ആധാർ കാർഡ് രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയാണ്. ഇന്ന് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. വിദ്യാഭ്യാസം, തൊഴിൽ, ബാങ്ക് അക്കൗണ്ട് തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് വേണം. എന്നാൽ ഈ ആധാർ ഉപയോഗിച്ച് നിങ്ങൾക്ക് വായ്പ എടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ പെട്ടെന്ന് വ്യക്തിഗത വായ്പകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ ആധാർ കാർഡിലൂടെ എളുപ്പത്തിൽ വായ്പ കിട്ടും.
ആധാർ കാർഡ് വായ്പ...
സാമ്പത്തിക ആവശ്യങ്ങൾ അപ്രതീക്ഷിതമായിട്ടാണ് വരുന്നത്. സമ്പാദ്യ ശീലം ഇല്ലാത്തവർക്ക് ഇത്തരം പ്രതിസന്ധികൾ തളർത്തുന്നത്. വലിയ മൂല്യമുള്ള ഭൂമിയോ, സ്വർണമോ ഒന്നുമില്ലാത്തവർക്ക് നിശ്ചിത തുകയെടുക്കാൻ പല വിധത്തിലുള്ള വായ്പാ മാർഗങ്ങൾ സ്വീകരിക്കാം. എന്നാൽ നിങ്ങളുടെ പോക്കറ്റിലുള്ള ആധാർ കാർഡ് മാത്രം മതി, ഈ അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഇത്തരത്തിൽ ആധാർ കാർഡ് ഉപയോഗിച്ച് ചെറിയ തുക വായ്പയായി എടുക്കാം.
ഇതാണ് ആധാർ കാർഡ് വായ്പ. ഇതൊരു സർക്കാർ പദ്ധതിയാണ്. സാധാരണയായി ഹ്രസ്വകാലത്തേക്ക് ഇത്തരം വായ്പകളുടെ തിരിച്ചടവ് കാലാവധി. നിമിഷ നേരത്തിനുള്ളിൽ തന്നെ ഇൻസ്റ്റന്റ് വായ്പയായിട്ടാണ് ആധാർ കാർഡ് ലോൺ ലഭിക്കുക. മാത്രമല്ല ഈടുകൾ നൽകാതെ തന്നെ നിങ്ങൾക്ക് വായ്പാ തുക ഉറപ്പാക്കാനും സാധിക്കും. ഇതിന്റെ പരിധിയെ കുറിച്ചും പലിശ നിരക്കിനെ കുറിച്ചും ആവശ്യമായ രേഖകളെ കുറിച്ചും വിശദമായി അറിയാം...
ആധാർ കാർഡിലൂടെ 2 ലക്ഷം രൂപ വായ്പ എടുക്കാം..?
ആധാർ കാർഡിന്റെ സഹായത്തോടെ നിങ്ങൾക്ക് 2 ലക്ഷം വരെ വായ്പ എടുക്കാം. അതിൽ കൂടുതലും ചില ഘട്ടങ്ങളിൽ എടുക്കാൻ സാധിക്കും. നിങ്ങൾക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള മൂലധനമായോ, അല്ലെങ്കിൽ വീടിന്റെ അറ്റകുറ്റപ്പണിക്കോ, അല്ലെങ്കിൽ എന്തെങ്കിലും അപ്രതീക്ഷിത ആശുപത്രി ചെലവുകൾക്കോ ഈ വായ്പ ഉപയോഗിക്കാം. ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാരെ സഹായിക്കുന്നതിനാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ആധാർ കാർഡ് വായ്പയുടെ പലിശ നിരക്ക്...
ആധാർ കാർഡ് ലോൺ സ്കീം പ്രകാരം വായ്പ എടുത്താൽ നിങ്ങൾക്ക് 7.3% മുതൽ 12% വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ എത്ര രൂപയാണ് വായ്പ എടുക്കുന്നത് എന്നത് നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ചിരിക്കും. അതനുസരിച്ച് ചിലപ്പോൾ ഈ പലിശ നിരക്കിൽ മാറ്റങ്ങൾ വന്നേക്കും.
ആവശ്യമുള്ള രേഖകൾ
- ആധാർ കാർഡ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
- വരുമാന സർട്ടിഫിക്കറ്റ്
- താമസ സർട്ടിഫിക്കറ്റ്
- പാൻ കാർഡ്
സൗജന്യ ലോഞ്ച് ആക്സസും, ക്യാഷ്ബാക്ക് ഓഫറുകളും; സ്ത്രീകൾക്കുള്ള കിടിലൻ ക്രെഡിറ്റ് കാർഡുകൾ ഇതാ....
വായ്പ എങ്ങനെ എടുക്കാം
- ആധാർ കാർഡിൽ നിന്ന് വായ്പ എടുക്കാൻ, ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- അതിനു ശേഷം 'അപ്ലൈ ഫോർ ലോൺ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
- നിങ്ങൾ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ അപേക്ഷാ ഫോം തുറന്നു വരും.
- ഈ അപേക്ഷാ ഫോമിൽ നിങ്ങളുടെ എല്ലാ വിവരങ്ങളും നൽകണം.
- വിവരങ്ങൾ നൽകിയ ശേഷം നിങ്ങളുടെ എല്ലാ ബന്ധപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്യണം.
- രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.
- ഇതോടെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
- അപ്‌ലോഡ് ചെയ്ത രേഖകൾക്കൊപ്പം അപേക്ഷയും ബാങ്ക് പരിശോധിക്കും.
- ബാങ്കിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications