വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്ന കാര്യത്തില്‍ പലര്‍ക്കും പല ചിന്തകളാണ്, പല ആശങ്കകളാണ്. പോളിസി വാങ്ങിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ നിരവധി സംശയങ്ങളാകും മനസ്സില്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്ന കാര്യത്തില്‍ പലര്‍ക്കും പല ചിന്തകളാണ്, പല ആശങ്കകളാണ്. പോളിസി വാങ്ങിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ നിരവധി സംശയങ്ങളാകും മനസ്സില്‍. എല്ലാം കൂടി നമ്മളാകെ കണ്‍ഫ്യൂഷനാവുകയും ചെയ്യും. ഒടുവിലോ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കാം എന്ന ആലോചനയെത്തന്നെ പൂര്‍ണമമായും ഉപേക്ഷിക്കുകയുമായിരിക്കും ഫലം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 3 മിത്തുകളെ നമുക്കിവിടെ പരിചയപ്പെടാം. മിക്കവരുടെയും മനസ്സില്‍ സംശയരൂപേണ കിടക്കുന്ന ഇക്കാര്യങ്ങളിലെ യഥാര്‍ഥ്യമെന്തെന്ന് അറിഞ്ഞാല്‍ പോളിസികള്‍ വാങ്ങിക്കുന്നത് സംബന്ധിച്ച് യുക്തിസഹമായ തീരുമാനം എളുപ്പത്തില്‍ എടുക്കാം.

 

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

 

ആരാണോ പണം സമ്പാദിക്കുന്നത് അയാള്‍ക്ക് മാത്രം ലൈഫ് ഇന്‍ഷുറന്‍സ്

ആരാണോ പണം സമ്പാദിക്കുന്നത് അയാള്‍ക്ക് മാത്രം ലൈഫ് ഇന്‍ഷുറന്‍സ്

കുടുംബത്തിന് വേണ്ടി ആരാണോ പണം സമ്പാദിക്കുന്നത് അയാള്‍ക്ക് മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളൂ എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ചുള്ള ആദ്യത്തെ മിത്ത്. വീട്ടിലേക്ക് പ്രധാനമായും വരുമാനം കൊണ്ടുവരുന്നത് ആരാണോ, അയാള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും വേണമെന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അതോടൊപ്പം തന്നെ ജോലി ചെയ്യുന്നതോ അല്ലാത്തതോ ആയ അയാളുടെ പങ്കാളിയെക്കൂടി ലൈഫ് ഇന്‍ഷുറന്‍ പരിരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരുന്നത് സുരക്ഷയും മൂല്യവും ഒന്നൂകൂടി ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

പങ്കാളിയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല എങ്കില്‍?

പങ്കാളിയ്ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല എങ്കില്‍?

ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കിത്തരാം. ഒരു കുടുംബനാഥന്‍, അയാളാണ് ജോലിക്ക് പോയി കുടുംബം പുലര്‍ത്തുന്നത്. ഭാര്യ വീട്ടുകാര്യങ്ങളും കുട്ടികളെയും നോക്കി വീട്ടില്‍ കഴിയുന്നു. എന്തെങ്കിലും കാരണവശാല്‍ പെട്ടെന്ന് ഭാര്യയുടെ മരണം സംഭവിച്ചു എന്ന് കരുതുക. അതിന് ശേഷം വീട്ടുകാര്യങ്ങള്‍ക്കായി ഗൃഹനാഥന്‍ കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. അതായത് വീട്ടിലെ പാചകത്തിനും മറ്റ് വീട്ടു ജോലികള്‍ക്കും ആളെ നിര്‍ത്തണം, കുട്ടികളെ നോക്കുവാനും ട്യൂഷന്‍ നല്‍കുവാനും ആള് വേണം.

കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്ലാനുകള്‍

ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്ലാനുകള്‍

ഇത്തരത്തില്‍ അതുവരെ വേണ്ടി വന്നില്ലാത്ത വലിയ ചിലവുകള്‍ ഗൃഹനാഥന്‍ നേരിടേണ്ടി വരും. എന്നാല്‍ അതേ സമയം പങ്കാളിയ്ക്ക് കൂടി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുവെങ്കിലോ? ഈ റിസ്‌ക് കുറയ്ക്കുവാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നു. അതിനാല്‍ എപ്പോഴും കുടുംബത്തിലെ പ്രധാന വരുമാനക്കാരനോടൊപ്പം പങ്കാളിയ്ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് അഭികാമ്യമാണ്. പങ്കാളിയ്ക്ക് കൂടി പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്ലാനുകള്‍ വിപണിയില്‍ ലഭ്യമാണ്.

ഓണ്‍ലൈനില്‍ നിങ്ങളുടെ പണം സുരക്ഷിതമാണോ? എങ്ങനെ ഉറപ്പു വരുത്താം?

തൊഴില്‍ ദാതാവ് നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

തൊഴില്‍ ദാതാവ് നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

എന്റെ തൊഴില്‍ ദാതാവ് എനിക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ട് ഞാനിനി എന്റെ പേരില്‍ മറ്റൊരു ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടതില്ല എന്നതാണ് രണ്ടാമത്തെ ഏറ്റവും വലിയ മിത്ത്. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ഒരു പോളിസി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു എന്നതിന് നിങ്ങള്‍ക്കതിന്മേല്‍ ഉടമസ്ഥാവകാശമുണ്ട് എന്നര്‍ഥമില്ല. നിങ്ങള്‍ നിങ്ങളുടെ തൊഴില്‍ ദാതാവ് വാഗ്ദാനം ചെയ്യുന്ന പോളിസി തെരഞ്ഞെടുമ്പോള്‍ നിങ്ങളല്ല, നിങ്ങളുടെ തൊഴില്‍ ദാതാവാണ് ആ പോളിസിയെ നിയന്ത്രിക്കുന്ന അതിന്റെ ഉടമ. തൊഴില്‍ ദാതാവ് അത് റദ്ദ് ചെയ്യുകയോ, പോളിസി നേട്ടങ്ങള്‍ കുറയ്ക്കുകയോ, ഇനി നിങ്ങള്‍ തൊഴില്‍ സ്ഥാപനം മാറുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാതെ ആ പോളിസി ഉപേക്ഷിക്കേണ്ടതായി വരും.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

മതിയായ പരിരക്ഷ ലഭിക്കില്ല

മതിയായ പരിരക്ഷ ലഭിക്കില്ല

പലപ്പോഴും നിങ്ങളുടെ സാമ്പത്തീകാവശ്യങ്ങള്‍ക്ക് ആനുപാതീകമായ മതിയായ പരിരക്ഷ അത്തരം പോളിസികളിലൂടെ ലഭിക്കണമെന്നുമില്ല. സാധാരണഗതിയില്‍ നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങള്‍ക്ക് നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ പരമാവധി നിങ്ങളുടെ വാര്‍ഷിക വേതനത്തിന്റെ ഒന്നോ രണ്ടോ മടങ്ങ് മാത്രമായിരിക്കും. ഇത് ഒരിക്കലും നിങ്ങള്‍ക്ക് മതിയായ സാമ്പത്തീക പരിരക്ഷ ഉറപ്പു നല്‍കുന്നില്ല. മറ്റൊരു ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടിയുള്ളത് നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് സമാധാനം നല്‍കും. നിങ്ങളുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ 10-12 മടങ്ങ് തുകയെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷയായി വേണമെന്നാണ് സാമ്പത്തീക വിദഗ്ധര്‍ പറയുന്നത്.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

ഇപ്പഴേ എന്തിനാണ് ഇന്‍ഷുറന്‍സ് എന്ന ചോദ്യം

ഇപ്പഴേ എന്തിനാണ് ഇന്‍ഷുറന്‍സ് എന്ന ചോദ്യം

ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് മിത്തിനെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. ഞാന്‍ ചെറുപ്പമാണ്. ഇപ്പോഴും അവിവാഹിതനും. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലതാനും പിന്നെന്തിനാണ് എനിക്കിപ്പോള്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സിന്റെ ആവശ്യം? എന്നതാണത്. ലൈഫ് ഇന്‍ഷുറന്‍സ് എന്നത് നമുക്ക് ആവശ്യം വരുന്നതിനേക്കാള്‍ മുമ്പേ നാം വാങ്ങിക്കുന്ന ഒരുത്പ്പന്നമാണ്. നിങ്ങള്‍ ചെറുപ്പമായിക്കൊള്ളട്ടെ, അവിവാഹിതനായിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് ആശ്രിതരായി ആരും ഇല്ല എന്നുമിരിക്കട്ടെ അപ്പോഴും നിങ്ങള്‍ക്ക് മറ്റ് ബാധ്യതകള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ പേരില്‍ ഒരു വിദ്യാഭ്യാസ വായ്പ ഉണ്ടെന്ന് ഓര്‍ത്തുനോക്കൂ. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ആ വായ്പാ ബാധ്യത നിങ്ങള്‍ക്ക് ജാമ്യം നിന്നിരിക്കുന്ന വ്യക്തിയുടെ തലയിലാകില്ലേ?

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

നേരത്തേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കാം

നേരത്തേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കാം

ജീവിതത്തില്‍ നേരത്തേ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നത് പല തരത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ പണം ലാഭിക്കുവാന്‍ അതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. ചെറിയ പ്രായത്തില്‍ പോളിസി വാങ്ങിച്ചാല്‍ പ്രീമിയം തുകയില്‍ വലിയ അളവില്‍ ലാഭം പിടിക്കുവാന്‍ കഴിയും. അതായത് പോളിസിയ്ക്ക് വേണ്ടി ചിലവിടേണ്ടി വരുന്ന തുകയില്‍ കുറവു വരുത്താം എന്നര്‍ഥം. ചെറിയ പ്രായത്തില്‍, ആരോഗ്യവാനായിരിക്കുന്ന ആ സമയത്ത് തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുന്നതാണ് ഉത്തമം.

Read more about: life insurance
English summary

avoid these myths regarding life insurance policies; understand the reality behind and know life insurance better | വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച മൂന്ന് മിത്തുകളെ!

avoid these myths regarding life insurance policies; understand the reality behind and know life insurance better
Story first published: Monday, July 19, 2021, 14:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X