ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് ഈ നിസ്സാര തെറ്റുകളെങ്കിലും ഒഴിവാക്കുക- അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുകൂലമായ പലിശ നിരക്കിൽ വായ്പ ലഭിക്കുന്നതിന് ഉയർന്ന ക്രെഡിറ്റ് സ്കോർ അനിവാര്യമാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വായ്‌പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി അളക്കുന്ന അളവുകോലാണ് സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. ഏതെങ്കിലും വായ്‌പ അനുവദിക്കുന്നതിന് മുൻപാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്‌പക്കാരന്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാറുള്ളത്.

സിബിൽ പരിശോധന
 

ഇങ്ങനെ സിബിൽ പരിശോധനയിലൂടെ ലഭിക്കുന്ന ക്രെഡിറ്റ് സ്‌കോർ സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. 750 ന് മുകളിലുള്ള സ്കോർ ഹെൽത്തിയായിട്ടുള്ള സ്‌കോർ ആണെന്നാണ് അനുമാനം. ക്രെഡിറ്റ് സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്കാണു സാധാരണ വായ്പ അനുവദിക്കുന്നത്. 750 ആയാല്‍ ഏറെ നല്ലത്.

ക്രെഡിറ്റ് സ്കോർ

ഇതെല്ലാം അറിയാമെങ്കിലും ഉയർന്ന ക്രെഡിറ്റ് സ്കോർ എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. കുറഞ്ഞ ടേക്ക്-ഹോം ശമ്പളമുള്ള ഒരു വ്യക്തിക്ക് പോലും ആരോഗ്യകരമായ ഒരു സ്കോർ നിലനിർത്താൻ കഴിയും. കാരണം നിങ്ങളുടെ വരുമാനം മാത്രമല്ല സാമ്പത്തിക അച്ചടക്കം കൂടി പരിശോധിച്ചാണ് ക്രെഡിറ്റ് സ്‌കോർ നിർണ്ണയിക്കുന്നത്. ചില സമയങ്ങളിൽ നിങ്ങൾ വരുത്തുന്ന ചില നിസാര തെറ്റുകൾ പോലും ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. അത്തരത്തിൽ നിങ്ങൾക്ക് വരാൻ സാധ്യതയുള്ള ചില തെറ്റുകളാണ് ഇവിടെ പറയുന്നത്.

വായ്പ തിരിച്ചടവ് വൈകുന്നത്

വായ്പ തിരിച്ചടവ് വൈകുന്നത്

ഏതെങ്കിലും വായ്പയുടെ തിരിച്ചടവോ പുതുക്കി വയ്ക്കലോ വൈകിയാൽ സ്കോർ കുറയും. അതായത് നിങ്ങളുടെ വായ്പ ഇഎംഐകൾ കൃത്യസമയത്ത് നൽകാത്തത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ ഇടയാക്കും. ചില സമയങ്ങളിൽ ബാങ്ക് പിഴ ചുമത്തുന്ന നിശ്ചിത തീയതിക്കുള്ളിൽ തന്നെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്താൻ നിങ്ങൾക്ക് കഴിയാതെ വരാം. ഇതും ക്രെഡിറ്റ് സ്കോർ കുറയുന്നതിന്റെ ഗുരുതരമായ കാരണങ്ങളിൽ ഒന്നാണ്. ഇത്തരം സാഹചര്യങ്ങൾ നിങ്ങൾക്ക് സാമ്പത്തിക ഞെരുക്കം ഇല്ലെങ്കിലും ഫണ്ടുകളുടെ പ്രതിസന്ധി കാരണം ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്ന് ബാങ്കുകൾ വിശ്വസിക്കും.

സുരക്ഷിതമല്ലാത്ത വായ്‌പ

സുരക്ഷിതമല്ലാത്ത വായ്‌പ

ഗാരന്റി നിന്നിട്ടുള്ള മറ്റുള്ളവരുടെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. മാത്രമല്ല നിങ്ങൾ ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വ്യക്തിഗത വായ്‌പ എന്നിവ പോലുള്ള വളരെയധികം സുരക്ഷിതമല്ലാത്ത വായ്‌പകൾ എടുക്കുകയാണെങ്കിൽ അതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് (എല്ലാ വായ്പകളിലുമുള്ള പലിശയും മൂലധനവും) നിങ്ങളുടെ ടേക്ക് ഹോം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതലാണെങ്കിൽ അതും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാവും.

ക്രെഡിറ്റ് കാർഡിന്റെ അമിത ഉപയോഗം

ക്രെഡിറ്റ് കാർഡിന്റെ അമിത ഉപയോഗം

നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ വായ്‌പ പരിധി എല്ലാ മാസവും പൂർണമായി ഉപയോഗിച്ച് തീർക്കുന്നതും ദോഷമാകും. ക്രെഡിറ്റ് വിനിയോഗ അനുപാതം (CUR) 30 ശതമാനത്തിൽ താഴെയായി നിലനിർത്തുന്നത് എല്ലായ്പ്പോഴും നല്ല ക്രെഡിറ്റ് സ്കോറിന് ഉചിതമാണ്. ക്രെഡിറ്റ് കാർഡ് ബില്ല് ഇടയ്ക്കിടയ്ക്ക് മുടങ്ങിയാൽ അതും തിരിച്ചടിയാകും.

വളരെയധികം വായ്പാ അപേക്ഷകൾ നൽകൽ

വളരെയധികം വായ്പാ അപേക്ഷകൾ നൽകൽ

ചിലപ്പോൾ പ്രോപ്പർട്ടി വാങ്ങുമ്പോഴും മറ്റും, ബാങ്കുകൾ വായ്പ നിരസിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും മികച്ച നിരക്ക് നേടുന്നതിനുമായി ആളുകൾ ഒരേസമയം നിരവധി ബാങ്കുകളിൽ വായ്‌പയ്‌ക്കായി അപേക്ഷിക്കുന്ന പതിവുണ്ട്. അപ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയും. കാരണം നിങ്ങൾ ഓരോ തവണ വായ്പയ്ക്ക് ബാങ്കുകളിൽ അപേക്ഷ നൽകുമ്പോഴും ബാങ്ക് ക്രെഡിറ്റ് ബ്യൂറോയോട് റിപ്പോർട്ട് തേടും. അത്തരം അന്വേഷണങ്ങൾക്ക് നിങ്ങളുടെ സ്കോറിൽ ബ്യൂറോകൾ 10 ശതമാനത്തോളം വെയിറ്റേജാണ് ചുമത്തും.

ക്രെഡിറ്റ്

ഒരേസമയം ഒന്നിലേറെ ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിച്ചാൽ ഇത്തരത്തിൽ കൂടുതൽ അന്വേഷണം ക്രെഡിറ്റ് ഏജൻസികളിലേക്ക് നിങ്ങളെ സംബന്ധിച്ച് ചെല്ലും. അപ്പോൾ വീണ്ടും വീണ്ടും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞുകൊണ്ടിരിക്കും. വായ്പ അടച്ചുതീർത്തുവെങ്കിലും ബാങ്കിലെ അക്കൗണ്ടിൽ അത് വരവുവച്ചിട്ടില്ലെങ്കിൽ അതും സ്കോർ കുറയ്ക്കും.

English summary

Avoid these simple mistakes to maintain a high credit score, everything you need to know | ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് ഈ നിസ്സാര തെറ്റുകളെങ്കിലും ഒഴിവാക്കുക- അറിയേണ്ടതെല്ലാം

Avoid these simple mistakes to maintain a high credit score, everything you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X