ഗ്രാമ പ്രദേശങ്ങളിലെ ഭൂരഹിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. അത്തരം പദ്ധതികളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാര്‍ സ്കീം ആണ് ആം ആദ്
ഗ്രാമ പ്രദേശങ്ങളിലെ ഭൂരഹിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. അത്തരം പദ്ധതികളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാര്‍ സ്കീം ആണ് ആം ആദ്മി ഭീമ യോജന. എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ)യാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാനപരമായി ഇതൊരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ്. ഗ്രാമ പ്രദേശങ്ങളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ഈ ആം ആദ്മി ഭീമ യോജനയിലൂടെ ലക്ഷ്യമിടുന്നത്.
ആം ആദ്മി ഭീമ യോജന
ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന ഭൂരഹിതരായ കുടുംബങ്ങളിലെ കുടുംബ നാഥന് പെട്ടെന്ന് മരണപ്പെടുന്ന സാഹചര്യങ്ങളില്‍ കുടുംബം വലിയ സാമ്പത്തിക പ്രയാസങ്ങളിലേക്കാണ് എടുത്തറിയപ്പെടുന്നത്. അത്തരം കൂടുംബങ്ങള്‍ക്ക് ആം ആദ്മി ഭീമ യോജന പദ്ധതിയിലൂടെ ധന സഹായം ലഭിക്കും. ഈ പദ്ധതിയെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.
ആര്‍ക്കൊക്കെ ഗുണഭോക്താക്കളാകാം
ആര്‍ക്കൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക എന്നറിയാമോ? 18 വയസ്സ് മുതല്‍ 59 വയസ്സ് വരെയുള്ള വ്യക്തികള്‍ക്കാണ് ആം ആദ്മി ഭീമ യോജന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കൂടുംബമായിരിക്കണമെന്നും നിബന്ധനയുണ്ട്. കുടുംബ നാഥനോ, അല്ലെങ്കില്‍ ബിപിഎല്‍ കുടുംബത്തിലെ വരുമാന ശ്രോതസ്സായ വ്യക്തിയുടെ പേരിലോ മാത്രമാണ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക. അതായത് കുടുബത്തിലെ ചിലവുകള്‍ അഭിമുഖീകരിക്കുന്നതായി വരുമാനമുള്ള ഒരു വ്യക്തിയെങ്കിലും ഉണ്ടായിരിക്കണമെന്നര്‍ഥം.
ധന സഹായം ഇങ്ങനെ
പദ്ധതിയിലൂടെ കുടുംബത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഇനി നമുക്ക് പരിശോധിക്കാം. ഒരേ സമയം അഞ്ച് നേട്ടങ്ങളാണ് ആം ആദ്മി ഭീമ യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. പദ്ധതിയിലെ അപേക്ഷകന്റെ സ്വഭാവിക മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ അയാളുടെ കുടുംബത്തിന് പദ്ധതിയ്ക്ക് കീഴില്‍ 30,000 രൂപ ധന സഹായം ലഭിക്കും.
അപകടം സംഭവിച്ചാല്‍
പദ്ധതിയുടെ ഗുണഭോക്താവ് ആയിരിക്കുന്ന വ്യക്തിയ്ക്ക് അപകട മരണം സംഭവിച്ചാല്‍ അയാളുടെ നോമിനിയ്ക്ക് 75,000 രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. ഇനി കുടുംബ നാഥന് എന്തെങ്കിലും അപകടം സംഭവിക്കുകയും തൊഴിലെടുക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ അംഗവൈകല്യം സംഭവിക്കുകയും ചെയ്താല്‍ അയാള്‍ക്ക് 75,000 രൂപ ലഭിക്കും.
കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും
പദ്ധതിയില്‍ ചേരുന്ന വ്യക്തിയ്ക്ക് മാനസിക വൈകല്യം സംഭവിക്കുകയാണെങ്കില്‍ അയാള്‍ക്ക് 37,500 രൂപ ലഭിക്കും. ഇനി പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്ന വ്യക്തി മരണപ്പെട്ടാല്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് ഓരോ മാസവും 100 രൂപ വീതം സ്കോളര്‍ഷിപ്പും ലഭിക്കും. 9ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പായി ഈ തുക ലഭിക്കുക.
പ്രീമിയം തുക അടയ്ക്കേണ്ട
ആം ആദ്മി ഭീമ യോജന പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത പദ്ധതിയുടെ പ്രീമിയം തുക വര്‍ഷം വെറും 200 രൂപ മാത്രമാണ് എന്നതാണ്. ഇതില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. അതായത് പദ്ധതി പ്രകാരം നേട്ടം ലഭിക്കുന്ന വ്യക്തിയ്ക്ക് യാതൊരു വിധ ചിലവുകളുമില്ലാതെ സൗജന്യമായാണ് ധനസഹായം ലഭിക്കുന്നത്.
ആവശ്യമായ രേഖകള്‍
പദ്ധതിയില്‍ ചേര്‍ന്ന് അതു പ്രകാരമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ 5 രേഖകള്‍ നിങ്ങള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവയാണവ. ആം ആദ്മി ഭീമ യോജന പദ്ധതി പ്രകാരം ക്ലെയിം ചെയ്യപ്പെടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ നെഫ്റ്റ് സംവിധാനം മുഖേന ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക. പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്ന വ്യക്തി മരണപ്പെടുകയാണെങ്കില്‍ എല്‍ഐസി ക്ലെയിം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് നല്‍കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications