ഏപ്രില്‍ ഒന്നിന് ഇല്ലാതാകുന്ന ബാങ്കുകളില്‍ നിങ്ങളുടെ ബാങ്കുമുണ്ടോ? ഇടപാടുകള്‍ തുടരാന്‍ ഇവ ശ്രദ്ധിക്കാം

ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളാണ് അടുത്ത മാസം മുതല്‍ ഇല്ലാതാകുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ എട്ട് ബാങ്കുകളാണ് ഏപ്രില്‍ ഒന്ന് മുതല്‍ പൂര്‍ണമായും ഇല്ലാതാകുന്നത്. ഇവയില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ളവര്‍ തുടര്‍ന്നുള്ള ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളാണ് അടുത്ത മാസം മുതല്‍ ഇല്ലാതാകുക. 2019ല്‍ വിവിധ ബാങ്കുകളില്‍ ലയിച്ച് ലയന പ്രക്രിയകള്‍ പൂര്‍ത്തിയായതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കാരണം.

ഏപ്രിലില്‍ ഇല്ലാതാകുന്ന ബാങ്കുകളില്‍ നിങ്ങളുടെ ബാങ്കുമുണ്ടോ? ഇടപാടുകള്‍ തുടരാന്‍ ഇവ ശ്രദ്ധിക്കാം

ഏപ്രില്‍ ഒന്ന് മുതല്‍ പഴയ ബാങ്കിന്റെ പാസ്ബുക്ക്, ചെക്ക് ബുക്ക്, കസ്റ്റമര്‍ ഐഡി, ഐഎഫ്എസ്‌സി കോഡ്, എംഐസിആര്‍, ശാഖയുടെ മേല്‍വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളിലെല്ലാം മാറ്റങ്ങളുണ്ടാകും. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ ബാങ്കിനെ സമീപിച്ച് ഇത്തരം വിവരങ്ങള്‍ പുതുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തുടര്‍ന്നുള്ള ബാങ്ക് ഇടപാടുകളില്‍ തടസ്സങ്ങള്‍ സംഭവിച്ചേക്കാം.

ഒപ്പം നിങ്ങളുടെ ശരിയായ വിലാസം, മൊബൈല്‍ നമ്പര്‍, അക്കൗണ്ട് നോമിനിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ലയനം നടന്നിട്ടുള്ള പുതിയ ബാങ്കില്‍ അറിയിച്ച് അവിടെയും പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കൂടാതെ പഴയ ബാങ്കില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന സ്ഥിര നിക്ഷേപം, റെക്കറിങ് ഡിപ്പോസിറ്റ്, പിഎഫ് അക്കൗണ്ടിലെ വിവരങ്ങള്‍, വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും പുതിയ ബാങ്കിനെ അറിയിക്കണം.

ഇക്കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ പഴയ പാസ്ബുക്കും ചെക്ക് ബുക്കും മറ്റ് പേപ്പറുകളുമൊക്കെ ഉപേക്ഷിച്ചേക്കാം എന്ന് കരുതരുത്. കുറച്ചു നാളുകള്‍ കൂടി അവയെല്ലാം നമ്മുടെ പക്കല്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

മാത്രമല്ല ഈ ബാങ്കിലൂടെ ഇടപാടുകള്‍ നടുത്തുന്ന മറ്റ് സ്ഥാപനങ്ങളിലും ബാങ്കിംഗില്‍ വന്നിട്ടുള്ള പുതിയ മാറ്റങ്ങല്‍ അറിയിക്കുകയും വേണം. ആദായനികുതി വകുപ്പ്, ഇന്‍ഷുറന്‍സ് കമ്പനി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുണ്ടെങ്കില്‍ മ്യൂച്വല# ഫണ്ട് കമ്പനി, ഓഹരി വിപണിയില്‍ ഇടപാടുകളുണ്ടെങ്കില്‍ സ്റ്റോക്ക് ബ്രേക്കിംഗ് സ്ഥാപനങ്ങളെ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. നമ്മുടെ ഇടപാടുകളും വരുമാനവും തടസ്സപ്പെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്.

Read more about: banks
English summary

8 banks will permanently shut down from this April 1st - things you should remember

8 banks will permanantly shut down from this april 1st - things you should remember to continue your banking transactions with these banks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X