വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും വീടുകളിലെ അലമാരകളിൽ സൂക്ഷിക്കുന്നതിനേക്കാൾ ആളുകൾക്ക് വിശ്വാസം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാനാണ്. എന്നാൽ ബാങ്ക് ലോക്കറുകൾ എത്രത്തോളം സുരക്ഷിതമാണ്? പ്രകൃതിദുരന്തത്തിലൂടെയോ മോഷണത്തിലൂടെയോ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നഷ്ടം സംഭവിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരല്ലെന്ന് റിസർവ് ബാങ്ക് 2017 ൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, മറ്റ് ഓപ്ഷനുകളേക്കാൾ ലോക്കറുകൾ സുരക്ഷിതമാണെന്നാണ് പൊതുവിലുള്ള വിശ്വാസം. നിങ്ങൾ ഒരു ബാങ്ക് ലോക്കർ തുറക്കുന്നതിന് മുമ്പ് തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
ലോക്കർ വാടക
ബാങ്ക് ലോക്കറിന്റെ വാടക അത്ര കുറഞ്ഞ തുകയല്ല. ഇത് സാധാരണയായി, ലോക്കറിന്റെ വലുപ്പത്തെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ബാങ്ക് ശാഖയെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നഗര, മെട്രോ പ്രദേശങ്ങളിൽ ഒരു ചെറിയ വലിപ്പത്തിലുള്ള ലോക്കറിന് (125x175x492cm) പ്രതിവർഷം 1,500 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്, അതേസമയം ഗ്രാമപ്രദേശങ്ങളിൽ ലോക്കറിന് 1,000 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. എസ്‌ബിഐയിലെ ഒരു വലിയ ലോക്കറിന് പ്രതിവർഷം 9,000 രൂപയും ജിഎസ്ടിയും ചെലവാകും.
രജിസ്ട്രേഷൻ ചാർജ്
ലോക്കറിന്റെ വലുപ്പം അനുസരിച്ച് ഉപഭോക്താക്കൾ ഒറ്റത്തവണ രജിസ്ട്രേഷൻ ചാർജുകളും നൽകേണ്ടതുണ്ട്. ചെറുകിട, ഇടത്തരം ലോക്കറുകൾക്ക് എസ്‌ബിഐ 500 രൂപയും ജിഎസ്ടിയും ഇടത്തരം, വലിയ ലോക്കറുകൾക്ക് 1,000 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. വാടക അടയ്ക്കാൻ താമസിച്ചാൽ വാർഷിക വാടകയുടെ 40% വരെ ഉയർന്ന പിഴ നൽകേണ്ടി വരും. ചില ബാങ്കുകൾക്ക് നിങ്ങളോട് എഫ്ഡി തുറക്കാനോ ലോക്കർ സേവനം ലഭിക്കുന്നതിന് ഒരു യൂലിപ്പിൽ നിക്ഷേപിക്കാനോ ആവശ്യപ്പെടാം, പക്ഷേ ഇത് റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
ലോക്കറിന്റെ താക്കോൽ
ഓരോ ബാങ്ക് ലോക്കറിലും രണ്ട് താക്കോലുണ്ട്, ഇതിൽ നിങ്ങൾക്ക് ഒരെണ്ണം മാത്രമേ ലഭിക്കൂ. മറ്റൊരു താക്കോൽ ബാങ്ക് സൂക്ഷിക്കും. ലോക്കറിന്റെ താക്കോൽ നിങ്ങളുടെ പക്കൽ നിന്ന് നഷ്ട്ടപ്പെട്ടാൽ ബാങ്ക് പകരം മറ്റൊരു താക്കോൽ നൽകും. പക്ഷേ അതിന് വളരെ വലിയ ചെലവ് വരും. സേവന ഫീസും ലോക്കർ തുറക്കുന്നതിനും ലോക്ക് മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ചാർജുകൾ ഉൾപ്പെടെ ബാങ്കുകൾ സാധാരണയായി 3,000 രൂപ വരെ ഈടാക്കും.
നോമിനികൾ
എല്ലാ ബാങ്കുകളും ലോക്കർ വാടകയ്‌ക്കെടുക്കുന്നയാളുടെ മരണ ശേഷം ലോക്കറിലെ ഉള്ളടക്കങ്ങൾ കൈമാറാൻ മറ്റൊരാളെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെടും. വാടകയ്‌ക്കെടുക്കുന്നയാളുടെ മരണസമയത്ത് നോമിനി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ, നോമിനിയുടെ രക്ഷിതാവിന് ലോക്കറിന്റെ അവകാശം ലഭിക്കും.
നിയമപരമായ അവകാശികൾ
നോമിനിയുടെ അഭാവത്തിൽ, ഒരു വിൽപത്രം ഉണ്ടെങ്കിൽ, ലോക്കറിന്റെ അവകാശം നിയമപരമായ അവകാശിക്ക് നൽകും. വിൽപത്രം ഇല്ലെങ്കിൽ, നഷ്ടപരിഹാരവും-സത്യവാങ്മൂലം നൽകി ക്ലെയിം സ്വീകരിക്കുന്നതിന് നിയമപരമായ അവകാശിക്ക് ബാങ്കിനെ സമീപിക്കാം.
ജോയിന്റ് ഹോൾഡർ
ഒരു ലോക്കറിൽ രണ്ടോ അതിലധികമോ ആളുകൾക്ക് അവകാശമുണ്ടെങ്കിൽ മരണപ്പെട്ട വാടകക്കാരന്റെ മരണത്തിന്റെ തെളിവ് പരിശോധിച്ച ശേഷം നോമിനിക്കും മറ്റ് ഹോൾഡർമാർക്കും ലോക്കറിലേക്ക് പ്രവേശനം ലഭിക്കും. എന്നിരുന്നാലും, നോമിനിക്കും ജീവിച്ചിരിക്കുന്ന മറ്റ് അവകാശികൾക്കും ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പുറത്തെടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ ലോക്കർ കസ്റ്റോഡിയൻ ഒരു സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തിൽ സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കും.
ലോക്കർ സേവനം അവസാനിപ്പിക്കൽ
ഒന്നുകിൽ ബാങ്കിനോ അല്ലെങ്കിൽ നിങ്ങൾക്കോ രേഖാമൂലം ഏഴു ദിവസത്തെ അറിയിപ്പ് നൽകി കരാർ അവസാനിപ്പിക്കാം. അവസാനിപ്പിക്കൽ അറിയിപ്പ് ഒരു കക്ഷിയും സമർപ്പിച്ചില്ലെങ്കിൽ, ലോക്കർ പുതുക്കും. കാലാവധി അവസാനിക്കുന്നതിനുമുമ്പ് നിങ്ങൾ ലോക്കർ ക്ലോസ് ചെയ്യുകയാണെങ്കിൽ ശേഷിക്കുന്ന വാടക നിങ്ങൾക്ക് തിരികെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
