയുന്ന വ്യക്തിഗത വിവരങ്ങള്‍ പാസ് വേഡായി ഉപയോഗിക്കാതിരിക്കുക.

ഓണ്‍ലൈന്‍ ഷോപ്പിംഗ് പൂര്‍ത്തിയായതിന് ശേഷം നിങ്ങളുടെ സ്വന്തം ഡിവൈസ് ആണെങ്കില്‍ പോലും ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക. പൊതുവിടങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പാടില്ല.

Read more about: online
English summary

6 important things you should kept in your mind while you are making online purchasing | ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടമാണോ? പണമിടപാടുകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി ചെയ്യുവാന്‍ ഈ 5 കാര്യങ്ങള്‍

6 important things you should kept in your mind while you are making online purchasing
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X